Image

തേനീച്ചക്കുത്തേറ്റ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

Published on 12 January, 2019
തേനീച്ചക്കുത്തേറ്റ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു


കൊച്ചി: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തേനീച്ചക്കുത്തേറ്റ്‌ മരിച്ചു. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ വാളകം കുന്നയ്‌ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി(13) ആണ്‌ മരിച്ചത്‌. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ മരിച്ചത്‌.

വ്യാഴാഴ്‌ച വൈകീട്ടാണ്‌ തേനീച്ചയുടെ കുത്തേറ്റത്‌. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത്‌ അല്‍പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടാകുകയും ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്‌തു. നീര്‍വീക്കത്തെത്തുടര്‍ന്ന്‌ ശക്തമായ ശ്വാസംമുട്ട്‌ കൂടിയായതോടെ അലീനയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു. വീട്ടില്‍ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്‌. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ്‌ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക