Image

ആര്‍പ്പോ ആര്‍ത്തവം പരിപാടി: മുഖ്യമന്ത്രി പങ്കെടുത്തേക്കില്ല

Published on 13 January, 2019
 ആര്‍പ്പോ ആര്‍ത്തവം പരിപാടി: മുഖ്യമന്ത്രി പങ്കെടുത്തേക്കില്ല
കൊച്ചി: ആര്‍ത്തവത്തെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്‌ത്രീ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌.

എറണാകുളം റേഞ്ച്‌ ഐ.ജിയാണ്‌ പരിപാടിയെ സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

അതേസമയം മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന്‌ ഔദ്യോഗികമായി ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന്‌ ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ അറിയിച്ചു.

 പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്‌. കെ.പി.എം.എസ്‌ രക്ഷാധികാരി പുന്നല ശ്രീകുമാര്‌, സി.പി.ഐ നേതാവ്‌ ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

ഇന്നലെ വൈകിട്ട്‌ ആരംഭിച്ച റാലിയോടെയാണ്‌ പരിപാടിക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചത്‌. വിവിധ പരിപാടികള്‍ക്ക്‌ ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്‌ജിത്തായിരുന്നു ഉദ്‌ഘാടനം ചെയ്‌തത്‌.

പൊതുസമ്മേളനത്തിന്‌ ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്‌, കെ അജിത, സണ്ണി എം കപിക്കാട്‌, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക