Image

തനിഷ്‌ക്‌ ഏബ്രഹാമിന്‌ വത്തിക്കാന്റെ അംഗീകാരം

Published on 12 January, 2019
തനിഷ്‌ക്‌ ഏബ്രഹാമിന്‌ വത്തിക്കാന്റെ അംഗീകാരം
പതിനഞ്ചാം വയസിലേ ഡോക്‌ടറേറ്റ്‌ പഠനത്തിന്റെ തിരക്കുകളിലായ സാക്രമെന്റോയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി തനിഷ്‌ക്‌ ഏബ്രഹാമിന്റെ പഠനത്തിലെ അസാധാരണ മികവിന്‌ അംഗീകാരമായി വത്തിക്കാന്റെ ആദരം.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ യു.സി ഡേവിസില്‍ നിന്ന്‌ പതിനഞ്ചാം വയസില്‍ ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ്‌ ബിരുദം സ്വന്തമാക്കിയ, നിലവില്‍ ഡേവിസ്‌ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്‌ പി എച്ച്‌ ഡി വിദ്യാര്‍ഥിയുമായ തനിഷ്‌ക്‌ ഏബ്രഹാമിന്റെ അസാധാരണ മികവ്‌ നേരത്തേ പലവട്ടം വാര്‍ത്തകളില്‍ നിറഞ്ഞതാണ്‌.

ശാസ്‌ത്ര, വിദ്യാഭ്യാസരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ആഗോളതലത്തില്‍ യുവജനങ്ങള്‍ക്ക്‌ പ്രചോദനകരമായ പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്നതിനാണ്‌ വത്തിക്കാന്റെ Sciacca Vincitore Assoluto ബഹുമതി തനിഷ്‌കിനെ തേടിയെത്തിയതെന്ന്‌ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ അഭിവന്ദ്യ റെയ്‌മണ്ട്‌ ലെയോ ബേര്‍ക്‌, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും ഇന്റീരിയര്‍ മിനിസ്റ്ററുമായ മാറ്റിയോ സാല്‍വിനി, Giuseppe Sciacca ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ പ്രൊഫസര്‍ ഡോണ്‍ ബ്രുണോ ലിമ, സെക്രട്ടറി ജനറല്‍ ഡോ. വിക്കി ബെഫറ്റാക്കിസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ തനിഷ്‌കിന്‌ അവാര്‍ഡ്‌ സമ്മാനിച്ചത്‌.

സംഗീതത്തിലെ മികവുറ്റ സംഭാവനകളിലൂടെ യുവജനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിന്‌ തനിഷ്‌കിന്റെ സഹോദരി ടിയാറയും Sciacca അവാര്‍ഡ്‌ ഏറ്റുവാങ്ങി.

വത്തിക്കാനില്‍ ആയിരിക്കാന്‍ സാധിച്ചതും നൂറുകണക്കിന്‌ വിശിഷ്‌ടവ്യക്തികളുടെ മുന്നില്‍ ആദരം ഏറ്റുവാങ്ങാനായതും തന്നെ കൂടുതല്‍ വിനയാന്വിതനാക്കിയ അനുഭവമായിരുന്നുവെന്ന്‌ തനിഷ്‌ക്‌ പറയുന്നു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ കള്‍ചര്‍ ആന്‍ഡ്‌ വോളന്ററി വര്‍ക്‌ �Uomo e Societa� (മനുഷ്യനും സമൂഹവും) ആണ്‌ 2001ല്‍ Giuseppe Sciacca അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌.

ഭാവി തലമുറയ്‌ക്ക്‌ മാതൃകയാകും വിധം ജീവിച്ച്‌ ചെറുപ്പത്തില്‍ തന്നെ മരണത്തിന്‌ കീഴടങ്ങിയ ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ഥി Giuseppe Sciacca യുടെ പേരിലുള്ള അവാര്‍ഡ്‌ വത്തിക്കാന്‍ സ്‌പൊണ്‍സര്‍ ചെയ്‌താണ്‌ നടപ്പാക്കുന്നത്‌.

ശാസ്‌ത്രം, കല, സ്‌പോര്‍ട്‌സ്‌, മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തികള്‍ എന്നീ രംഗങ്ങളിലെ സേവനങ്ങളില്‍ ആഗോളതലത്തില്‍ ശ്രദ്ധേയരായവരെയാണ്‌ ഈ അവാര്‍ഡിലൂടെ ആദരിക്കുന്നത്‌.
തനിഷ്‌ക്‌ ഏബ്രഹാമിന്‌ വത്തിക്കാന്റെ അംഗീകാരം തനിഷ്‌ക്‌ ഏബ്രഹാമിന്‌ വത്തിക്കാന്റെ അംഗീകാരം തനിഷ്‌ക്‌ ഏബ്രഹാമിന്‌ വത്തിക്കാന്റെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക