Image

മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 12 January, 2019
മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കമ്മ്യൂണിസ്‌റ് മാനിഫെസ്‌റ്റോയിലൂടെ കാള്‍ മാര്‍ക്‌സ് വിതച്ചതുപോലെ അദ്‌ദേഹത്തിന്റെ ജര്‍മന്‍ ശിഷ്യന്‍ യുര്‍ഗെന്‍ ഹാബര്‍മാസ് മാധ്യമ വിചാരത്തില്‍ കൊണ്ടുവന്ന വിപ്ലവം സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് പ്രസക്തമാണോ എന്നന്വേഷിക്കാന്‍ ശ്രീശങ്കരാചാര്യ സംസ്കൃത യുണിവേഴ്‌സിറ്റി നടത്തിയ ശ്രമം 2019 നു നല്ലൊരു തുടക്കം നല്‍കി. ഗോമാംസം മുതല്‍ ശബരിമല വരെ കത്തിനില്‍ക്കുന്ന ഒരവസരത്തില്‍ ഇതിന്റെ പ്രസക്തി അപാരമാണ്.

''ഇത് ബൗദ്ധിക വ്യവഹാരം നടത്തുന്ന ഒരു സര്‍വകലാശാലയുടെ കാലികപ്രസക്തമായ കടമയാണ്,'' സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ റീജണല്‍ കാമ്പസില്‍ സംവാദം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ധര്‍മ്മരാജ് അടാട്ട് പറഞ്ഞു. അഞ്ചു ദിവസം നീണ്ടു നിന്ന പരിപാടിയുടെ ഒരു ദിവസം പൊടുന്നനവെ വന്ന ഹര്‍ത്താലില്‍ ഒലിച്ചുപോയെങ്കിലും കേരളത്തിലും പുറത്തുമുള്ള തലയെടുപ്പുള്ള മുപ്പതോളം ചിന്തകര്‍ സംവാദത്തെ ഉത്സവമാക്കി. ചിക്കാഗോയില്‍ നിന്നും ലോസാന്‍ജെലസില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും എത്തി ചിലര്‍. 'ജനപ്രിയ സംസ്കാരം, പാഠം, വ്യവഹാരംപോപ്പുലര്‍ ഈസ് പൊളിറ്റിക്കല്‍' എന്നായിരുന്നു പ്രമേയം..

ലോകത്തിലെ അതിപ്രഗത്ഭരായ നൂറു ദാര്‍ശനികന്മാരില്‍ ഒരാളായി കരുതപ്പെടുന്ന ഹാബര്‍മസിനു 89 വയസ്സായി. ഈ ജൂണ്‍ 18നു 90 എത്തും. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ പൊതുവ്യവഹാരമണ്ഡലത്തെപ്പറ്റി അദ്ദേഹം 1964 ല്‍ രചിച്ച 'ദി സ്ട്രക്ച്ചറല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ദി പബ്ലിക് സ്ഫിയര്‍' ഒരു കഌസ്സിക് ആയി. ഗ്ലോബല്‍ വില്ലേജിനെപ്പറ്റി പ്രവചിച്ച മാര്‍ഷല്‍ മക് ലൂഹന് ശേഷം ലോകം കണ്ട ഏറ്റവും ശക്തനായ മാധ്യമ വിചാരകനായി ഹാബര്‍മാസ് പരിഗണിക്കപ്പെടുന്നു. മിഷേല്‍ ഫൂക്കോ സുഹ്രുത്ത് ആയിരുന്നു.

''അഭിപ്രായങ്ങള്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും വായിക്കാനും ആര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം നല്‍കുന്ന ഡിജിറ്റല്‍ സ്‌പേസ് ഇന്ന് ലോകത്തെ ഏറ്റം പ്രചാരമുള്ള മാധ്യമമായി വളര്‍ന്നിരിക്കുന്നു.ഫേസ് ബുക്കിനു ലോകത്തോട്ടാകെ 227 കോടി ഉപയോക്താക്കളുണ്ട്. ഇന്ത്യയില്‍ 24 കോടിയും കേരളത്തില്‍ 40 ലക്ഷവും'' വിഷയാവതരണം നടത്തിയ കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം തലവന്‍ എം.വി. നാരായണന്‍ ചൂണ്ടിക്കാട്ടി.

''എന്നാല്‍ ശബരിമല പോലുള്ള വിഷയത്തില്‍ ബഹുജനങ്ങളെ ഭ്രാന്തമായ ആവേശത്തില്‍ ഇളക്കിവിടാന്‍ നവമാധ്യമങ്ങള്‍ നടത്തുന്ന ശ്രമം വലിയൊരു വിപത്തിന്റെ സൂചനയാണ്. ഹാബര്‍മാസ് വിവക്ഷിക്കാതിരുന്ന സ്ത്രീകള്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഇതില്‍ സ്‌പേസ് ഉണ്ട്. പക്ഷെ സാമ്പ്ര ദായിക മാധ്യമത്തെപ്പോലെ വിവേകവും ധാര്‍മികബോധവുമുള്ള എഡിറ്റര്‍മാര്‍ ഇല്ല, '' നാരായണന്‍ പരിതപിച്ചു. ''സാധാരണക്കാരനെ ജേര്‍ണലിസ്‌റ് ആക്കുന്ന ഈ മാധ്യമം എന്തും ഫോര്‍വേഡ് ചെയ്യുന്ന ഫോര്‍വേഡ് മാധ്യമവും തംബ് മാധ്യമവും ആണിപ്പോള്‍''.

രണ്ടു പതിറ്റാണ്ടുകാലം അച്ചടിമാധ്യമത്തിലും ടെലിവിഷനിലും പയറ്റിയ ശേഷം സാമൂഹ്യ മാധ്യമത്തിലേക്ക് ചുവടു മാറ്റിയ എറണാകുളത്തെ എം.പി. ബഷീര്‍, സമാപന ദിവസം ഇതിനോട് പ്രതികരിച്ചു. താന്‍ അടുത്ത കാലം വരെ ജോലിചയ്ത ടൈംസ് ഓഫ് ഇന്ത്യയില്‍ എഡിറ്റര്‍ ഇല്ല. വിപണിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞു നിര്‍ത്തിയ കെ.എ ഷാജിയുടെ ചുവടു പിടിച്ചു ബഷീര്‍ സംസാരിച്ചു. സ്വാതി ചൗധരിയുടെ 'അയാം എ ട്രോള്‍' എന്ന ബെസ്‌റ്‌സെല്ലര്‍ ഉയര്‍ത്തികാട്ടി. ''എന്റെ മാധ്യമം ഇന്ന് എന്റെ സ്വന്തം ന്യൂസ്‌റപ്റ്റ് ( ചഋണടഞഡജഠ) ആണ്. ഈ വെബ്ബില്‍ ആര്‍ക്കും എന്തും നിര്‍ഭയം പോസ്റ്റ് ചെയ്യാം. ഡിസ്‌റപ്റ്റ് ദി സ്റ്റാറ്റസ് കോ' ആണ് മുദ്രാവാക്ക്യം.

''വിദേശത്ത് കഴിയുന്നവരായി 20 ലക്ഷം മലയാളികളുണ്ട്. വിദേശത്തു പോയിവന്നവര്‍ പത്തുലക്ഷം. അങ്ങനെ കേരളത്തിന്റെ ജനസംഖ്യയില്‍ പത്തിലൊന്നു വൈദേശിക അനുഭവ പരിജ്ഞാനം ഉള്ളവരാണ്. അവര്‍ക്കു കൂടി നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കണം,'' ഇത് പറയുന്നത് യു.എന്‍. ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. കേരളത്തില്‍ മുന്നൂറു വിദേശികള്‍ പഠിക്കുമ്പോള്‍ കേരളത്തിന്റെ പകുതി ജനമുള്ള ഓസ്‌ട്രേലിയയില്‍ ആറു ലക്ഷം പേര് പഠിക്കുന്നു. കുട്ടികള്‍ ഇല്ലാത്ത നമ്മുടെ എന്‍ജിനീയറിങ് കോളജുകള്‍ ഒന്നിച്ചുകൂടി ഒരൊറ്റ എന്‍ജിനീയറിങ് കോളജ് പോലുമില്ലാത്ത രാജ്യങ്ങളിലെ കുട്ടികളെ ആകര്‍ഷിക്കാന്‍ ഒന്നിച്ച് മാര്‍ക്കറ്റിങ് നടത്തണം , അദ്ദേഹം പറഞ്ഞു.

കൊല്ലും കൊലയും നടത്തി ഭരിച്ചിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരില്‍ ഒരാള്‍ തങ്ങളുടെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ പേര് തൂലികാനാമമായി സ്വീകരിച്ചുഎത്രിരന്‍ കതിരവന്‍. ശ്രീധരന്‍ കര്‍ത്താ. ജെഎന്‍യു വില്‍ നിന്ന് പിഎച് ഡി നേടി ചിക്കാഗോ സര്‍വകലാശാലയില്‍ മോളികുലര്‍ ബയോളജി സയന്റിസ്‌റ് ആണ്. ശാസ്ത്രവിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. 'പ്രണയം രതി, ആണത്തം' കൈകാര്യം ചെയ്ത അദ്ദേഹം മലയാളി ആണത്തത്തില്‍ പിന്നിലല്ലെങ്കിലും അത് വികലമായി പ്രകടിപ്പിക്കുന്നതില്‍ മുന്നിലാണെന്ന് ആക്ഷേപിച്ചു

''വൈറസ്, ബാക്ടീരിയ, വാക്‌സിനേഷന്‍ തുടങ്ങിയവയെപ്പറ്റി പതതാം കഌസിലെ പാഠപുസ്തകങ്ങളില്‍ പോലും സവിസ്തരം പഠിപ്പിച്ചിട്ടുണ്ട്. അതൊന്നു വായിച്ച് നോക്കിയിരുന്നെകില്‍ വാക്‌സിനേഷനെതിരെ മലപ്പുറത്ത് ജനം സംഘടിക്കില്ലായിരുന്നു, '' പറയുന്നത് അയര്‍ലണ്ടിലെ സ്ലിഗോയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷകനായ സുരേഷ് സി. പിള്ള'. പാടം നികത്തുന്നു, തോടുകള്‍ മൂടുന്നു, കേരളത്തില്‍ പ്രളയം വന്നതില്‍ അദ്ഭുതം ഇല്ല എന്നാണ് പൂനെയില്‍ പരിസ്ഥിതിചിന്തകനായ ജി.മധുസൂദനന്‍ ഐഎഎസിന്റെ പരിദേവനം. മനുഷ്യാ പ്രകൃതിയിലേക്ക് മടങ്ങൂ എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

ഇന്ത്യയിലെ മധ്യവര്‍ഗഉപഭോഗക്കാര്‍ക്കു പറ്റിയ സാഹിത്യമാണ് ചേതന്‍ ഭഗത്തിനെപ്പോലുള്ളവര്‍ പടച്ചു വിടുന്നതെന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന എന്‍.പി.ആഷ്‌ലി വിലയിരുത്തി. ഭാഷയുടെ വരമ്പുകള്‍ ഇല്ലാത്ത പുതിയൊരു വ്യവഹാര ഭാഷ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഭഗത്തിന്റെ പുസ്തകങ്ങള്‍ പല ഭാഷകളില്‍ അതേ ഇംഗ്ലീഷ് പേരുകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതൊക്കെ കാലത്തിന്റെ അനിവാര്യമായ ട്രെന്‍ഡുകള്‍ ആണ്. ആര് എന്ത് കഴിക്കണമെന്നു ഗവ. തീരുമാനിക്കാന്‍ വരട്ടെ. പന്നിയിറച്ചി കഴിക്കില്ലെങ്കിലും അഞ്ചു പേര്‍ക്ക് പന്നിയിറച്ചി സല്‍ക്കാരം നടത്താന്‍ തയ്യാറാണെന്ന ആഷ്‌ലിയുടെ പോസ്റ്റ് വൈറല്‍ ആയതു പലരും ഓര്‍ക്കുന്നുണ്ടാവും. കേരളത്തിലെ ഏറ്റം സെക്കുലര്‍ ചിന്തകരില്‍ ഒരാളായ ആയ എം.എന്‍.കാരശ്ശേരിയുടെ മകനാണ്.
.
വിവര്‍ത്തനം പരമപ്രധാനമാണെന്ന അഭിപ്രായക്കാരിയാണ് സുഭാഷ് ചന്ദ്രന്റെ മനുഷ്യനു ഒരു ആമുഖം എന്ന പുസ്തകം 'എ പ്രിഫേസ് ടു മാന്‍' (ഹാര്‍പ്പര്‍ കോളിന്‍സ്) എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ ഇവി ഫാത്തിമ. കണ്ണൂര്‍ ഗവ.വിമന്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. കരുതലോടെ സമീപിക്കണം. എഴുത്തുകാരനോടും സ്വന്തം മനസാക്ഷിയോടും പ്രതിബദ്ധത കാട്ടണം. ജെയിന്‍ ഓസ്റ്റന്റെ െ്രെപഡ് ആന്‍ഡ് പ്രിജുഡീസ് മലയാളത്തിലാക്കിയപ്പോള്‍ ആദ്യവാചകം വിട്ടുകളഞ്ഞത് അക്ഷന്തവ്യമായിപ്പോയി.

അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ടെക്‌നോളജിയുടെ തേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ കഴിഞ 15 വര്‍ഷം കൊണ്ട് നടത്തിയ വിപ്ലവം വിസ്മയകരമെന്നു ചങ്ങനാശ്ശേരി എസ്ബി. കോളജിലെ ജോസി ജോസഫ് വിവരിച്ചു. ഏഷ്യാവില്‍ മലയാളം എന്ന ഡിജിറ്റല്‍ പ്ലാറ്റഫോമിന്റെ എഡിറ്റര്‍ വരുണ്‍ രമേശ് പുതിയ ടെക്‌നോളജികള്‍ സ്വായത്തമാക്കാതെ അതിജീവനം സാദ്ധ്യമല്ലെന്നു വാദിച്ചു.

കേളത്തിന്റെ നവോഥാനം എന്നത് ശരിയായ വിവക്ഷ അല്ലെന്നു മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ പി.കെ.രാജശേഖരന്‍ പുസ്തകത്തെക്കുറിച്ചുള്ള ഉജ്ജ്വല പ്രഭാഷണത്തില്‍ പറഞ്ഞു. ആധുനവല്‍ക്കരണം എന്നതാണ് ശരി. അതിനു ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയവര്‍ക്കൊപ്പം ഏറെ സവര്‍ണരും പങ്കു വഹിച്ചു. കേണല്‍ മണ്‍റോ പോലുള്ള ഇംഗ്ലീഷ്കാരും .കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ കൊണ്ടുവന്ന പാഠപുസ്തകമാണ് വിപ്ലവകരം. അവയില്‍ കൊട്ടാരക്കഥകള്‍ അല്ല മനുഷ്യകഥകള്‍ ആണ് ഉള്‍പ്പെടു ത്തിയിരുന്നത്. 'ബുക്സ്റ്റാള്‍ജിയഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍' ആണ് രാജശേഖരന്റെ പുതിയ പുസ്തകം.

രണ്ടാമത്തെ ഫുള്‍ബറൈറ് ഫെല്ലോഷിപ്പുമായി സതേണ്‍ കാലിഫോര്‍ണിയ യുണിവേഴ്‌സിറ്റിയിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന കേരളയൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസ്സര്‍ മീന ടി. പിള്ള, ഫെമിനിച്ചികളും ഡിജിറ്റല്‍ വിമത്വത്തിന്റെ പുതിയ ഭൂമിശാസ്ത്രങ്ങളും എന്നതിനെക്കുറിച്ച് പ്രസംഗിച്ചു. 2012 ലെ നിര്‍ഭയസംഭവം മുതല്‍ ഇന്ത്യയില്‍ ഉദയം കൊണ്ട ഹാഷ് ടാഗ് ആക്ടിവിസം സജീവമായ ഡിജിറ്റല്‍ പബ്ലിക് സ്‌പേസ് ആയി വളര്‍ന്നത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പക്ഷെ മാധ്യമവും മാര്‍ക്കറ്റും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ട് അപകടകരം.

പൗര രാഷ്ട്രീയവും നവസാമൂഹ്യ പ്രസ്ഥാനങ്ങളും എന്നതിനെക്കുറിച്ച് പറഞ്ഞ മുന്‍ യു.എന്‍ അഡ്വൈസര്‍ ജോണ്‍ സാമുവല്‍ , സതിക്കെതിരെ ജനങ്ങളെ അണിനിരത്തിയ രാജാറാം മോഹന്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ പൗരാവകാശ പ്രസ്ഥാനംബ്രാഹ്മസമാജംരൂപീകരിച്ചതെന്നു പറഞ്ഞു. ലോകംനിരോധിക്കുന്ന തിന് മുമ്പേ അടിമവേല നിരോധിച്ച നാടാണ് തിരുവിതാംകൂര്‍. ഗാന്ധിജിയും അംബേദ്കറും ഇവിടത്തെ പൗരാവകാശ പ്രസ്ഥാനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോയി.

സിനിമാറ്റിക് രാഷ്ട്രീയവും രാഷ്ട്രീയസിനിമയും എന്ന വിഷയത്തില്‍ ഒന്നാതരം ക്രിട്ടിക്കല്‍ അപഗ്രഥനമായിരുന്നു ഇന്ത്യ ടുഡേ മലയാളം ലേഖകന്‍ ആയിരുന്ന എസ് . സുന്ദരദാസിന്റേത്. പെരിയോര്‍, അണ്ണാദുരൈ, കരുണാനിധി, എംജിആര്‍. ജയലളിതമാരുടെ ആരോഹണം സുന്ദരമായി വരച്ചു കാട്ടി അദ്ദേഹം .''ആ ചുവടു പിടിച്ച് രജനികാന്തോ കമലഹാസനോ വന്നാല്‍ അത് ഭൂലോക വിഢിത്തം ആയിരിക്കും.''എംജി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ കെ.എം.കൃഷ്ണന്‍ ആണ് വിഷയം അവതരിപ്പിച്ചത്.

മാധ്യമ, ചലച്ചിത്ര നിരൂപകനായ സി.എസ്. വെങ്കടേശ്വരന്‍, സാമാന്യ ജനങ്ങള്‍ക്കിടയില്‍ പുതിയ പ്രതികരണ ശക്തിയായി സാമൂഹ്യ മാധ്യമങ്ങള്‍ വളര്‍ന്നത് ആശാവഹമാണെന്നു പറഞ്ഞു. വാര്‍ത്തകള്‍ ഏറ്റം വലിയ വില്പനച്ചരക്കാക്കി മാറിയ ഇക്കാലത്ത് മാധ്യപ്രവര്‍ത്തകര്‍ അധികാരവര്‍ഗ്ഗത്തിന്റെ പിണിയാളുകളായി മാറുന്നത് അപകടകരമാണ്.

രണ്ടേ രണ്ടു ചിത്രങ്ങള്‍. അവയിലൂടെ മലയാള സിനിമക്കു കുടമാറ്റം നടത്തിയ സംകൃത യുണിവേഴ്സ്റ്റിറ്റി പൂര്‍വ വിദ്യാര്‍ത്ഥി ദിലീഷ് പോത്തനെ അവതരിപ്പിച്ചതോടെ സംവാദത്തിനു പുതിയ മാനം കൈവന്നു.. പി.എച്.ഡി ക്കു പ്രവേശനം കിട്ടിയെങ്കിലും സ്വന്തമായ കാഴ്ച്ചപ്പാടില്‍ സിനിമ ചെയ്യണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി മഹേഷിന്റെപ്രതികാരം ചെയ്തു. തികച്ചും വ്യത്യസ്തമായ മറ്റൊരു പ്രമേയമായിരുന്നു തൊണ്ടി മുതലും ദൃക്‌സാക്ഷിയും അതും ജനം സ്വീകരിച്ചു .ഇനി ധൈര്യമായി മുന്നോട്ടു പോകാം.ദിലീഷ് പറഞ്ഞു. കൂട്ടായ യത്‌നമാണ്. പക്ഷെ എനിക്ക് പറയാനുള്ളത് പറയും.ഫിലിം ക്രിറ്റിക് മനീഷ് നാരായണന്‍ ദിലീഷിനോട് സംവദിച്ചു.

രേഖാ രാജിന്റെതായിരുന്നു ഒടുവിലത്തെ പ്രതികരണം. ഫേസ് കാണുവാന്‍ വേണ്ടി മാത്രം ഫേസ്ബുക് ഉപയോഗിച്ചിരുന്ന താന്‍ ഇപ്പോള്‍ സാമൂഹ്യ സമസ്യകളില്‍ സജീവമായി ഇടപെടുന്ന ഒരാളായി മാറിയതായി രേഖ ഏറ്റുപറഞ്ഞു. ഫെമിനിസ്റ്റ് ആയി അറിയപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്നു. സ്വപ്നം, ദൈവം ശരീരം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പരിപാടിക്ക് ചൂടും ചൂരും നല്‍കി. വിടി ബല്‍റാം എംഎല്‍എ, ഉമര്‍ തറമേല്‍, കിഷോര്‍ കുമാര്‍, മനോജ്കുമാര്‍, ദര്‍ശന മിനി (സൗത്ത് കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റിറ്റി, ലോസ് ഏഞ്ചല്‍സ് ), ദേവി കെ.വര്‍മ്മ, ബോബന്‍ ഇറാനിമോസ്, എന്‍.വി മുഹമ്മദ് റാഫി, പി.എസ് ജിനേശ്, ശ്യാം ഗോപാല്‍ എന്നിവരുടെ സാനിധ്യവും ശ്രദ്ധേയം.

രജത ജൂബിലിയോടടുക്കുന്ന യൂണിവേഴ്‌സിറ്റി സെന്ററിന് ഇതിലും മികച്ച ഒരു സാമൂഹ്യ പാഠം നല്കാനില്ല. ചന്ദ്രവദനയാണ് പതിനൊന്നാമത്തെ ഡയറക്ടര്‍. പ്രോഗ്രാം മോഡറേറ്റര്‍ ഷാജി ജേക്കബ്, താങ്ക് യു, വെല്‍കം.
മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലയാളിയുടെ നവഭാവുകത്വത്തെ സംസ്കൃത വാഴ്‌സിറ്റിഅപഗ്രഥിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളുടെ അലകും പിടിയും പൊളിച്ചടുക്കുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക