Image

ബിജെപിയും എന്‍എസ്‌എസും അണ്ണനും തമ്ബിയും; പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍

Published on 13 January, 2019
ബിജെപിയും എന്‍എസ്‌എസും അണ്ണനും തമ്ബിയും; പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്‌എസിനെ പരിഹസിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

ബിജെപിയും എന്‍എസ്‌എസും അണ്ണനും തമ്ബിയുമാണെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. ശബരിമല യുവതീപ്രവേശന വിഷയത്തോടെ എന്‍എസ്‌എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും സമദൂരം എന്നത് എന്‍എസ്‌എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്ബത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക