Image

വനിതാ മതിലില്‍ പങ്കെടുത്തില്ല : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ഇല്ലെന്ന് അധികാരികള്‍

Published on 10 January, 2019
വനിതാ മതിലില്‍ പങ്കെടുത്തില്ല : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ഇല്ലെന്ന് അധികാരികള്‍

വനിതാമതിലില്‍ പങ്കു കൊള്ളാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. കണ്ണൂര്‍ കയരളത്തുള്ള തൊഴിലാളികള്‍ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

മയ്യില്‍ പഞ്ചായത്ത് അധികൃതരുടെ തീരുമാന പ്രകാരമാണ് നടപടി. മുപ്പതോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.

കഴിഞ്ഞ ജനുവരി ഒന്നാം തീയ്യതിയായിരുന്ന നവോത്ഥന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിച്ചത്. കൂടുംബശ്രീ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ നിര്‍ബന്ധിച്ച്‌ മതിലില്‍ അണിനിരത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക