Image

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ഥന ധര്‍ണ നടത്തും

Published on 11 January, 2019
സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  പ്രാര്‍ഥന ധര്‍ണ നടത്തും
കൊച്ചി: കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത മാനന്തവാടി സന്റെ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രൈസ്തവസംഘടനകള്‍. ശനിയാഴ്ച ആലുവയിലെ എഫ്.സി.സി കോണ്‍വന്റെിന് മുന്നില്‍ പ്രാര്‍ഥന ധര്‍ണ നടത്തും.

കേരള കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനത്തിന്റെയും (കെ.സി.ആര്‍.എം) ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ധര്‍ണ. സിസ്റ്റര്‍ ലൂസിക്കെതിരെ ദീപികയില്‍ ലേഖനം വന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സിസ്റ്റര്‍ ലൂസി പൊതുസമൂഹത്തിനു മുന്നില്‍ സന്യാസത്തെ വീണ്ടും അപഹാസ്യമാക്കിയതായി 'കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍' എന്ന തലക്കെട്ടില്‍ സഭയുടെ കീഴിലുള്ള 'ദീപിക' പത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

കന്യാസ്ത്രീ സമരത്തില്‍ സഭാധികാരികളുടെ അനുവാദമില്ലാതെ പങ്കെടുത്ത സിസ്റ്റര്‍ ലൂസി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ നല്‍കുകയും ചെയ്തതായി നോബിള്‍ പാറയ്ക്കല്‍ എഴുതിയ ലേഖനം കുറ്റപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക