Image

രാഹുല്‍ ഗാന്ധി സ്‌ത്രീവിരുദ്ധനെന്ന്‌ കരുതുന്നില്ല'; രാഹുലിനെ പിന്തുണച്ച്‌ പ്രകാശ്‌ രാജ്‌

Published on 11 January, 2019
രാഹുല്‍ ഗാന്ധി സ്‌ത്രീവിരുദ്ധനെന്ന്‌ കരുതുന്നില്ല'; രാഹുലിനെ പിന്തുണച്ച്‌ പ്രകാശ്‌ രാജ്‌


ദില്ലി: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദം കൊടുംമ്‌ബിരിക്കൊള്ളുമ്‌ബോള്‍ പിന്തുണയുമായി നടന്‍ പ്രകാശ്‌ രാജ്‌ രംഗത്ത്‌.

രാഹുലിന്റെ പ്രസംഗത്തെ എല്ലാവരും തെറ്റായാണ്‌ വ്യാഖ്യാനിക്കുന്നതെന്ന്‌ പ്രകാശ്‌ രാജ്‌ പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ രാഹുലുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാഹുല്‍ സ്‌ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന്‌ ഞാന്‍ കരുതുന്നില്ല. ട്രാന്‍സ്‌ജെന്‍ഡറെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്ത്‌ നിയമിച്ച ആളാണ്‌ അദ്ദേഹം. രാഹുലിന്റെ പ്രസ്‌താവനയെ എന്തുകൊണ്ടാണ്‌ ഒരു കോണിലൂടെ മാത്രം വീക്ഷിക്കുന്നത്‌ ?

റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെന്നതും പാര്‍ലമെന്റില്‍ എത്തിയില്ലെന്നതും സത്യം അല്ലേ ? പ്രധാനമന്ത്രി ഉത്തരം പറയാതെ ഒളിക്കുന്നതിനെ നിങ്ങള്‍ പ്രശ്‌നവത്‌ക്കരിക്കുന്നില്ലേ ? നമ്മള്‍ ചിന്തിക്കണം പാര്‍ലമെന്‍റില്‍ പോലും മറുപടി പറയാന്‍ പ്രധാനമന്ത്രി എത്തുന്നില്ല'- പ്രകാശ്‌ രാജ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക