Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 2 (ജോര്‍ജ് പുത്തന്‍കുരിശ് )

ജോര്‍ജ് പുത്തന്‍കുരിശ് Published on 14 January, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 2 (ജോര്‍ജ് പുത്തന്‍കുരിശ് )
 കാന്‍ഡി ലൈറ്റനറിനെ കുറിച്ചു വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ പൊന്തിയ ചോദ്യം, ആരാണീ സ്ത്രീ? എവിടെ നിന്നാണ ഇവര്‍ക്ക് ഈ ശക്തി ലഭിക്കുന്നത്? ഒന്നിന് പുറകെ ഒന്നായി, വിധിയൊരുക്കിയ അഗ്‌നികുണ്ഡത്തില്‍, ഭര്‍ത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന കുടംബം എന്ന സ്വപ്നം എരിഞ്ഞടങ്ങാന്‍ തുടങ്ങുമ്പോള്‍, അതില്‍ നെബുഖദനേസര്‍ രാജവൊരുക്കിയ അഗ്‌നികുണ്ഡത്തില്‍ കത്തി അമരാതിരുന്ന ബാബേല്‍ സംസ്ഥാനത്തിലെ ശദ്രക്, മേശക്, അബേദനഗോ (ഡാനിയേല്‍ 3) എന്ന കാര്യവിചാരക•ാരെപ്പോലെ വിധിയെ വെല്ലു വിളിച്ചു നില്‍ക്കുന്ന ഈ സ്ത്രീയാരാണ്?

'മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരെ അമ്മമാര്‍' അല്ലങ്കില്‍ 'മതേഴ്സ് എഗന്‍സ്റ്റ് ഡ്രങ്ക് ഡ്രൈവിങ്ങ്' (MADD) എന്ന സംഘടനയുടെ സ്ഥാപകയാണ് കാന്‍ഡി ലൈറ്റ്നര്‍. കാലിഫോര്‍ണിയായിലെ പാസിഡീനായില്‍ ജനിച്ച ഇവര്‍, സാക്രമന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം, സ്റ്റീവ് ലൈറ്റ്നറിനെ വിവാഹം കഴിക്കുകയും അവരുടെ ദാമ്പത്ത്യ ബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ജനിക്കുകയും ചെയ്തു. അവരുടെ മകള്‍ സെറീനക്ക് പതിനെട്ട് മാസം മാത്രം പ്രായമുള്ളപ്പോളാണ്, മദ്യപാനിയായ ഡ്രൈവര്‍, അവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ വന്ന് ഇടിച്ചത്. സെറീനയ്ക്ക് വളരെ പരിക്കുകള്‍ അപകടത്തില്‍ നിന്നുണ്ടായി.

ആ സംഭവത്തിന് ആറു വര്‍ഷത്തിനു ശേഷം അംഗവൈകല്യം വന്ന ഒരാള്‍ ഓടിച്ചിരുന്ന കാര്‍ കയറി പരുക്കേറ്റ മകന്‍ ട്രാവിസിന്റെ ശരീരത്തില്‍ ഒടിയാത്തതും പൊട്ടാത്തതുമായ ഒരസ്ഥികളും ബാക്കിയില്ലായിരുന്നു. കുറെ നാള്‍ കോമയില്‍ കിടന്നതിനു ശേഷം, ട്രാവിസിന്റെ മസ്തിഷ്‌ക്ക പ്രവര്‍ത്തനം ശാശ്വതമായി നിലയ്ക്കുകയും ചെയ്തു. എന്തോ മരുന്നു കഴിച്ചതിന്റെ ഫലമായി വിവേചന ശക്തി നഷ്ടപ്പെട്ട കാറിന്റെ ഡ്രൈവര്‍ക്ക, ലൈസന്‍സ് ഇല്ലാതിരുന്നിട്ടും, ഒരു ടിക്കറ്റു പോലും കിട്ടിയില്ല എന്നത് നിലവിലുള്ള നിയമങ്ങളിലെ പോരായ്മയേയും പഴുതുകളെയും എടുത്തു കാണിക്കുന്നു

ആയിരത്തി തൊള്ളായിരത്തി എണ്‍പത് മെയ് മൂന്നിന് കാലിഫോര്‍ണിയിലെ ഫെയറോക്സില്‍ ജനപാര്‍പ്പുള്ള സ്ഥലത്ത് കൂടി ചര്‍ച്ചിലെ കാര്‍ണിവെലില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കാന്‍ഡി ലൈറ്റ്നറിന്റെ പതിമൂന്ന് വയസ്സുള്ള മകള്‍ കേരി. മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട ഒരു ഡ്രൈവര്‍ ഓടിച്ചിരുന്ന കാറിടിച്ച് ആ കുരുന്നു ജീവിതം അസ്തമിക്കുകയും ചെയ്തു. ഇടിയുടെ ആഘാതം മൂലം ശരീരം നൂറ്റി ഇരുപത്തഞ്ചടി ദൂരെ തെറിച്ചു വീണു. അവളുടെ ശരീരത്തിലെ അവയവങ്ങള്‍, ദാനധര്‍മ്മം ചെയ്യാന്‍ വയ്യാത്ത വിധം വികലമാക്കപ്പെട്ടിരുന്നു.

കാറിടിച്ചു കൊന്ന ഡ്രൈവര്‍ കാര്‍ നിറുത്താതെ ഓടിച്ചു പോകയാണ് ചെയ്തത്. തടര്‍ച്ചയായി മദ്യപിച്ച് വാഹനം ഓടിച്ചു കൊണ്ടിരുന്നതിന് ശിക്ഷ അനുഭവിച്ചു വന്ന വ്യക്തായായിരുന്നു അയാള്‍. ഈ സംഭവത്തിന് രണ്ട് ദിവസം മുന്‍പാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടക്കിയതിന്, ജയിലിലായ അയാള്‍, ജാമ്യത്തില്‍ പുറത്ത് വന്നത്. കേരിയെ കാറിടിച്ചു കൊന്നത് നാലുവര്‍ഷത്തിലെ അയാളുടെ അഞ്ചാമത്തെ സംഭവമായിരുന്നു.

ലൈറ്റ്നര്‍ മതേഴ്സ് എഗന്‍സ്റ്റ് ഡ്രങ്ക് ഡ്രൈവേഴസ് എന്ന സംഘടനക്ക് രുപം നല്‍കിയത് 1980 മെയ് ഏഴിനാണ്. അതായത് ആ ദുരന്ത സംഭവം ഉണ്ടായിതിന്റെ നാലാം ദിവസവും കേരിയുടെ ശവസംസ്‌കാരത്തിന്റെ പിറ്റേ ദിവസവും. ഏതാണ്ട് ആ സമയത്താണ് കാന്‍ഡി മനസ്സിലാക്കിയത് ഈ ക്രൂര ക്രത്യത്തിന് കാരണക്കാരനായ കുറ്റവാളി ഒരിക്കല്‍ പോലും ജയിലില്‍ കിടക്കേണ്ടതായി വരില്ലെന്ന്. പിന്നീട് അവരുടെ ഒരു കുറുപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തിയതായി കണ്ടെത്തി, ' കേരിയുടെ മരണ ദിവസം ഞാന്‍ സ്വയം ഒരു തീരുമാനമെടുത്തു അനാവശ്യമായ ഈ നരഹത്യയെ ലഘൂകരിക്കുന്ന നിയമങ്ങള്‍ക്കെതിരെ പടപൊരുതുമെന്നും വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ഈ സംഭവത്തില്‍ നിന്നും എന്തെങ്കിലും നന്മ വരത്തക്കവണ്ണം പ്രവര്‍ത്തിക്കുമെന്നും.'

സംഘടനയുടെ പ്രാഥമീകമായ ലക്ഷ്യം രണ്ടായിരന്നു, ഒന്നാമതായി മദ്യ ലഹരിയില്‍ വാഹനം ഓടിക്കുന്നതിന്റെ ഗൗരവത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, രണ്ടാമതായി ആ കുറ്റത്തിനെതിരെ വളരെ കര്‍ശനമായ നിയമം കൊണ്ടു വരീക്കുക.

ലൈറ്റനറിന്റെ കുരിശുയുദ്ധത്തിന് മുന്‍പ്, മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ ആരും തന്നെ അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്തെങ്കിലും ആരെങ്കിലും അതിനെ കുറിച്ചു ചോദിച്ചാല്‍ ' ഞാനൊന്നും ഓര്‍ക്കുന്നില്ല. ഞാന്‍ ആ സമയത്ത് മദ്യപിച്ചിരുന്നു' എന്ന മറുപടിയാണ് ലഭിക്കുക.

ആദ്യ ശ്രമം മരിക്കുകയോ മാരകമായി പരുക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു മുഖം ഉണ്ടാക്കി കൊടുക്കുകയെന്നുള്ളതായിരുന്നു. സ്ഥിതിവിവര പട്ടിക കാന്‍ഡിയേ സംബന്ധിച്ചടത്തോളം വെറും സമാഹരിക്കപ്പെട്ട നമ്പറുകളല്ലായിരുന്നു. നേരെ മിറച്ച് അത് ഒരോ വ്യക്തികളേയും പ്രതിനിധാനം ചെയ്തിരുന്നു. ഒരോ മരണവും മദ്യപിച്ചു വാഹനം ഓടിച്ചു കൊല്ലപ്പെവരുടെ കൂട്ടങ്ങളിലേക്കും അവരുടെ ദുഃഖങ്ങളിലേക്കും അവരെ കൊണ്ടു ചെന്നെത്തിച്ചു. മദ്യപിച്ചു വാഹനം ഓടിക്കുന്നവരാല്‍ സംഭവിക്കുന്ന മരണങ്ങള്‍ അംഗീകരിക്കാവുന്ന ഒരു അനിവാര്യതയല്ലന്ന് അത്  അവരെ ബോധ്യപ്പെടുത്തി. ലൈറ്റ്നര്‍ സീബിഎസ്, നൈറ്റ്ലൈന്‍, ഗുഡ്മോണിങ്ങ് അമേരിക്ക തുടങ്ങിയ ടി. വി യിലൂടെ അഭിമുഖം നല്‍കുകയും യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോട് സംസാരിക്കുകയും ചെയ്തു.

ലൈറ്റനറുടെ അനുനയിപ്പിക്കുന്ന ന്യായവാദങ്ങളും വൈകാരിക സമ്മര്‍ദ്ദവും പൊതുജനങ്ങളുടെ, മദ്യപിച്ചു വാഹനം ഓടിക്കുന്നതിനോടുള്ള മനോഭാവത്തിന് മാറ്റം വരുത്തി. അന്നുവരെ അതില്‍ നിന്നുണ്ടാകുന്ന മരണത്തെ അംഗീകരിച്ചിരുന്നവര്‍ക്ക് അത് ഒരിക്കലും അംഗീകരിക്കാന്‍ വയ്യാതെ ആയി. 'ജഡ്ജിമാരും, ജ്യൂറിമാരും, ഡിസ്റ്ററിക്ക് അറ്റോണിയും ഉള്‍പ്പെട്ട സമൂഹം ഒരു കുറ്റമായി കണ്ടിരുന്നില്ല. കാന്‍ഡിയുടെ വാക്കുകളില്‍ 'എന്റെ കാര്യത്തില്‍ ഞാനാണ് ആദ്യമായി ഇതിനെ പൊതുവില്‍ കൊണ്ടു വന്നത്. മാധ്യമങ്ങളുടെ സഹായത്തോടെ ഇതിനെ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ എനിക്ക് കഴിഞ്ഞു. ജനങ്ങള്‍ക്ക് എന്റെ വേദന മനസ്സിലാകുകയും 'എന്റെ കുഞ്ഞിനും' ഇതുപോലെ സംഭവിക്കാം എന്നുള്ള ചിന്തയും അവരില്‍ ഉടലെടുക്കാന്‍ തുടങ്ങി.'

1982- ല്‍ പ്രസിഡന്റ് റെയ്ഗന്‍, ഡ്രങ്ക് ഡ്രൈവിങ്ങ് ആന്‍ഡ ഡഗ്ഗ്ട് ഡ്രൈവിങ്ങിനേയും കുറിച്ചു പഠിക്കുവാന്‍ ബ്ലൂ റിബണ്‍ കമ്മീഷന്‍ നിയമിച്ചു. തുടര്‍ന്ന് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ ഡ്രങ്ക് ഡ്രൈവിങ്ങിനെതിരായി നാനൂറ് നിയമങ്ങളാണ് ഉണ്ടാക്കിയത്. ലൈറ്റ്നര്‍, പ്രസിഡന്‍ഷ്യല്‍ കമ്മീഷണ്‍ ഓണ്‍ ഡ്രങ്ക് ആന്‍ഡ് ഡ്രഗ്ഗ്ട് ഡ്രൈവിങ്ങ്, ദി നാഷണല്‍ കമ്മീഷണ്‍ ഓണ്‍ ഡ്രങ്ക് ഡ്രൈവിങ്ങ്, ദി നാഷണല്‍ പാര്‍ട്ടനര്‍ഷിപ്പ് ഫോര്‍ ഡ്രഗ്ഗ് ഫ്രീ യൂസ്, കൂടാതെ നാഷണല്‍ സെഫ്റ്റി കമ്മീക്ഷണലിലും സേവനം അനുഷ്ഠിക്കുകയുണ്ടായി.

ലൈറ്റ്നേഴ്സ് അവരുടെ ദുഃഖത്തില്‍ നിന്ന മുക്തി നേടാന്‍ ശ്രമിച്ചപ്പോള്‍ 'മതേഴ്സ് എഗന്‍സ്റ്റ് ഡ്രങ്ക് ഡ്രൈവിങ്ങ്' (MADD) അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ലൈറ്റ്നര്‍ മകനുമൊത്ത് ടെക്സസിലേക്ക് മാറി താമസിച്ചു അതോടൊപ്പം MADD ആസ്ഥാനവും. സെറീന കാലിഫോര്‍ണിയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ തങ്ങി..

ദൗര്‍ഭാഗ്യം കൂട്ടത്തോടെ വരുമ്പോള്‍ പതറി പോകുന്നവരാണ് നമ്മള്‍ മിക്കവരും. രക്ഷപ്പെടുവാന്‍ പോംവഴികള്‍ ഇല്ലാതെ ഇരുട്ടിന്റെ കല്‍ത്തുറുങ്കുകളില്‍ അടയ്ക്കപ്പെട്ടു കിടക്കുമ്പോള്‍ ലൈറ്റനറിനെപ്പോലുള്ള ഫീനിക്സ് പക്ഷികള്‍ ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച് ചിറകടിച്ചുയരുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ നമ്മുടെ ഹൃദയങ്ങളില്‍ പ്രത്യാശയുടെ തിരിനാളങ്ങള്‍ കൊളുത്തുന്നു.

ചിന്താമൃതം:
കഷ്ടതകളാണ് സാധാരണക്കാരനെ അവന്റെ അസാധരണമായ വിധിക്കായി ഒരുക്കുന്നത് (സി.എസ് ലൂയിസ്)

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 2 (ജോര്‍ജ് പുത്തന്‍കുരിശ് )
Join WhatsApp News
John 2019-01-14 16:09:12
A well written article and very inspiring 
Jack Daniel 2019-01-14 20:04:59
മദ്യപിച്ചു വണ്ടി ഓടിക്കുന്നത് ഒരു കുറ്റമെന്ന് മാത്രമല്ല അത് നിരപരാധികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിച്ചു കളയും . കുടിക്കുന്നവർ വീട്ടിലിരുന്ന് കുടിക്കുക . അല്ലെങ്കിൽ ഊബർ വിളിച്ചു പോകുക 
നിങ്ങളുടെ സൃഹൃത്ത് 
Jack Daniel 
bt 2019-01-14 22:09:10
excellent..!!
Christian Brothers 2019-01-15 11:17:53
എന്റെ പ്രിയ മലയാളി സുഹൃത്തുക്കൾ ആണുങ്ങളൂം പെണ്ണുങ്ങളും അറിയുന്നതിന് 

ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ നമ്മൊളൊക്കെ ചെയ്യുന്ന ഒരു തെറ്റ് ഓർത്ത് പോയി. അമേരിക്കയിലെ ഓരോ ആഘോഷങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്. കല്യാണം, ക്രിസ്തുമസ്സ് ഓണം, ബർത്ത് ഡേ , വെഡിങ് അണിവേഴ്സ്റി, എന്നുവേണ്ട അങ്ങനെ ഓരോ പാർട്ടികളിലും . ക്രിസ്തുമസിന് സന്തോഷം കൊണ്ടും ദുഃഖ വെള്ളിയാഴ്ത് കടുത്ത ദുഃഖം കൊണ്ടും ഇഷ്ടം പോലെ കേറ്റും.  ഒരച്ചയാൻ കള്ളു കുടിച്ചു വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ, സൂക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ കൂടെ നിന്ന അമ്മാമ പറഞ്ഞു 'അച്ചായൻ ഇതിലും കൂടുതൽ അടിച്ചിട്ട് വണ്ടി വളഞ്ഞിട്ടില്ല നേരെ വീട്ടിൽ എത്തിച്ചിട്ടുണ്ട് " അവര് അങ്ങനെ പറഞ്ഞത് എന്തൊകൊണ്ടാണോ ? ഒരു പക്ഷേ അയാളുടെ കൂടെ ജീവിച്ചു മടുത്തു കാണും .   ഇത് വായിച്ചപ്പോൾ സങ്കടം കൊണ്ട് എഴുതിയതാണ് . പ്രത്യകിച്ച് എന്റെ കനാനായ ക്രിസ്ത്യൻ ബ്രതേഴ്സ് ശ്രദ്ധിക്കണം.  It is not worth driving while intoxicated
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക