Image

നസ്രത്തിലെ യേശു ചരിത്രമോ കാല്പനികകഥയോ? (ജോസഫ് പടന്നമാക്കല്‍)

Published on 11 January, 2019
നസ്രത്തിലെ യേശു ചരിത്രമോ കാല്പനികകഥയോ? (ജോസഫ് പടന്നമാക്കല്‍)

മാനവികതയുടെ നിത്യ പ്രകാശമായി നിലകൊള്ളുന്ന യേശു ആരായിരുന്നു, മനുഷ്യനോ, ഗുരുവോ, രക്ഷകനോ? പൂര്‍ണ്ണമായും അറിയാന്‍ യേശുവിനെപ്പറ്റി കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു. ചരിത്രം രചിക്കുന്നവര്‍ യേശുവിന്റെ അസ്തിത്വത്തെ സംബന്ധിച്ച് നിരവധി തെളിവുകള്‍ നിരത്താന്‍ ശ്രമിച്ചിട്ടണ്ട്. ഒരു ചോദ്യം ഇവിടെ പൊന്തി വരുന്നത് യേശുവെന്ന നസ്രായക്കാരന്‍ ജീവിച്ചിരുന്നുവോ, അങ്ങനെയെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? യേശു മനുഷ്യ രൂപത്തില്‍ വന്ന ദൈവമാണെന്നു തെളിയിക്കാനുള്ള ഉദ്യമമല്ല ഈ ലേഖനത്തിലുള്ളത്! നല്ല മനുഷ്യനായി ജനിച്ച ചരിത്രപരമായ തെളിവുകള്‍ നിരാത്താതെ യേശു ദൈവമാണെന്ന് സങ്കല്പിക്കുന്നതും അര്‍ത്ഥശൂന്യമായിരിക്കും. യേശുവിനെ ക്രൂശിക്കുന്നതിനു മുമ്പ് ജെറുസലേമിനു ചുറ്റുമായി യേശുവിന്റേതായ ഒരു പൗരോഹിത്യം ഉണ്ടായിരുന്നുവോ? എങ്കില്‍ അതിനുള്ള തെളിവുകളും ചരിത്രത്തില്‍ കണ്ടെത്തണം. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഒരു സാധാരണക്കാരന്റെ മനസ്സിലുണ്ടായാലും അതിശയിക്കേണ്ടതില്ല.

നമ്മുടെ വിവാദം യേശു ദൈവമാണെന്നുള്ളതല്ല. അങ്ങനെയൊന്ന് ചരിത്രപരമായി തെളിയിക്കാന്‍ സാധിക്കില്ല. യേശു മനുഷ്യനായി ഭൂമിയില്‍ ജനിച്ചുവോയെന്നാണ് ചിന്തിക്കാനുള്ളത്. ചരിത്രപരമായ ഒരു മനുഷ്യന്‍ അങ്ങനെ ജനിച്ചില്ലെങ്കില്‍ പുതിയ നിയമം വായന നിരര്‍ത്ഥകമായിരിക്കും. ക്രിസ്തുമതത്തിന്റെ അടിത്തറ തന്നെ ഇളകാന്‍ കാരണമാകും. യേശുവിനെപ്പോലെ ഐതിഹ്യങ്ങളും കെട്ടുകഥകളും നിറഞ്ഞ മറ്റൊരാളും ചരിത്രത്തിലുണ്ടായിരിക്കില്ല. ആദ്യക്രിസ്ത്യാനികള്‍ക്ക് യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാന്‍ താല്പര്യമില്ലായിരുന്നുവെന്നും മനസിലാക്കുന്നു. യേശുവിന്റെ ജനനവും, ബാല്യവും സംബന്ധിച്ച പ്രമാണങ്ങളിലെല്ലാം അവ്യക്തത നിറഞ്ഞതുമാണ്. എന്നാല്‍ പിന്നീടുള്ള കാലഘട്ടത്തിലുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കെല്ലാം ചരിത്ര പുരുഷനായ യേശുവിനെപ്പറ്റി അറിയാന്‍ താല്പര്യവുമുണ്ടായിരുന്നു.

ചരിത്രത്തിലെ യേശു തെളിഞ്ഞു നില്‍ക്കുന്നത് നാലു സുവിശേഷങ്ങളടങ്ങിയ പുതിയ നിയമ ഗ്രന്ഥത്തിലും സുവിശേഷങ്ങളിലുള്‍പ്പെടാത്ത മറ്റു പഴങ്കാല ഗ്രന്ഥങ്ങളിലുമാണ്. പുതിയ നിയമത്തില്‍ യേശുവിനെ നേരിട്ടു കണ്ടവരുടെ ദൃക്സാക്ഷി വിവരങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. 'മാര്‍ക്കിന്റെ' സുവിശേഷത്തില്‍ ഇക്കാര്യം വ്യക്തമായി വിവരിച്ചിട്ടണ്ട്. എന്നാല്‍ മറ്റു മൂന്നു സുവിശേഷങ്ങളില്‍ കേട്ടറിവുകള്‍ മാത്രം അടങ്ങിയ ചരിത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പോളിന്റെ കത്തുകളും യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള ഒരു ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. ചരിത്രത്തിലെ യേശുവിനെ തേടുന്നവര്‍ക്ക് സുവിശേഷത്തിലെ പോളിന്റെ എഴുത്തുകള്‍ പ്രസക്തമാണ്. യേശു മരിച്ച ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ പോള്‍ ക്രിസ്ത്യാനികളെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. യേശു തന്റെ ദര്‍ശനത്തില്‍ വന്നുവെന്ന് പോള്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. പോള്‍ യേശുവിനെ നേരിട്ട് കണ്ടിട്ടില്ലെന്ന് ചരിത്രകാര്‍ ഒന്നടങ്കം സമ്മതിക്കുന്നു. യേശുവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ പോളിനറിയാമായിരുന്നു. പീറ്ററുമായും ജെയിംസുമായും പോള്‍ സമയം ചെലവഴിച്ചതായി സുവിശേഷം പറയുന്നു. പീറ്ററും പോളും വിശ്വാസ സംരക്ഷണത്തിനായി സഭയുടെ രക്തസാക്ഷികളാവുകയായിരുന്നു.

പോള്‍ എഴുതിയ സുവിശേഷ വചനത്തില്‍ നിന്നും യേശു ജീവിച്ചിരുന്നുവെന്നും ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നുവെന്നും വ്യക്തമാണ്. പോള്‍ യേശുവിനെ കണ്ടിരുന്നത് ഒരു പാലസ്തീന്‍ യഹൂദനായിട്ടായിരുന്നു. ഗുരു, പ്രഭാഷകന്‍, കന്യകയുടെ മകന്‍, മറ്റു സഹോദരരില്‍ ഒരാള്‍, മനുഷ്യ പുത്രനും ദൈവവും എന്നിങ്ങനെ യേശുവിനെപ്പറ്റി പോളിന്റെ കാഴ്ചപ്പാടുകളിലുണ്ടായിരുന്നു. യേശു ക്രൂശിതനായ രക്ഷകനെന്നു പോള്‍ വിശ്വസിച്ചിരുന്നു. പോരാഞ്ഞ് യഹൂദര്‍ ഒരു മിശിഹായെ ദീര്‍ഘനാളായി പ്രതീക്ഷിക്കുന്നുമുണ്ടായിരുന്നു. യഹൂദര്‍ക്ക് അടയാളങ്ങള്‍ വേണമായിരുന്നു. യഹൂദര്‍ തങ്ങളുടെ രക്ഷകനെ പ്രതീക്ഷിച്ചിരുന്നത് ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ആധുനിക ബൈബിളിലെ അപ്പോസ്‌തോല കത്തുകള്‍ ആദ്യസഭയിലെ വിശ്വാസികള്‍ എഴുതിയതെന്ന് വ്യക്തമാണ്. ആരാണ് ആ കത്തുകള്‍ എഴുതിയതെന്നതിലും ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്നു. ബൈബിള്‍ പണ്ഡിതര്‍ ഭൂരിഭാഗം ചിന്തിക്കുന്നത് അപ്പോസ്‌തോല പ്രവര്‍ത്തനങ്ങള്‍ എഴുതിയത് അപ്പോസ്‌തോലന്മാരോ യേശുവിന്റെ ബന്ധുക്കളായിരുന്ന ജെയിംസോ ജൂഡോ ആയിരിക്കുമെന്നാണ്. അപ്പോസ്‌തോല കത്തുകളുടെ പഠനവും യേശു ഒരു ചരിത്ര പുരുഷനായിരുന്നുവെന്നുള്ള നിഗമനത്തിന് ശക്തി നല്‍കുന്നുണ്ട്.

ബൈബിളില്‍ പറഞ്ഞിട്ടുള്ള എല്ലാ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും സ്ഥലനാമങ്ങളെപ്പറ്റിയുള്ള ആധികാരികത പുരാവസ്തു ഗവേഷകര്‍ ശരിവെച്ചിട്ടുണ്ട്. കന്യകാ മറിയത്തെ നിത്യകന്യകയായി കത്തോലിക്കാസഭ വാഴ്ത്തുന്നുണ്ടെങ്കിലും ചരിത്രത്തിലെ യേശു വലിയ ഒരു കുടുംബത്തിലെ അംഗമെന്നും കാണാം. കുറഞ്ഞ പക്ഷം അദ്ദേഹത്തിന് നാലു സഹോദരന്മാരുണ്ടായിരുന്നെന്ന് സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. ജെയിംസ്, ജോസഫ്, സൈമണ്‍, ജൂഡസ് എന്നിവരെ കൂടാതെ അദ്ദേഹത്തിന് സഹോദരിമാരുമുണ്ടായിരുന്നു. കത്തോലിക്ക ദൈവശാസ്ത്രജ്ഞര്‍ക്ക് അതില്‍ വിഭിന്ന അഭിപ്രായമുണ്ട്. സുവിശേഷത്തില്‍ യേശുവിന്റെ ശിക്ഷ്യന്മാരായ സഹോദരന്മാരെ ഗ്രീക്ക് വാക്കായ അദേല്‍ഫോസ് (''adelphos') എന്ന് വിളിച്ചിരുന്നു. ആ വാക്കിന് 'കസിന്‍സ്' എന്നും പിതാവിന്റെ മറ്റു വിവാഹത്തില്‍നിന്നുമുണ്ടായ മക്കളെന്നും അര്‍ത്ഥമുണ്ട്. ഈ സഹോദരന്മാര്‍ ജോസഫിന്റെ മുന്‍ വിവാഹത്തിലെ ഭാര്യയില്‍ നിന്നും ജനിച്ചതാകാം. അതില്‍ യുക്തിപരമായ ഒരു തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാണ്.

സുവിശേഷ കൃതികളില്‍ ഉള്‍പ്പെടാത്ത യേശുവിനെപ്പറ്റിയുള്ള മറ്റനേകം രചനകളുണ്ട്. സുവിശേഷത്തിലെ യേശുവിനേക്കാളും തികച്ചും വ്യത്യസ്തമായിട്ടാണ് മറ്റു ഗ്രന്ഥങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. നാലു സുവിശേഷങ്ങളില്‍ ചേര്‍ക്കപ്പെടാത്തതും കണ്ടെടുക്കപ്പെട്ടതുമായ യേശുവിന്റെ ജീവചരിത്രം ഉള്‍പ്പെട്ട സുവിശേഷങ്ങള്‍ എന്തുകൊണ്ട് ബൈബിളിലെ സുവിശേഷങ്ങളോടൊപ്പം കൂട്ടി വായിക്കാന്‍ തയ്യാറാകാത്തതെന്ന ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും അത്തരം ജ്ഞാന വിഷയകമായ നിരവധി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. യേശുവിനെപ്പറ്റി അറിയാവുന്ന ഏതാനും ശിക്ഷ്യന്മാര്‍ക്ക് രഹസ്യമായ സന്ദേശങ്ങള്‍ മാത്രമാണ് യേശു നല്‍കിയതെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ചിന്തകളൊന്നും പണ്ഡിതര്‍ അംഗീകരിച്ചിട്ടില്ല.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പിതാക്കന്മാരുടെ എഴുത്തുകളില്‍ നിന്നും ചരിത്രത്തിലെ യേശുവിനെ കണ്ടുപിടിക്കാന്‍ സഹായിക്കും. റോമിലെ ക്ലെമെന്റും ഇഗ്‌നേഷ്യസും ചരിത്രത്തിലെ യേശുവിനെ വെളിപ്പെടുത്തുന്നുണ്ട്. ക്ലമന്റ് വ്യക്തിപരമായി യേശു ശിക്ഷ്യരെ അറിഞ്ഞിരുന്നുവെന്ന് ചരിത്രം വിശദമാക്കുന്നു. പീറ്ററെയും പോളിനെയും ക്ലമന്റ് അടുത്തറിഞ്ഞിരുന്നു. പീറ്ററിന്റെയും പോളിന്റെയും രക്തസാക്ഷികളായുള്ള മരണശേഷം റോമ്മാ സഭയുടെ ആദ്ധ്യാത്മിക നേതാവ് ക്ലമന്റായിരുന്നു. ക്ലെമന്റിനെപ്പറ്റി അധികമൊന്നും ചരിത്ര രേഖകളില്‍ പറയപ്പെടുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ഏതാനും എഴുത്തുകളില്‍ നിന്നും യേശുവിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകളില്‍ വ്യക്തത നല്‍കുന്നു. കൊരിന്ത്യര്‍ക്കെഴുതിയ ക്ലമന്റിന്റെ കത്ത് പുതിയ നിയമത്തിനു വെളിയിലുള്ള ഏറ്റവും പഴക്കം ചെന്ന ഡോക്കുമെന്റായി കരുതുന്നു. യേശുവിന്റെ ശിക്ഷ്യന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ചരിത്രത്തിലെ യേശുവിനെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. അദ്ദേഹം പഠിച്ചതെല്ലാം ക്രിസ്തു ശിക്ഷ്യന്മാരില്‍നിന്നാണെന്നും സ്ഥിതികരിച്ചിട്ടുണ്ട്. ഇഗ്നേഷ്യസ് യേശുവിനെ ചരിത്രപുരുക്ഷനാക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ആദിമ സഭ വളര്‍ന്നതും ഇഗ്‌നേഷ്യസിന് കൃസ്തുവിലുണ്ടായിരുന്ന അഗാധമായ വിശ്വാസംകൊണ്ടായിരുന്നു. അന്ത്യോഖ്യ ബിഷപ്പായിരുന്ന ഇഗ്‌നേഷ്യസിനെ മരണശിക്ഷക്ക് റോമന്‍ കോടതി വിധിച്ചിരുന്നു.

ഫ്ലാവിയസ് ജോസഫസ് ഒരു യഹൂദ ചരിത്രകാരനും പട്ടാളക്കാരനും രാഷ്ട്രീയ ചിന്തകനുമായിരുന്നു. അദ്ദേഹം എ.ഡി. 37 നും 100 നുമിടയില്‍ ജീവിച്ചുവെന്ന് കണക്കാക്കുന്നു. ക്രിസ്തുവിന്റ കുരിശുമരണം കഴിഞ്ഞ് അധികം താമസിയാതെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് 'മത്ത്യാസ്' വളരെ ബഹുമാനിതനായ ഒരു പുരോഹിതനുമായിരുന്നു. യേശുവിന്റെ ആദ്യകാല ശിക്ഷ്യന്മാരെപ്പറ്റി വ്യക്തമായി ഈ കുടുംബത്തിലുള്ള മറ്റ് അംഗങ്ങള്‍ക്ക് അറിയാമായിരുന്നു. യഹൂദ മതത്തിന് ഭീക്ഷണിയായിട്ടുള്ള ഒരു കള്‍ട്ടായിട്ടാണ് യേശു മതം ആദ്യകാലങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹം അപ്പോസ്‌തോലന്മാര്‍ ജയിലില്‍ കിടന്നപ്പോഴുണ്ടായിരുന്ന പ്രസംഗങ്ങളും ശ്രവിച്ചിരുന്നിരിക്കാം. ജോസഫ്‌സിന്റെ കൃതികളില്‍ യഹൂദരുടെ പൗരാണികതയെ വിവരിക്കുന്നുണ്ട്. യേശുവിനെപ്പറ്റിയുള്ള ചരിത്ര വസ്തുതകള്‍ അറിയുവാന്‍ ജോസഫ്‌സിന്റെ ചരിത്രകൃതികളും ചൂണ്ടുപലകയാകാം. ജോസഫ്‌സിന്റെ ചരിത്രത്തില്‍ ജെയിംസിന്റെ മരണത്തെപ്പറ്റി പറയുന്നുണ്ട്. അന്നത്തെ മഹാപുരോഹിതനായ അനനസിനെപ്പറ്റിയും പറയുന്നുണ്ട്. ജെയിംസ് യേശുവിന്റെ സഹോദരനെന്നു ജോസഫസ് വ്യക്തമായി പറയുന്നു. ഈ വിവരങ്ങള്‍ വെളിപ്പെടുത്തി ചരിത്രം കുറിച്ചാല്‍ അത് അക്രൈസ്തവ ചിന്താഗതികളുമാകും.

'കോര്‍ണിലിയൂസ് ടാസിറ്റസ്' ഒരു റോമന്‍ ചരിത്രകാരനായിരുന്നു. അദ്ദേഹം എഡി 56 നും 120 നു മിടയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 'ടാസിറ്റസ്' സഭയ്ക്കെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു. 'യേശു ദാവീദിന്റെ വംശാവലിയില്‍പ്പെട്ടയാളായിരുന്നു. മേരിയുടെ പുത്രന്‍. അദ്ദേഹം ജനിക്കുകയും എല്ലാ മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുകയും പാനം ചെയ്യുകയും ചെയ്തിരുന്നു. പൊന്തിയോസ് പീലാത്തോസിന്റെ നാളുകളില്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയും കുരിശില്‍ തറക്കുകയും ചെയ്തു. മരണശേഷം മരിച്ചവരില്‍ നിന്നും ഉയര്‍ക്കുകയും ചെയ്തു.' ടാസിറ്റസ് (Tacitus) എഴുതി, 'നമുക്കെല്ലാം അറിയാം, റോമിലെ നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഏ.ഡി 64-ല്‍ റോമില്‍ ഭീകരമായ ഒരു തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായതില്‍ രാജാവ് അക്കാലത്തെ ക്രിസ്ത്യാനികളില്‍ കുറ്റമാരോപിച്ചിരുന്നു. അന്നത്തെ സാധാരണക്കാരായ ക്രിസ്ത്യാനികളെ നീറോ ചക്രവര്‍ത്തി തീപിടുത്തത്തിന്റെ കാരണക്കാരായി മുദ്ര കുത്തിയിരുന്നു. നീറോ ചക്രവര്‍ത്തി അന്നുള്ള ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു'. റോമന്‍ ചക്രവര്‍ത്തിമാരായ അഗസ്റ്റസിനും നീറോയ്ക്കും ഇടയിലുള്ളവരുടെ ചരിത്രങ്ങള്‍ യേശുവിനെപ്പറ്റി അറിയുവാന്‍ സഹായകമാകുമെന്നും ആധുനിക ചരിത്രകാരന്മാര്‍ ചിന്തിക്കുന്നു.

യേശുവിന്റെ ജീവിതം ഒരു കെട്ടുകഥയല്ലെന്ന് ആദ്യമ നൂറ്റാണ്ടിലുണ്ടായിരുന്ന ചില ചരിത്ര കൃതികള്‍ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലുള്ള യേശുവിനെ നിക്ഷേധിക്കുന്നവര്‍ ആദ്യമ ക്രിസ്ത്യാനികളുടെ ചിന്തകളെ കെട്ടുകഥകളായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ക്രിസ്തുമതത്തിനു വെളിയിലുണ്ടായിരുന്ന ചില യഹൂദ ചരിത്രകാരുടെ എഴുത്തുകളിലും യേശു ഒരു ചരിത്ര പുരുഷനാണെന്നു വ്യക്തമാക്കുന്നു. ആദ്യ ക്രിസ്ത്യാനികളും യഹൂദരും പേഗന്‍ വിശ്വാസികളും ഒരുപോലെ ചരിത്ര പുരുഷനായ യേശുവിനെപ്പറ്റി വിശ്വസിച്ചിരുന്നപ്പോള്‍ യേശു ഒരു ചരിത്ര പുരുഷനല്ലായെന്നുള്ള ചിന്തകള്‍ക്ക് പ്രസക്തിയില്ലാതാവുന്നു. യേശുവിനെ വധ ശിക്ഷയ്ക്ക് വിധിച്ച റോമന്‍ ഗവര്‍ണ്ണറായിരുന്ന പീലാത്തോസ്, ചരിത്ര പുരുഷനായിരുന്നുവെന്നും പണ്ഡിതര്‍ ശരിവെച്ചിട്ടുണ്ട്.

യേശു ജീവിച്ചിരുന്നുവെന്ന നിരവധി തെളിവുകളുണ്ടെന്ന് നിഷ്പക്ഷമതികളും ദൈവശാസ്ത്രജ്ഞരും ഒരു പോലെ പറയുമ്പോള്‍ ചില പണ്ഡിതരുടെ ദൃഷ്ടിയില്‍ യേശു ഒരിക്കലും ജനിക്കുകയോ കുരിശില്‍ മരിക്കുകയോ ഇല്ലെന്നും വാദിക്കുന്നു. മറ്റു ചില എഴുത്തുകാര്‍ യേശു പേഗന്‍ മതക്കാരനായോ, യഹൂദനായോ, ക്രിസ്ത്യാനിയായിട്ടോ ജീവിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. പുതിയ നിയമവും മറ്റു പൗരാണിക ഗ്രന്ഥങ്ങളും ചരിത്രത്തിലെ യേശുവിനെ കണ്ടെത്തുമ്പോള്‍ യേശുവെന്ന കഥാപാത്രം വെറും കല്‍പ്പിത കഥ മാത്രമെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. ഒരു പുതിയ മതം ചിലര്‍ കൂടി സ്ഥാപിച്ചതെന്നും ചരിത്രം രചിച്ചിരിക്കുന്നു. യേശു എന്ന ദൈവവും മനുഷ്യനും ഒരുപോലെയെന്നു വിശ്വസിക്കുന്നതിലും സ്വീകാര്യം മതം പഠിപ്പിക്കാന്‍ ഒരു അനുഗ്രഹ ജീവി മറ്റേതോ അന്യമായ ഗ്രഹത്തില്‍നിന്നും ഭൂമിയില്‍ വന്നെത്തിയെന്ന് വിശ്വസിക്കുകയായിരിക്കും എളുപ്പമെന്ന് യുക്തിവാദികള്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാറുമുണ്ട്. യേശുവിനെപ്പറ്റി ആധികാരികത നിലനിര്‍ത്താനും മറ്റുള്ളവരുടെ മേല്‍ അധീനത പുലര്‍ത്താനും സഭ ഓരോ കാലഘട്ടങ്ങളിലായി ചരിത്ര പ്രമാണങ്ങളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും ചില രേഖകളില്‍ വ്യക്തവുമാണ്.

യേശുവിനെപ്പറ്റി നാളിതുവരെ നിരവധി സ്ഥലങ്ങളില്‍നിന്നും ശേഖരിച്ച ഡോക്കുമെന്റുകള്‍ പരസ്പ്പര വിരുദ്ധങ്ങളായിട്ടാണ് ലഭിച്ചിട്ടുളളത്. അതിനുള്ളിലെ കഥകള്‍ ഭൂരിഭാഗവും പേഗന്‍ കഥകള്‍ മാത്രമാണ്. റോമ്മന്‍ കെട്ടുകഥകളും ഗ്രീക്ക് ഇതിഹാസങ്ങളും യേശുവിന്റെ കഥകളോടുകൂടി കൂട്ടിക്കുഴച്ചിട്ടുണ്ട്. പലതും പേഗന്‍ ചരിത്രങ്ങളുടെ ആവര്‍ത്തനം മാത്രം. യേശുവിന്റെ മരണവും ഉയര്‍പ്പും അക്കാലത്തുണ്ടായിരുന്ന പേഗന്‍ ദൈവങ്ങളുടെ കഥകള്‍ക്കു സമാനമായിരുന്നു. ആദ്യകാലങ്ങളിലുണ്ടായിരുന്ന സഭാപിതാക്കന്മാര്‍ക്ക് പേഗന്‍ ചിന്തകരില്‍നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നിരുന്നു. യേശുവിന്റെ കഥ പേഗന്‍ ദൈവങ്ങളുടെ അതേ കഥകളെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. യേശുവിനെ പോള്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. ആദ്യ നൂറ്റാണ്ടില്‍ പേഗന്‍ കഥകളുള്‍പ്പെട്ട ഒരു പുതിയ മതം ചരിത്ര പുരുഷനായ യേശുവിന്റെ പേരില്‍ പോള്‍ സ്ഥാപിച്ചതാകാമെന്നും അനുമാനങ്ങളുണ്ട്.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്തില്‍ ഗലീലിയോയിലെ ജനങ്ങളാരും യേശുവില്‍ ആവേശഭരിതരായിരുന്നില്ല. ബൈബിളില്‍ വ്യക്തമായും യേശുവിന്റെ ജീവചരിത്രത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഒപ്പം ചോദ്യങ്ങള്‍ ഉയരുന്നവിധം കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളിലുണ്ടായ അനേകം കെട്ടുകഥകളും അതിനോടനുബന്ധിച്ച് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ജീവിതവും പ്രേഷിത ദൗത്യവും ഹീബ്രു സ്‌ക്രിപ്റ്റിലുള്ള യഹൂദരുടെ മിശിഹായില്‍ നിന്നും വ്യത്യസ്തമായിരുന്നു. യേശു ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കണമെന്ന് പ്രവചനമുണ്ടായിരുന്നു. അതുപോലെ ദാവീദിന്റെ പട്ടണമായ ബെതലഹേമില്‍ മിശിഹാ ജനിക്കുമെന്നായിരുന്നു പ്രവചനമുണ്ടായിരുന്നത്. എന്നാല്‍ ചരിത്രത്തിലെ യേശുവിനെ നസ്രായക്കാരാനായി അറിയുന്നു. ആദ്യമ ക്രിസ്ത്യാനികള്‍ യേശുവിന്റെ വംശം ബെതലഹേമിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി കാണും. എല്ലാ പൗരന്മാരും പൂര്‍വിക പട്ടണമായ ബെതലഹേമില്‍ സെന്‍സസ് എടുക്കാന്‍ തയ്യാറാകണമെന്നായിരുന്നു റോമ്മായുടെ കല്‍പ്പന. യേശുവിന്റെ പിതാവ് ബെതലഹേമില്‍ നിന്നായതുകൊണ്ടു പിതാവ് ജോസപ്പും മേരിയും യേശുവിന്റെ ജനനം അടുക്കാറായപ്പോള്‍ ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്ക് പുറപ്പെട്ടു. റോമന്‍ സെന്‍സസ് നടപ്പാക്കിയതു ജൂഡിയ പ്രദേശങ്ങളിലായിരുന്നു. ജോസഫ് താമസിച്ചിരുന്ന ഗലീലിയയില്‍ അല്ലായിരുന്നു. നികുതി പിരിക്കുകയെന്നതായിരുന്നു സെന്‍സസിന്റെ ലക്ഷ്യം. റോമന്‍ നിയമം അനുസരിച്ച് സെന്‍സസ് എടുക്കേണ്ടിയിരുന്നത് ഒരുവന്റെ വാസസ്ഥലത്തായിരുന്നു. എന്നാല്‍ ജോസഫിനും മേരിക്കും സെന്‍സസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ബെത്'ലഹേം വരെ യാത്ര ചെയ്യേണ്ടി വന്നതും ചരിത്രമായി യോജിക്കാന്‍ സാധിക്കുന്നില്ല. യേശുവിന്റെ ജന്മം ബെത്ലെഹെമില്‍ നിന്നായിരുന്നുവെന്ന് ലുക്കിന്റെ വചനങ്ങളിലുണ്ട്.

യേശുവിനു പന്ത്രണ്ടു ശിക്ഷ്യന്മാരുണ്ടായിരുന്നതായി വിശ്വസിക്കുന്നു. ഈ കണക്ക് എവിടെനിന്നു വന്നുവെന്ന് വ്യക്തമല്ല. യേശു ഗ്രാമത്തിലും പട്ടണത്തിലും പ്രവേശിക്കുമ്പോള്‍ യേശുവിന്റെ സന്ദേശങ്ങള്‍ ശ്രവിക്കാന്‍ വരുന്നവരെയും രോഗ സൗഖ്യത്തിനെത്തുന്നവരെയും ജനക്കൂട്ടമെന്നു സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു. അടുത്തത് പട്ടണങ്ങള്‍ തോറും യേശുവിനെ അനുഗമിക്കുന്നവരെ സംബന്ധിച്ചാണ്. അവരെ ശിക്ഷ്യന്മാര്‍ എന്ന് വിളിച്ചിരുന്നു. ലുക്കിന്റെ സുവിശേഷത്തില്‍ യേശുവിന് 70-72 ശിക്ഷ്യന്മാര്‍ ഉണ്ടായിരുന്നതായി എഴുതിയിരിക്കുന്നു. മൂന്നാമത്തെ വിഭാഗത്തിലുള്ളവര്‍ പന്ത്രണ്ടു അപ്പോസ്‌തോലന്മാരാണ്. അവര്‍ ക്രിസ്തുവിനെ പിന്തുടര്‍ന്ന വെറും ശിക്ഷ്യന്മാര്‍ മാത്രമല്ല. അവര്‍ക്ക് സ്വയം ഇഷ്ടം അനുസരിച്ച് സുവിശേഷങ്ങള്‍ പ്രസംഗിക്കാന്‍ അവകാശമുണ്ടായിരുന്നു. അവരെ യേശുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രധാന മിഷിനറിമാരായി കരുതിയിരുന്നു.

അമാനുഷകനായ യേശുവിനെപ്പറ്റി നൂറുകണക്കിനുള്ള ചരിത്രഗ്രന്ഥങ്ങള്‍ വാസ്തവത്തില്‍ വിശ്വസിക്കാന്‍ സാധിക്കുമോ? തീര്‍ച്ചയായും അത്തരം ചരിത്ര വിശ്വാസങ്ങള്‍ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞതും ഭാവനകള്‍ക്ക് അതീതവുമായിരിക്കും. യേശുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന ചരിത്ര കൃതികളില്‍ യഥാര്‍ത്ഥ യേശു ജീവിച്ചിരുന്നുവോയെന്ന ഒരു പഠനം നടത്തുകയെന്നതും എളുപ്പമല്ല. ചരിത്രത്തിലുള്ള യേശുവിനെ പൂര്‍ണ്ണമായി അസാധാരണമായ അത്ഭുത സിദ്ധി ലഭിച്ചിട്ടുള്ള ദിവ്യനായി സമ്മതിക്കാന്‍ സാധിക്കില്ലന്നും ചില ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു. 'ക്രിസ്തുമതമെന്നത് മറ്റു മതങ്ങളില്‍ നിന്നും ചോര്‍ത്തിയെടുത്തതാണ്. അത് ഹെര്‍ക്കുലീസിന്റെ കഥപോലെ കെട്ടുകഥകള്‍ നിറഞ്ഞതാണ്. യേശുവിന്റെ കഥ ഒരു സൂപ്പര്‍മാന്റെയോ ഐതിഹ്യ കഥയുടെ രൂപത്തിലോ ഉള്ളതാണ്. ഒരു മനുഷ്യന്‍ വെള്ളത്തിന്റെ മുകളില്‍ക്കൂടി നടക്കുക, സൂര്യ പ്രഭയോട് സമാനമായി വരുക, മരിച്ചവരില്‍ നിന്നും ഉയര്‍ക്കുക' എന്നെല്ലാം കഥകള്‍ യേശുവെന്ന ചരിത്രപുരുഷനോട് ചേര്‍ത്ത് ആരോ എഴുതിയതാണ്. യാതൊരു തെളിവുമില്ലാത്ത ഇത്തരം വസ്തുതകള്‍ ചരിത്ര താളുകളിലും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

പൊന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ യേശുവിനെ വിസ്തരിച്ചിരുന്നു. അദ്ദേഹം റോമിലെ ഗവര്‍ണറും തീരുമാനങ്ങളെടുക്കാന്‍ കഴിവില്ലാത്ത ആളുമായിരുന്നുവെന്ന് ബൈബിള്‍ വചനം വ്യക്തമാക്കുന്നു. യേശു നിഷ്‌കളങ്കനും കുരിശുമരണത്തിന് വിധിക്കാന്‍ അര്‍ഹനുമല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വാസ്തവത്തില്‍ ചരിത്രത്തിലുള്ള പീലാത്തോസിന്റെ കഥ മറ്റൊരു വിധത്തിലാണ്. അയാള്‍ തന്റെ തീരുമാനങ്ങളില്‍ അഭിപ്രായ ഭിന്നതയുള്ള യഹൂദന്മാരെ കൂട്ടക്കൊല ചെയ്യാന്‍ പട്ടണങ്ങള്‍ തോറും പട്ടാളത്തെ അയച്ചിരുന്നു. പത്തുകൊല്ലത്തെ അയാളുടെ ഭീകര ഭരണത്തിനുള്ളില്‍ വിസ്താരമില്ലാതെ ആയിരക്കണക്കിന് പേരെ കുരിശില്‍ തറച്ചിരുന്നു. യഹൂദന്മാര്‍ അയാള്‍ക്കെതിരെ റോമന്‍ ചക്രവര്‍ത്തിക്കു പരാതി കൊടുത്തിരുന്നു. യഹൂദന്മാര്‍ക്ക് പൊതുവെ റോമന്‍ വിസ്താരങ്ങള്‍ ലഭിച്ചിരുന്നില്ല. യഹൂദര്‍ തന്നെ അവരുടെ വിധി നടപ്പാക്കുകയെന്ന രീതിയായിരുന്നുണ്ടായിരുന്നത്. എന്നാല്‍ യേശുവിനെ സംബന്ധിച്ച് ഏതെങ്കിലും റോമ്മന്‍ വിസ്താരം നടന്നിട്ടുണ്ടായിരുന്നെങ്കില്‍ അത് റോമ്മയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുമായിരുന്നു. അങ്ങനെ റോമ്മന്‍ ഗവര്‍ണ്ണര്‍ നേരിട്ടു സംബന്ധിച്ച യേശുവിനെ വിസ്തരിച്ചതായുള്ള ഒരു രേഖ റോമ്മന്‍ റിക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. .

കുരിശു മരണ ശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറക്കുള്ളില്‍ അടക്കം ചെയ്തുവെന്നും സുവിശേഷം പറയുന്നു. അത് സത്യമാണെങ്കില്‍ കുരിശു മരണത്തിന് വിധേയമായ ഒരാള്‍ക്ക് അത്തരം ബഹുമാനം കല്പിക്കുന്നതും അക്കാലങ്ങളില്‍ അസാധാരണമായിരിക്കും. റോമ്മന്‍കാര്‍ക്ക് അത്രമാത്രമുള്ള ദയ യേശുവിനുമേല്‍ ഉണ്ടായിരിക്കണം. കുരിശുമരണം സാധാരണ പരസ്യമായി റിബല്‍ നേതാക്കന്മാര്‍ക്ക് നല്‍കുന്ന ശിക്ഷയായിരുന്നു. അക്കാലത്തെ നിയമം അനുസരിച്ച് കുരിശില്‍ മരിക്കുന്നവരെ പിന്നീട് കുഴിച്ചിടുമായിരുന്നില്ല. കുരിശുമരണത്തിനിടയായ ശവശരീരത്തോടുപോലും യേശുവിന്റെ കാലങ്ങളില്‍ നിന്ദ കാണിച്ചിരുന്നു. മരിച്ച ശരീരം സാധാരണ പട്ടികള്‍ കടിച്ചുപറിച്ചു തിന്നുകയായിരുന്നു പതിവ്. ശിഷ്ടമുള്ളത് കഴുകന്മാരും കൊത്തി വലിച്ചു കൊണ്ടുപോകുമായിരുന്നു. അവശേഷിക്കുന്ന എല്ലുകള്‍ മുഴുവന്‍ ആ മലമുകളില്‍ കുന്നുകൂട്ടുകയായിരുന്നു പതിവ്. അങ്ങനെയാണ് ആ കുന്നുകള്‍ക്ക് 'അസ്ഥികളുടെ കൂമ്പാരം' എന്നര്‍ത്ഥമുള്ള 'ഗാഗുല്‍ത്താ' എന്ന് പേര് ലഭിച്ചത്. റോമ്മിലെ കൊടും കുറ്റവാളികളെ കുരിശില്‍ തറക്കുക പതിവായിരുന്നു. എന്നാല്‍ യേശുവിന്റെ മൃതദേഹത്തെ ആദരിച്ചുവെന്നു വേണം കരുതാന്‍. യേശുവിന്റെ ശരീരം കുരിശില്‍ നിന്ന് ഇറക്കുകയും ജൂദായിലെ ധനികരെ അടക്കം ചെയ്യുന്ന സ്ഥലത്തു മറവു ചെയ്യുകയും ചെയ്തു.

ദൈവം ഭൂമുഖത്തുവന്ന് മനുഷ്യ ജാതിക്കുവേണ്ടി മരിച്ചുവെന്ന ഒരു സാങ്കല്പികത്തെ സാധാരണ ബുദ്ധിക്ക് ചിന്തിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ട് പരമ പിതാവായ ദൈവം സ്‌നേഹം പ്രകടിപ്പിക്കുന്നതിനുവേണ്ടി മനുഷ്യനായി ജനിച്ചു? ഡി എന്‍ എ സൃഷ്ടിച്ച പരമശക്തിക്ക് മനുഷ്യനായി ജനിക്കണമായിരുന്നോ? സ്‌നേഹം നിറഞ്ഞ സൃഷ്ടികര്‍ത്താവ് ഈ ഭൂമുഖത്തു ജനിച്ചിട്ടും ഒരു പപ്പി ഡോഗ് കാണിക്കുന്ന സ്‌നേഹപ്രകനങ്ങള്‍ പോലും മനുഷ്യര്‍ പരസ്പ്പരം കാണിക്കുന്നില്ല. എങ്കിലും യേശുവെന്ന ചരിത്ര മനുഷ്യനെ നിഷേധിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം; വെറും സാധാരണ ജനമായ യഹൂദരില്‍നിന്ന് ക്രൂശിതനായ ഒരു മിശിഹായെപ്പറ്റി ഭാവനകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ക്രൂശിതനായ ക്രിസ്തുവെന്ന വസ്തുത എവിടെനിന്നു വന്നു. യഹൂദ നാട്ടില്‍ ജനിച്ച യേശുവിനെപ്പറ്റി ഏതെങ്കിലും യഹൂദനു അങ്ങനെയൊരു കെട്ടുകഥ സൃഷ്ടിക്കാന്‍ സാധിക്കുമോ? പോരാഞ്ഞ് രണ്ടായിരം വര്‍ഷമെന്നാല്‍ ഒരു ചരിത്രത്തെ സംബന്ധിച്ച് വളരെ വിദൂരതയിലുള്ള കാലവുമല്ല.
Join WhatsApp News
Tom abraham 2019-01-12 12:55:13
A very comprehensive search into the mysterious life of the Word that became Flesh. The Second Coming could have been touched. Which even after 2000 years we look forward to. The Descent changed history and the Ascent believable. No body could be found in the tomb by any Mighty Roman to disprove the resurrection.
Anthappan 2019-01-12 15:01:21
If you take out the god aspect, son of god aspect, the story of his birth,   his ability to do miracle, and the  power to raise the dead and present as a human being I don't have any problem accepting him as a person who lived two thousand years ago .  He was a teacher who taught people around him to tap into their spiritual energy and experience the power of it.  Religion and it's crooked leaders made stories about him, which nobody would be able to verify,  and spread it around the world.  And, thus  most of the Christians  lost their credibility among the thinking people and even it would have been the case if he lived in this present time.  What Jesus did is nothing from what Abraham Lincoln, Gandhi and many other people did. They all loved human beings and understood Jesus teachings and practices in their life.   

The taxation imposed by the Romans and the taxation in the form of tithes had   immense economic consequences in the Jewish society.  The introduction of Roman rule brought a crisis into all aspects of Jewish life. Along with this the politics of holiness created another problem.  The "Holiness became the paradigm by which the Torah was interpreted . The portion of the law which emphasized the separateness of the Jewish people from other peoples. The laws regarding purity and tithing were the major focus of the pharisaic intensification of holiness.  Many people could not afford the double taxation and Politics of Holiness and they lost their land and got displaced. And to this society, Jesus entered with his new message. It was not about taking everyone for heavenly abode; but  it was about creating a society on earth where people can experience heaven ; Not the heaven  Jews were preaching on anther planet (Now Christians are preaching the same thing and promising the  life after death in another planet with Jesus ) 

Jesus was  a mortal man who lived like any leaders who loved the humanity. Loving your neighbor can be practiced by any human being.  So practice it and forget about life after death. Either people can live a practical life or live in dreams. 

A very good article which can provoke responses from Radical Christians whose brains are purified by crooked religions leaders as it was purified  by  Jews  during the time of Jesus.    
 
പെണ്ണ് യേശു 2019-01-12 16:30:39
യേശു ഒരു പെണ്ണ് ആയിരുന്നു എങ്കില്‍ - നിങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുക 
Nothing new 2019-01-12 17:35:38
The author has not presented anything new here and all the concerns had been discussed for several hundreds of years with no clue or conclusions. Pls. see the book 'സുവിശേഷങ്ങള്‍' ഇന്‍ the നോവല്‍ section of E Malayalee- andrew
Atheist 2019-01-12 17:58:51
'Word became flush'- Bull crap-  The damage is done and there is no recovery for some sick people . Some more sick people will be showing up pretty soon.
Penn doctor 2019-01-13 08:22:53
Everybody is both Penn and Ann. Anima and Animus 
Issues discussed in psych lit. Look at Nipples of Ann.
Funny funny funny comments insulting the Word that
Became Flesh not flush. 
Ninan Mathulla 2019-01-13 09:00:06

Most of the comments and to some extent the article is like the blind see the elephant by touch. In a class room students understand what the teacher said in different ways. Some do not comprehend anything, and they just blink. Rare situations are there where the teacher sees things from a narrow sectarian view. Hundreds of thousands of books are available on the subject, and different people get attracted to different views depending on their inclinations.

 

Jesus said the truth will set you free. Rare are those who understand the truth and the meaning of life. Those who do not understand the truth they are in bondage. They are in bondage to their views. No matter what you believe, the truth remains the same, and ultimately the truth wins. ‘Sathyamevajayathe’

Latin greek judaic arabic scholar 2019-01-13 17:43:29
These guys so- called Atheists , do they know all languages I
Have mastered. Do they know meaning of IMMANUEL ? 
All five languages you need to learn before understanding
The four clearly separable books of the Biblios.
Finally, know who HE is Immanuel, Christos.
 
Emmanuel 2019-01-13 20:44:41
ഇന്റർനെറ്റ് നോക്കി ഇമ്മാനുവലിന്റെ അർഥം കണ്ടുപിടിച്ചു വന്നിരിക്കുന്ന നാലു ഭാഷകളുടെ പണ്ഡിതൻ, ഒന്ന് ഉറക്കെ പൊട്ടിച്ചിരിക്കാൻ തോന്നുന്നു. താങ്കളുടെ പാണ്ഡിത്യം കാണിച്ചു ഒന്ന് പേടിപ്പിക്കാതെ ഉവ്വേ? ഒരു എമ്മാനുവേലിനെ അറിയാൻ മലയാള ഭാഷ ധാരാളം മതി. 'ഇമ്മാനുവേൽ' എന്ന പൊട്ട പ്രവചനം പഴയനിയമത്തിൽ രണ്ടിടത്ത് പ്രയോഗിച്ചിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്നും പകർത്തിയത് വായിക്കൂ : From the Hebrew name עִמָּנוּאֵל ('Immanu'el) meaning "God is with us", from the roots עִם ('im) meaning "with" and אֵל ('el) meaning "God". This was the foretold name of the Messiah in the Old Testament.
ഇമ്മാനുവേൽ 2019-01-13 22:03:06
ദൈവം നിങ്ങളോടു കൂടെ എന്നർത്ഥമുള്ള
'ഇമ്മാനുവേലെ'ന്നാണ് എന്റെ പേര് ജനങ്ങളെ 
മടുത്തു ഞാൻ നിങ്ങളെകൊണ്ടു മത ഭ്രാന്തരെ 
കടന്നു പോകു നിങ്ങളെന്റെ മുന്നിൽ നിന്നുടനടി
കൂലിവേല ചെയ്‌തു ജീവിക്കുന്ന പാവമാണ് ഞാൻ 
ആപ്പിലാക്കി നിങ്ങളെന്നെ മാറ്റി മതഭ്രാന്തനാക്കി
അടിച്ചു നിങ്ങളെന്റെ പോക്കറ്റടിച്ചു കാലിയാക്കി 
തടിച്ചു കേറി നിങ്ങൾ ചീക്ക പോർക്കുപോലെയെന്നാൽ.
ഇത്തിക്കണ്ണിപോലെ നിങ്ങൾ പടർന്നു കേറുമദ്യം
കുടിച്ചിടും രക്തം ഊറ്റി കള്ളിയാങ്കാവ് നീലിയെപ്പോൽ   
ഞെരിച്ചുകൊല്ലുംമൊടുവിൽ  സാധുക്കളെ നിഷ്കരുണം
കുടിപ്പിച്ചു നിങ്ങളെ ഞങ്ങളെ മത വിഷ മുന്തിരിച്ചാർ 
മുടിച്ചു തേച്ചു കഴുകി  തറവാട് കുളമാക്കി നിങ്ങൾ 
നിങ്ങളോ സുഖിച്ചിടുന്നരമനക്കുളളിൽ അരചനെപ്പോൽ
കുടിച്ചു മഥിച്ചിടുന്നു  രതിക്രീഡയിൽ 'ഫ്രാങ്കോ'യെപ്പോൽ 
വെറുതെ വിട്ടിടുകി പാവം 'ഇമ്മാനുവേൽ' എന്നെ നിങ്ങൾ 
ജീവിച്ചു പോട്ടെ ഞാനും  ഭാര്യ 'മഗ്നലമറിയ'യും എങ്ങനേലും 
    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക