Image

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നടത്തിയ ക്രമക്കേട് : പരിശോധിക്കുമെന്ന് മന്ത്രി എംഎം മണി

Published on 11 January, 2019
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നടത്തിയ ക്രമക്കേട് : പരിശോധിക്കുമെന്ന് മന്ത്രി എംഎം മണി

 വന്‍കിട കമ്ബനിക്ക് ഇളവ് നല്‍കിയ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നടപടി പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി. പവര്‍ഫാക്ടര്‍ ഇന്‍സന്റീവ് ഇരട്ടിയാക്കിയും , ക്രോസ് സബ്‌സിഡിയില്‍ പ്രത്യേക ആനുകൂല്യം നല്‍കിയുമാണ് വന്‍കിട ഉപഭോക്താക്കളെ റെഗുലേറ്ററി കമ്മീഷന്‍ സഹായിച്ചത്.

ഇതുവഴി 120 കോടി രൂപയുടെ അധിക ബാധ്യതയാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഈ നടപടി പരിശോധിക്കുമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല.

വന്‍കിടക്കാര്‍ക്കായി പവര്‍ ഫാക്ടര്‍ ഇന്‍സിന്റീസ് ഇരട്ടിപ്പിച്ചെന്ന ആക്ഷേപം പരിശോധിക്കും.ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിന്റെ സാധ്യത പഠനം തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക