Image

ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 14 January, 2019
ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കൂടാരയോഗ തലത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച കൂരാരയോഗത്തിനുള്ള സമ്മാനങ്ങള്‍ സെന്റ് ജെയിംസ്, സെ.ആന്‍റണി , സെമന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കൂടാരയോഗങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല ക്രമീകരണത്തോടെ നടത്തിയ കരോള്‍ ഒരുക്കങ്ങള്‍ക്കുള്ള ഒന്നാം സ്ഥാനം സെന്റ് ആന്‍റണിയും രണ്ടാം സ്ഥാനം സെന്റ് ജെയിംസും നേടി.

സ്‌പെഷ്യല്‍ അവാര്‍ഡിന് സെന്റ് സേവ്യര്‍ കൂടാരയോഗം അര്‍ഹമായി. നല്ല ഭവന ഡെക്കറേഷനുള്ള ഒന്നാം സ്ഥാനം സെന്റ് ജെയിംസ് കൂടാരയോഗത്തില്‍ നിന്നും , രണ്ടാം സ്ഥാനം ലൂര്‍ദ് മാതായില്‍ നിന്നും നേടി. ഏറ്റവും നല്ല ക്രിസ്മസ് പാപ്പായെ അവതരിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സെ.ആന്‍റണിയും, രണ്ടാം സ്ഥാനം സെന്റ് ജോസഫും നേടി. ഏറ്റവും നല്ല പുല്‍ക്കൂട് അലങ്കരിച്ചതിനുള്ള ഒന്നാം സ്ഥാനം സെന്റ് സേവ്യര്‍ നേടുകയും രണ്ടാംസ്ഥാനം സെ. ജെയിംസും , സെന്റ് ആന്‍റണിയും പങ്കിട്ടു. സ്‌നേഹദൂത് 2018 എന്ന ക്രിസ്മസ് കരോള്‍ പ്രോഗ്രാമില്‍ യുവജന സഹകരണത്തിനുള്ള പ്രോത്സാഹന സമ്മാനം മികച്ച പ്രകടനം കാഴ്ചവെച്ച ഐസക് വാക്കേല്‍ കരസ്ഥമാക്കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക