Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം

വിമന്‍സ് ഫോറം യോഗം Published on 12 January, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഒരു പൊതുയോഗം ജനുവരി 17 ന് വ്യഴാഴ്ച വൈകുന്നേരം 7 മണിക്ക് കൂടുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസില്‍ വച്ച് കൂടുന്ന പ്രസ്തുത യോഗം സി.എം.എ. വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. മാര്‍ച്ച് 9 ന് നടക്കുന്ന വിമന്‍സ്‌ഡേ പരിപാടികളെക്കുറിച്ചും വരുന്ന ഒരു വര്‍ഷത്തെ വനിത പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനുമായിട്ടാണ് യോഗം ചേരുന്നത്. പ്രസ്തുത യോഗത്തിലേക്ക് എല്ലാ മലയാളി വനിതകളെയും ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലീല ജോസഫ് (224 578 5262), മേഴ്‌സി കുര്യാക്കോസ് (773 865 2456), ഷൈനി ഹരിദാസ് (630 290 7143), ജെസ്സി റിന്‍സി (773 322 2554), ആഗ്‌നസ് തെങ്ങുംമൂട്ടില്‍ (774 919 9156). ഓഫീസ് : 834 E Rand Rd, Suit # 13, Mount Prospect, Time: 7pm.



ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക