Image

ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍

എബിമക്കപ്പുഴ Published on 12 January, 2019
ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍
ഡാളസ്: ഡാളസ്സ് സൗഹൃദവേദി 7- മത് വാര്‍ഷികത്തോടനുബന്ധിച്ചു ക്രിസ്തുമസ് & ന്യൂ ഇയര്‍ കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ജനുവരി 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷിച്ചു.

പ്രസിഡണ്ട് ശ്രീ.അജയ കുമാറിന്റെ അദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സൗഹൃദ വേദിയുടെ സെക്രട്ടറി ശ്രീ. എബിമക്കപ്പുഴ സ്വാഗതം ആശംസിച്ചു.

വാര്‍ഷിക ആഘോഷ പരിപാടികള്‍ സണ്ണി വെല്‍ടൌണ്‍ മേയര്‍ ശ്രീ.സജിപി. ജോര്‍ജ് നിലവിളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്തു
പുത്തന്‍ തലമുറക്ക ്ഏറെ ആല്‍മീക ചെതന്യം നല്‍കിക്കൊണ്ടിരിക്കുന്ന റവ.സോനു വര്‍ഗീസ് (ഡാളസ് ക്രോസ്സ്വൈമാര്‍ത്തോമാ ചര്‍ച്ച വികാരി) ക്രിതുമസ്& ന്യൂഇയര്‍ സന്ദേശം നല്‍കി സദസ്സിനെ അനുഗ്രഹിച്ചു. 

സുകു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സെന്റ് ഇഗ്‌നേറ്റീസ് മലങ്കര ജാക്കോബ ചര്‍ച്ചിന്റെ ഗായക സംഘം കരോള്‍ ഗാനശുശ്രൂഷ നടത്തി.

യോഗത്തില്‍ ശ്രീ.ബിജു മാത്യു (കൊപ്പല്‍ സിറ്റി കോണ്‍സില്‍ മെമ്പര്‍), ശ്രീ. ഷിജു എബ്രഹാം (റാന്നി അസോസിയേഷന്‍ പ്രസിഡണ്ട്  ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഡാളസിലെ കലാപ്രതിഭ ആയ ശ്രീമതി.ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള മാര്‍ഗം കളിയും, റിതം ഓഫ് ഡാലസിന്റെ പുതുമയാര്‍ന്ന ഡാന്‍സുകളും, ഡാളസിലെ സംഗീത ചക്രവര്‍ത്തിയായ മിസ്.ഐറിന്‍ കലൂരിന്റെ ഗാനങ്ങളും, ചലച്ചിത്ര സീരിയല്‍ നടന്‍ ശ്രീ. തോമസ് കൊട്ടിയടിയുടെ നര്‍മരസം തുളുമ്പുന്ന കലാപരിപാടികളും വളരെ ശ്രെദ്ധേയമായിരുന്നു.

ശ്രീ സുകുവര്‍ഗീസ ്കൃതജ്ഞത അറിയിച്ചു.
ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍ഡാളസ്സ് സൗഹൃദവേദിയുടെ പുതുമയാര്‍ന്ന ആഘോഷ പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക