Image

അലോക്‌ വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും പുറത്ത്‌

Published on 10 January, 2019
അലോക്‌ വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും പുറത്ത്‌
ന്യൂഡല്‍ഹി:അലോക്‌ വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി. സെലക്ഷന്‍ കമ്മറ്റി യോഗത്തിലാണ്‌ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോഡി, സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ്‌ എ കെ സിക്രി, ലോക്‌സഭയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ്‌ തീരുമാനമെടുത്തത്‌.

രണ്ടര മണിക്കൂറാണ്‌ യോഗം ചേര്‍ന്നത്‌. കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ സമിതിക്ക്‌ മുന്നില്‍ വച്ചിരുന്നു. ഇതിനുമേല്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനത്തിലെത്തിയത്‌.

പ്രധാനമന്ത്രിയും എ കെ സിക്രിയും തീരുമാനത്തോട്‌ യോജിച്ചപ്പോള്‍ വിഷയത്തില്‍ മല്ലികാര്‍ജുന ഗാര്‍ഗെ വിയോജിപ്പ്‌ പ്രകടിപ്പിച്ചെന്നാണ്‌ വിവരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക