Image

ടുള്‍സി ഗബ്ബാര്‍ഡ് (37) പ്രസിഡന്റ് സ്ഥാനാര്‍ഥി; കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം

Published on 12 January, 2019
ടുള്‍സി ഗബ്ബാര്‍ഡ് (37) പ്രസിഡന്റ് സ്ഥാനാര്‍ഥി; കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം
യു.എസ്. കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുവായ ടുള്‍സി ഗബ്ബാര്‍ഡ് (37) പ്രസിഡന്റ് സ്ഥാനത്തെക്കു ഡമോക്രാറ്റിക് സ്ഥാനര്‍ഥിത്വത്തിനു മല്‍സരിക്കും. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നു സൈന്യത്തില്‍ മേജര്‍ കൂടിയായ അവര്‍ പറഞ്ഞു.

ഇതിനകം മാസച്ചുസെറ്റ്‌സില്‍ നിന്നുള്ള സെനറ്റര്‍ എലിസബ്ത്ത് വാറന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

പകുതി ഇന്ത്യാക്കാരിയായ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമലാ ഹാരീസ് (54) ഉടന്‍ സ്ഥാനാര്‍തിത്വം പ്രഖ്യാപിക്കുമെന്നു കരുതുന്നു.

ന്യു യോര്‍ക്കില്‍ നിന്നുള്ള സെനറ്റര്‍ കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡിന്റെ പേരും കേള്‍ക്കുന്നു. 

ഈ വനിതകള്‍ക്കു പുറമെ വെര്‍മ്മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്, മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരാണു സാധ്യതയുള്ള മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍. ബൈഡനാണു ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

ടെക്‌സസില്‍ നിന്നു സെനറ്റിലേക്കു മല്‍സരിച്ചു ടെഡ് ക്രുസിനോടു തോറ്റുവെങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ബെറ്റോ ഓ റൂര്‍ക്കെയും സാധ്യതാ പട്ടികയിലുണ്ട്. ബൈഡനും സാന്‍ഡേഴ്‌സും പ്രായക്കൂടുതല്‍ എന്ന പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ ഓ റൂര്‍ക്കെ ചെറുപ്പക്കാരനാണ്.

സ്ത്രീ വിരുദ്ധ നിലപാടുള്ള പ്രസിഡന്റ് ട്രമ്പിനെതിരെ ഒരു വനിത സ്ഥാനാര്‍ഥിയാകണമെന്ന ചിന്താഗതി ഒരു വിഭാഗം ഡമോക്രാറ്റുകളിലൂണ്ട്. വെളുത്ത വര്‍ഗക്കാരനായ ഒരു പുരുഷനാണു വിജയ സാധ്യത കൂടുതലെന്നു മറ്റു ചിലര്‍ ചിന്തിക്കുന്നു.

അതേ സമയം ട്രമ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആകാത്ത ഒരു സാഹചര്യം വന്നാല്‍ മല്‍സരിക്കന്‍ ഇന്ത്യാക്കരിയായ മുന്‍ സൗത്ത് കരലിന ഗവര്‍ണ നിക്കി ഹേലി രംഗത്തു വരാനും സാധ്യതയുണ്ട്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്തിത്വത്തെപറ്റി മുന്‍ ന്യു യോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂം ബര്‍ഗും ആലോചിക്കുന്നു. മല്‍സരിച്ചാല്‍ സ്വന്തം പണം ഉപയോഗിച്ച് പ്രചാരണം നടത്തുമെന്നദ്ധേഹം പറഞ്ഞു

കഴിഞ്ഞ പ്രാവശ്യം റിപ്പബ്ലിക്കന്‍ സ്ഥാനര്‍ത്തിത്വത്തിനു മുന്‍ ലൂയിസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ ശ്രമിച്ചതാണെങ്കിലും പച്ച തപ്പിയില്ല.

സെനറ്റര്‍ കമലാ ഹാരീസ് ബാപ്റ്റിസ്റ്റ് ആണ്. എങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള ബ്രാഹ്മണ സമുദായാംഗമായ അമ്മപരേതയായ ഡോ. ശ്യാമള ഗോപാല്‍ ആണു അവരെ വളര്‍ത്തിക്കൊണ്ടു വന്നത്. അതിനാല്‍ ഹിന്ദുമതവുമായി കമലാ ഹാരീസ്സിനും നല്ല ബന്ധം. പിതാവ് ജമൈക്കയില്‍ നിന്നു വന്ന ആഫ്രിക്കന്‍ അമേരിക്കന്‍. ഭര്‍ത്താവാകട്ടെ യഹൂദനാണ്.

ഗബ്ബാര്‍ഡ് ഇന്ത്യന്‍ വംശജയല്ല. ഹാവായിയില്‍ആണു ഗബ്ബാര്‍ഡിന്റെ കുടുംബം. അമ്മ കാരള്‍ പോര്‍ട്ടര്‍ എഴുപതുകളില്‍ ഹരേ ക്രിഷ്ണ പ്രസ്ഥാനത്തിലൂടെ ഹിന്ദുവായി. സ്റ്റേറ്റ് സെനറ്റടും കത്തോലിക്ക വിശ്വാസിയുമാണു പിതാവ് മൈക്ക് ഗബ്ബാര്‍ഡ്.

2011-ല്‍ കോണ്‍ഗ്രസിലേക്കു തെരെഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആയിരുന്നു. ഭഗവദ് ഗീതയില്‍ കൈ വച്ച് കോണ്‍ഗ്രസില്‍ സത്യപ്രതിഞ്ജ ചെയ്ത ആദ്യ വ്യക്തി. വെജിറ്റേറിയനാണ്.

ആര്‍മി നാഷനല്‍ ഗാര്‍ഡ് അംഗമെന്ന നിലയില്‍ കോണ്‍ഗ്രസംഗമായിരിക്കെ തന്നെ അവര്‍ യുദ്ധരംഗത്തു പോയി സേവനമനുഷ്ടിച്ചു.

പല കാര്യങ്ങളിലും അവര്‍ പാര്‍ട്ടിയുടേ അഭിപ്രായമല്ല സ്വതന്ത്ര ചിന്തയാണു പിന്തുടരുന്നത്. ഉദാഹരണത്തിനു സിറിയയില്‍ സൈനികമായി ഇടപെടുന്നതിനെ അവര്‍ എതിര്‍ത്തു.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയുംസുഹ്രുത്താണു. പാക്കിസ്ഥാനു സഹായം കുറക്കണമെന്ന നിലപാടുമുണ്ട്.

ട്രമ്പുമായി ആദ്യം ലോഹ്യത്തിലായിരുന്നുവെങ്കിലും അടുത്തയിടക്കു കടുത്ത വിമര്‍ശകയായി. പത്ര പ്രവര്‍ത്തകന്‍ ജമാല്‍ ഖഷൊഗിയുടെ കൊലപാതകത്തിനു സൗദി അറെബ്യക്കെതിരെ നടപടി എടുക്കാത്തതിനെയും അവര്‍ ശക്തമായി വിമര്‍ശിക്കുന്നു.

കഴിഞ്ഞ തവണ ഹിലരി ക്ലിന്റനു പാര്‍ട്ടി നേത്രുത്വം അനര്‍ഹമായ പരിഗണന നല്കി എന്നാരോപിച്ച് ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.ബെര്‍ണി സാന്‍ഡേഴ്‌സിനെയാണു അവര്‍ പിന്തുണച്ചത്.

കമലാ ഹാരീസുമായി ഗബ്ബാര്‍ഡ് അടുത്തയിടക്ക് ഇടഞ്ഞിരുന്നു. ജഡ്ജിയായി നോമിനേറ്റു ചെയ്യപ്പെട്ടയാള്‍ കത്തോലിക്കാ സഭയിലെ നൈറ്റ്‌സ് ഓഫ് കൊളംബ്‌സ് സംഘടനയില്‍ പ്രവര്‍ത്തിച്ചത് കമാലാ ഹാരീസ് ചോദ്യം ചെയ്തത് ഗബ്ബാര്‍ഡ് എതിര്‍ത്തിരുന്നു.

സിനിമാട്ടോഗ്രഫര്‍ എബ്രഹാം ഗൗരചന്ദ്ര വില്യംസ് ആണു ഭര്‍ത്താവ്.
Join WhatsApp News
Say the Truth. 2019-01-12 05:00:51
Bernie Sanders is not a Democrat.
Did Tulsi Gabbard campaign as a Hindu?
No. So don't put any additional claims or attributes on humans.
see them as human beings. Not as a woman, transgender, Gay, Hindu, Indian etc. 
it is the slavery of Racism making you write like this. If you are not a racist, choose your words carefully.
A reader may see you as a discriminator.-andrew
Report 2019-01-12 08:32:44

Kamala and Tulsi. Are they Naturalized citizens ? If  they can run, I can also run. It will be Marathon Olympics in 2020 ! 400 k salary is my aim.

Truth 2019-01-12 10:19:55
They are citizens by birth .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക