Image

മാത്യു വര്‍ഗ്ഗീസ് (രാജു) ഡാളസില്‍ നിര്യാതനായി

സാം മാത്യു, ഡാളസ് Published on 11 January, 2019
മാത്യു വര്‍ഗ്ഗീസ് (രാജു) ഡാളസില്‍ നിര്യാതനായി
മല്ലപ്പള്ളി കീഴ് വായ്പൂര്‍ വലിയമണ്ണില്‍ മാത്യു വര്‍ഗ്ഗീസ് (രാജു- 71) ജനുവരി 10 നു ഡാളസില്‍ സ്വഭവനത്തില്‍ നിര്യാതനായി

പ്രവാസജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചിക്കാഗോയില്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വര്‍ഷങ്ങളായി ഡാളസില്‍ സ്ഥിരതാമസം ആയിരുന്നു. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് സഭാംഗമാണു.

ഭാര്യ: പരേതയായ സാറാമ്മ

മക്കള്‍: മെര്‍ലി - ടോണി , മെലീസ- അലക്‌സാണ്ടര്‍. 2 കൊച്ചുമക്കള്‍.

ജനുവരി 16 ബുധനാഴ്ച വൈകിട്ട് 6:30 നു ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ (940 Barnes Bridge Road, Mesquite, Texas 75150) പൊതുദര്‍ശനവും അനുസ്മരണ സമ്മേളനവും.

വ്യാഴാഴ്ച രാവിലെ 9:30 നു സംസ്‌കാര ശുശ്രുഷകള്‍ സഭാമന്ദിരത്തില്‍ ആരംഭിച്ച് തുടര്‍ന്ന് ഡാളസിലുള്ള റെസ്റ്റ്‌ലാന്‍ഡ് (13005 Greenville Ave, Dallas, TX 75243) സെമിത്തേരിയില്‍ സംസ്‌കരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക