Image

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ 209 തടവുകാര്‍ക്ക്‌ ശിക്ഷ ഇളവ്‌ നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Published on 11 January, 2019
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ 209 തടവുകാര്‍ക്ക്‌ ശിക്ഷ ഇളവ്‌ നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ 209 തടവുകാര്‍ക്ക്‌ ശിക്ഷ ഇളവ്‌ നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2011 ലായിരുന്നു ഇത്‌. ഇതു സംബന്ധിച്ച ഉത്തരവിട്ടത്‌ ഹൈക്കോടതി ഫുള്‍ ബെഞ്ചാണ്‌. പത്തു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ 209 തടവുകാരെയാണ്‌ സര്‍ക്കാര്‍ മോചിപ്പിച്ചത്‌.

ഇവരുടെ വിവരങ്ങള്‍ ആറു മാസത്തിനുള്ളില്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

തടവുകാരുടെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ യോഗ്യതയില്ലാത്തവര്‍ക്ക്‌ മോചനം കിട്ടിയെന്ന്‌ കണ്ടെത്തിയാല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

20 രാഷ്ട്രീയ തടവുകാരും ശിക്ഷ ഇളവ്‌ നല്‍കി സര്‍ക്കാര്‍ വിട്ടയച്ചവരിലുണ്ട്‌. ഇതില്‍ കെ. ടി. ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികളുമുണ്ടായിരുന്നു. ഇത്‌ വലിയ വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക