Image

കലാമൂല്യമുള്ള സിനിമകളിലേക്ക്‌ ജനങ്ങളെ ആകര്‍ഷിച്ച കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍: മുഖ്യമന്ത്രി

Published on 15 January, 2019
കലാമൂല്യമുള്ള സിനിമകളിലേക്ക്‌ ജനങ്ങളെ ആകര്‍ഷിച്ച കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍: മുഖ്യമന്ത്രി
തിരുവനനന്തപുരം: ചരിത്രത്തെ ഡോക്യുമെന്റ്‌ ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്‍, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന്‌ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്‌.

സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതില്‍ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക്‌ ജനങ്ങളെ സാര്‍വത്രികമായി ആകര്‍ഷിച്ച കലാകാരനായിരുന്നു അദ്ദേഹം

വേനല്‍, ചില്ല്‌, ദൈവത്തിന്റെ വികൃതികള്‍ മുതലായ സിനിമകളില്‍ ലെനിന്‍ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്‌.

പുതിയ ചലച്ചിത്ര സംസ്‌കാരത്തെ പോഷിപ്പിച്ചതില്‍ പ്രമുഖനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ എക്കാലവും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക