Image

കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം; ചിതറിയോടിയ തീര്‍ഥാടകരെ കണ്ടെത്തി`

Published on 14 January, 2019
കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം; ചിതറിയോടിയ തീര്‍ഥാടകരെ കണ്ടെത്തി`

കോട്ടയം: മുണ്ടക്കയത്ത്‌ ശബരിമല കാനനപാതയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ചിതറിയോടിയ തീര്‍ഥാടകരെ വനപാലകരും പോലീസും തിരച്ചില്‍ നടത്തി കണ്ടെത്തി. സംഘം വെള്ളി 10 മണിയോടെ മുക്കുഴിയില്‍ തിരികെ എത്തിയത്‌. പരുക്കേറ്റ 7 പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.

ശബരിമല കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ 7 പേരെയാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മുക്കുഴി അമ്പലത്തിനു സമീപം അര കിലോമീറ്റര്‍ മാറിയാണ്‌ ആനയുടെ അക്രമത്തില്‍ തീര്‍ഥാടകര്‍ക്ക്‌ പരുക്കേറ്റത്‌.

ആന്ധ്രാപ്രദേശ്‌, കര്‍ണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 അംഗ സംഘമാണ്‌ ആനയുടെ മുന്‍പില്‍ പെട്ടത്‌. 9 ആളുകള്‍ ആദ്യം ഓടി മുക്കുഴി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ശേഷിച്ച ആളുകള്‍ പല വഴിക്കായി ഓടുകയും 10 മണിയോടെ മുക്കുഴിയിലും ചീനിത്താവളത്തും എത്തുകയും ചെയ്‌തു. മംഗലാപുരത്ത്‌ നിന്നുള്ള സംഘം പിന്നീട്‌ ദര്‍ശനത്തിന്‌ പോയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക