Image

(ഓര്‍മാ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 19 ശനിയാഴ്ച്ച

പി ഡി ജോര്‍ജ് നടവയല്‍ Published on 15 January, 2019
(ഓര്‍മാ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 19 ശനിയാഴ്ച്ച
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷനല്‍ (ഓര്‍മാ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 19 ശനിയാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് ഫിലഡല്‍ഫിയ പമ്പാ കമ്മ്യൂണിറ്റി സെന്റര്‍ ഹാളില്‍. വിനീതാ നായാര്‍ മുഖ്യാഥിതി.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ രാജ്യാന്തര വിഭാഗമായ  ഗ്ലോബല്‍  റിപ്പോര്ട്ടര് ന്റെ  ബ്രോഡ്കാസ്റ്റ് ഓപ്പറേഷന്‌സ് ഡയറക്ടര്‍ ആണ്  വിനീത നായര്.   കേരള സര്‍വകലാശാലയില്‍  നിന്നും കമ്യൂണിക്കേഷന് ആന്ഡ് ജേണലിസത്തില് ബിരുദാനന്തര ബിരുദം  നേടിയ വിനീത പഠനകാലം മുതലേ മാധ്യമങ്ങളില് സജീവമായിരുന്നു. അക്കാലത്ത് ദൂരദര്ശന്, ഏഷ്യനെറ്റ് കമ്യൂണിക്കേഷന്‌സ്, സൂര്യ ടിവി, ഓള് ഇന്ത്യ റേഡിയോ എന്നീ മാധ്യമങ്ങളില് വിനീത നിരവധി പരിപാടികള്‍  അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ  പ്രമുഖ വ്യക്തികളെ  വിവിധ മാധ്യമങ്ങള്ക്കായി  ഇന്റര്വ്യു ചെയ്തിട്ടുണ്ട്. കായംകുളം താപവൈദ്യുത നിലയം മുന് പ്രധാനമന്ത്രി എ.ബി വാജ്‌പെയ്  ഉദ്ഘാടനം ചെയ്ത  ചടങ്ങിലെ അവതാരക വിനീത ആയിരുന്നു. ന്യൂസ് എഡിറ്റര്‍, ന്യൂസ്  ആങ്കര്‍, റിപ്പോര്‍ട്ടര്‍, ടോക് ഷൊ ഹോസ്റ്റ്, പ്രൊഡ്യുസര്‍, ക്രിയേറ്റീവ് കോപ്പിറൈറ്റര്, എന്നീ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം വിനീത നായര്‍ക്കുണ്ട്.  9/11 ഭീകരാക്രമണം നടന്നപ്പോള് ദൃസാക്ഷി വിവരണങ്ങള്‍ അടങ്ങിയ വാര്‍ത്തകള്‍ വിനീത റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ഇന്ത്യന്‍ കമ്യൂണിറ്റി വാര്‍ത്തകള്‍  അമേരിക്കയിലും ഇന്ത്യയിലും ഉള്ള  മാധ്യമങ്ങള്‍ക്കു റിപ്പോര്ട്ട് ചെയ്യുന്ന ഫ്രീലാന്‌സറായും പ്രവര്ത്തിച്ചിട്ടുണ്ട്. ന്യുജേഴ്‌സില് നിന്നുള്ള മലയാളം ടെലിവിഷന് നെറ്റ്വര്ക്കായ പ്രവാസി ചാനലിന്റെ ചീഫ് ബ്രോഡ്കാസ്റ്റര് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രൈം ടൈം ന്യൂസ് ആയ 'മലയാളം ന്യൂസ് വിത് വിനീത നായര്‍' ജനശ്രദ്ധ പിടിച്ചു പറ്റി. പ്രമുഖ വ്യക്തികളുമായുള്ള ഇന്റര്‍വ്യൂ, ടോക് ഷോ തുടങ്ങിയവ അവതരിപ്പിക്കുന്നതിനൊപ്പം ചില  പരിപാടികളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. വിനീതയുടെ ലളിതവും ചടുലവുമായ  ശൈലിയും, പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും, മാധ്യമ വ്യക്തിത്വങ്ങളില് ഇവരെ വളരെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യമാധ്യമ രംഗത്തെ പ്രോജക്ടുകള്‍ക്കൊപ്പം, ന്യൂജേഴ്‌സിയില്‍ പബ്ലിക് സ്പീക്കിംഗ് സ്‌കില് പരിശീലിപ്പിക്കുയും ചെയ്തു വരുന്നു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി) സ്ഥാപകാംഗം കൂടിയാണ് വിനീത. സംഘടനയുടെ ആദ്യ ജനറല് സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍  ബോര്‍ഡ് ഓഫ്   ഡയറക്ടേഴ്‌സ്  വൈസ് ചെയര്‌പേഴ്‌സണ്‍ ആയി പ്രവര്ത്തിച്ച് വരുന്നു.

ഓര്‍മാ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ഷാജി മിറ്റത്താനി, ട്രഷറാര്‍ ജോര്‍ജ്കുട്ടി അമ്പാട്ട്, സ്‌പോക്‌സ് പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍,ആഘോഷ സമിതി ചെയര്‍മാന്‍ റവ.ഫാ. ഫിലിപ് മോഡയില്‍, കോര്‍ഡിനേറ്റര്‍ ജേക്കബ് കോര.ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി അലക്‌സ് തോമസ്, വൈസ് ചെയര്‍മാന്‍ മാത്യൂ തരകന്‍, റോഷന്‍ പ്ലാമൂട്ടില്‍. നഷ്ടപ്പെടരുതാത്ത കേരള കുടുംബ മൂല്യങ്ങള്‍ക്ക് സര്‍വരാജ്യ മലയാളികളില്‍ സുസ്ഥിരമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ആഗോള മലയാള സംഘടനയാണ് ഓര്‍മ.


(ഓര്‍മാ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 19 ശനിയാഴ്ച്ച(ഓര്‍മാ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 19 ശനിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക