Image

എസ്‌ബിഐ ബാങ്ക്‌ ആക്രമണം; പ്രതികളെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന്‌ പോലീസ്‌

Published on 12 January, 2019
എസ്‌ബിഐ ബാങ്ക്‌ ആക്രമണം; പ്രതികളെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന്‌ പോലീസ്‌
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത്‌ എസ്‌ബിഐ ബ്രാഞ്ച്‌ ആക്രമിച്ച എല്ലാ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെയും നടപടി ശ്‌കതമാക്കി പോലീസ്‌. ആക്രമണത്തില്‍ നേരിട്ട്‌ പങ്കാളികളായ ഒമ്‌ബത്‌ പ്രതികളെയും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ്‌ പൊലീസ്‌ നിര്‍ദ്ദേശം.

ഇവര്‍ ജോലി ചെയ്യുന്ന ഓഫീസ്‌ മേധാവികള്‍ക്കാണ്‌ പൊലീസ്‌ ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്‌. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഓഫീസ്‌ മേധാവികള്‍ക്ക്‌ ഇത്‌ സംബന്ധിച്ച നോട്ടീസ്‌ തിങ്കളാഴ്‌ച നല്‍കും.


അക്രമണത്തില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ്‌ ബാങ്കിന്‌ ഉണ്ടായതെന്നാണ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കമ്‌ബ്യൂട്ടര്‍, ലാന്റ്‌ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ്‌ എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട്‌ ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളടക്കം കേസിലെ പ്രതിയാണ്‌.

ഇരുവരും എസ്‌ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച്‌ മാനേജരുമായി തര്‍ക്കിക്കുന്നതും ഓഫീസ്‌ സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക