Image

ശബരിമല: ഇരുഭാഗത്തും ന്യായമുണ്ടന്ന്‌ രാഹുല്‍ ഗാന്ധി

Published on 13 January, 2019
ശബരിമല: ഇരുഭാഗത്തും ന്യായമുണ്ടന്ന്‌   രാഹുല്‍ ഗാന്ധി

സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍നിന്നും മലക്കം മറിഞ്ഞ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയിലെ ആചാരം സംരക്ഷിക്കണം എന്ന വാദത്തിലും കഴമ്പുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട്‌ കേരള നേതാക്കളുമായി സംസാരിച്ചതിനു ശേഷമാണ്‌ കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്‌. തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക്‌ ഇപ്പോഴുള്ളത്‌.

എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ്‌ കരുതുന്നത്‌. സുപ്രീം കോടതി വിധിയെക്കുറിച്ച്‌ പ്രതികരിക്കാനില്ല. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയും െചയ്‌തു.

Join WhatsApp News
അടുപ്പിലും ആകാം 2019-01-13 11:56:14

ഗിരീഷ് കുമാർ (ശബരിമല മുൻ മേൽശാന്തിയുടെ സഹോദരൻ) എഴുതുന്നു:
പണ്ട് ..

എന്നു വച്ചാൽ അത്ര പണ്ടൊന്നുമല്ല ..

ഒരു പത്തിരുപത് വർഷം മുൻപ്....

തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ മേൽശാന്തി, മലയാളത്തിന്റെ പ്രിയ കവി, വിഷ്ണുനാരായണൻ നമ്പൂതിരി ആണ്. അദ്ദേഹത്തിന് ഒരു മലയാളി സമ്മേളനത്തിന് അമേരിക്കയ്ക്ക് പോണം.. തന്ത്രി മുഖ്യൻ വൻ എതിർപ്പ് ... ബ്രാഹ്മണർക്ക് കടൽ കടക്കാൻ പാടില്ല.. മേൽശാന്തി ഒട്ടും പാടില്ല ... കടൽ കടന്നാൽ ഭ്രഷ്ട് കൽപ്പിക്കും. സ്മാർത്തവിചാരത്തിന് ശേഷമുള്ള ആദ്യ ഭ്രഷ്ടാണ് ! വൻ വിവാദമായി! ( ചിലരെങ്കിലും ഓർക്കുന്നുണ്ടാവും)

തന്ത്രിക്കെതിരെ സാംസ്കാരിക കേരളം ശക്തമായി പ്രതിഷേധിച്ചു ; ഒറ്റക്കെട്ടായി കവിക്ക് പിന്നിൽ അണിനിരന്നു. സുഗതകുമാരി ടീച്ചറൊക്കെ ( അതേ സുഗത ടീച്ചർ ) തന്ത്രിക്കെതിരായി ഘോര ഘോരമെഴുതി ..

തന്ത്രിയ്ക്കും ആചാര സംരക്ഷകർക്കും എതിരായി സാക്ഷര കേരളം നിലപാടെടുത്തു. പ്രിയ കവി അമേരിക്ക സന്ദർശിച്ച് മടങ്ങി വന്നു.

പക്ഷേ മഹാബ്രാഹ്മണ ശ്രേഷ്ഠനായ തന്ത്രി മുഖ്യൻ പൂർണമായും കീഴടങ്ങിയില്ല! കവിയെ കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു. അങ്ങനെ നേരിയ മാർജിനിൽ അദ്ദേഹം വിജയിച്ചു.

കാലം കഴിഞ്ഞു. അതേ തന്ത്രി മുഖ്യന്റെ മകൻ പഠിച്ചു.കടൽ കടന്നു. യൂറോപ്പിൽ പോയി. ഒരു ഭ്രഷ്ടും വന്നില്ല. മാത്രമല്ല ഒരസ്സൽ മദാമ്മക്കൊച്ചിനെ പ്രണയിച്ചു . തന്ത്രി തന്നെ ഇടപെട്ട് വിവാഹം നടത്തി കൊടുത്തു. ദോഷം പറയരുത് ,ഒരു ബ്രാഹ്മണ കുടുംബത്തിലേക്ക് ദത്തെടുത്ത് നമ്പൂരിയാക്കിതന്നെയാണ് വിവാഹം കഴിപ്പിച്ചത്.( ബ്രഹ്മചര്യം പുന:സ്ഥാപിച്ച പോലെ ബ്രാഹ്മണ്യവും മുൻ കാല പ്രാബല്യത്തോടെ പുന:സ്ഥാപിക്കാൻ ഞങ്ങ തന്ത്രിമാർക്കറിയാം.. 😁?😁
ഒന്നും സംഭവിച്ചില്ല.. ഒന്നും ഇടിഞ്ഞ് വീണുമില്ല.. !

തന്ത്രിയുടെ പേര് പറഞ്ഞാൽ ആളറിയും. നമ്പൂതിരിമാരുടെ സംഘടനയുടെയും നമ്പൂരിയെ മുതൽ നായാടിയെ വരെ ഒന്നിപ്പിച്ച പാർട്ടിയുടെയും നേതാവാണദ്ദേഹം.. 
അക്കിരമൺ..!

അന്നദ്ദേഹം വലിയ പുരോഗമനവാദിയായി ( തന്ത്രിക്കും തൻകുഞ്ഞ്... )പക്ഷേ മാസങ്ങൾക്കിപ്പുറം ശബരിമല സ്ത്രീ പ്രവേശനത്തിൽ അദ്ദേഹം വീണ്ടും ആചാര സംരക്ഷകനായി അവതരിച്ചു.( ആരാന്റമ്മയല്ലേ പ്രാന്ത് പിടിച്ചാ തന്ത്രിക്കെന്ത് )

ആരേയും വേദനിപ്പിക്കാൻ എഴുതിയതല്ല .. ആചാരസംരക്ഷണത്തിന് വാളെടുക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി എഴുതിയതാണ്.. !

ആചാരങ്ങൾ ഇത്രേയുള്ളൂ.. 
കാർന്നോർക്ക് അടുപ്പിലുമാകാം സാധാരണക്കാർക്ക് പറമ്പിലും പറ്റില്ല..!

#RepostYukthivadi -andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക