Image

2021ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക്‌ യാത്രികരെ അയയ്‌ക്കും

Published on 11 January, 2019
2021ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക്‌ യാത്രികരെ അയയ്‌ക്കും
ബംഗളൂരു: 2021 ഡിസംബറില്‍ ഇന്ത്യ ബഹിരാകാശത്തേക്ക്‌? യാത്രികരെ അയക്കുമെന്ന്‌?െഎ.എസ്‌.ആര്‍.ഒ മേധാവി കെ.ശിവന്‍.

ഗഗന്‍യാന്‍ പദ്ധതി പ്രകാരമായിരിക്കും സ്വന്തമായി മനുഷ്യരെ ബഹിരാകാശത്തേക്ക്‌അയക്കുന്നത്‌. ഇതോടെ മനുഷ്യരെ ബഹിരാകാശത്തേക്ക്‌അയയ്‌ക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഗഗന്‍യാന്‍ പദ്ധതിയുമായി സഹകരിക്കാന്‍ റഷ്യയും ഫ്രാന്‍സുമായും ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്‌

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ്‌? പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്‌. പദ്ധതിയു?െട ആദ്യഘട്ട പരിശീലനം ഇന്ത്യയില്‍ നടക്കും. വിശദപരിശീലനം റഷ്യയിലാകാനാണ്‌ സാധ്യത. സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ. ശിവന്‍ പറഞ്ഞു.

കഴിഞ്ഞ മാസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022നകം ഏഴു ദിവസത്തേക്ക്‌ മൂന്ന്‌ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക്‌ അയക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന്‌ അറിയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക