ഫോമയുടേയും ലോക മലയാളികളുടേയും ചരിത്രത്തിലാദ്യമായി വടക്കേ അമേരിക്കയിലെ
യുവജങ്ങള്‍ക്കായി ഫോമാ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സഞ്ചരിക്കുന്ന ക്രൂയിസ്
കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ നടത്തുന്നു.
ഫോമയുടെ മൂന്നാമത്
അന്തര്‍ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന ബാസ്ക്കറ്റ് ബോള്‍
ടൂര്‍ണമെന്റില്‍ പങ്കുചേരാന്‍ ഒട്ടേറെ യുവജനങ്ങള്‍ കടന്നുവന്നിരിക്കുകയാണ്.
കെവിന് ജോര്‍ജ്, ന്യൂജേഴ്സി കോര്‍ഡിനേറ്ററായും, നിതീഷ് ബിനോയ് (എം.ഡി),
സൈലേഷ് ഫൈസല്‍ (എന്‍.വൈ), നീല്‍ തോമസ് (എന്‍.വൈ), അജയ് കുറുപ്പ് (ഡി.സി),
സനീഷ് ഫൈസല്‍ (എന്‍.വൈ), തേജസ് അലക്സ് (എന്‍.വൈ), സീം ജോണ്സണ് (എന്‍.വൈ),
കെവിന് തോമസ് (എന്‍.വൈ) തുടങ്ങിയവര്‍ കമ്മിറ്റിയംഗങ്ങളായും ഒരു നീണ്ട
നിരതന്നെയാണ് യൂത്ത് മാമാങ്കത്തിന് നേതൃത്വം നല്‍കുന്നത്.
യുവതീ-യുവാക്കള്‍ക്കായി പ്രത്യേകം നടത്തുന്ന മത്സരങ്ങളില്‍ അമേരിക്കയുടേയും
കാനഡയുടേയും വിവിധ ഭാഗങ്ങളില്‍ നിന്ന് ഹൈസ്കൂള്‍, കോളജ് ബാസ്ക്കറ്റ് ബോള്‍
ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.
ഫോമയുടെ കായിക മത്സരങ്ങളെ കൂടാതെ
ഒട്ടനവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് യുവജനങ്ങള്‍ക്കുവേണ്ടി ഫോമാ
ഒരുക്കുന്നത്. ഫോമയുടെ യൂത്ത് പ്രതിനിധികളായ നിബു ജേക്കബ്, മെര്ലിന് തോമസ്,
മേഘാ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന മിസ് ഫോമയും, മിസ്റ്റര്‍ ഫോമയും,
ഫാഷന്‍ ഷോകളും ഇതിനോടകം തന്നെ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട്
ശ്രദ്ധനേടിക്കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
kevingeorge94@gmail.com