അലോക് വര്‍മ്മക്ക് ക്ലീന്‍ ചിറ്റുമായി ജസ്റ്റിസ് പട്‌നായിക്
chinthalokam
12-Jan-2019

ന്യൂഡല്‍ഹി:
സിബിഐ മുന്‍ ഡയറക്‌റ്റര്‍ അലോക് വര്‍മ്മക്ക് ക്ലീന്‍ ചിറ്റുമായി ജസ്റ്റിസ് എകെ
പട്‌നായിക്. അലോക് വര്‍മക്കെതിരായ അഴിമതിക്ക് തെളിവില്ലെന്നും വര്‍മയെ മാറ്റാന്‍
ധൃതി കാട്ടേണ്ടിരുന്നില്ലെന്നും ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടത്ര
കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും പട്‌നായിക് പറഞ്ഞു.
പട്‌നായികിന്റെ
നേതൃത്വത്തിലാണ് സിവിസി അന്വേഷണം. സിബിഐ മുന്‍ ഡയറക്ടര്‍ സര്‍വ്വീസില്‍ നിന്ന്
അലോക് വര്‍മ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന
നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വര്‍മ്മയുടെ
രാജി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments