Image

മോദിക്ക് നല്‍കിയ വാക്ക് പാലിച്ചെന്ന് പിണറായി വിജയന്‍

Published on 15 January, 2019
മോദിക്ക് നല്‍കിയ വാക്ക് പാലിച്ചെന്ന് പിണറായി വിജയന്‍

രാഷ്ട്രീയ വൈരം മറന്ന് പരസ്പരം കൈകോര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയാണ് കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയില്‍ കണ്ടത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രധാനമന്ത്രിയെ കാണാനെത്തിയ താന്‍ അദ്ദേഹത്തിന് ഒരു വാക്ക് നല്‍കിയിരുന്നെന്നും ആ വാക്ക് ഇപ്പോള്‍ പാലിക്കാന്‍ കഴിയുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസ് ഉദ്ഘാടനത്തിന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും പലകാര്യങ്ങളും ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാതി. 
എന്നാല്‍ ഇനി മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് വാക്ക് നല്‍കിയിട്ടാണ് താന്‍ അന്ന് തിരിച്ചു പോന്നത്. ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍റെ കാര്യമാണ് പ്രധാനമന്ത്രി അന്ന് എടുത്തു പറഞ്ഞ വിഷയം. എന്നാലിന്ന് ഗെയില്‍ പൈപ്പ് ലൈന്‍ യഥാര്‍ഥ്യമാകുകയാണ്. 2020ഓടെ ദേശിയ ജലപാതയും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയും. ദേശിയ പാത വികസനത്തിന് മാത്രമല്ല മലയോര ഹൈവേയ്ക്കും തീരദേശ ഹൈവേയ്ക്കും സര്‍ക്കാര്‍ പണം വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രിയെ കേരളത്തിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇതിനിടെ സദസില്‍ നിന്ന് ചിലര്‍ ബഹളം വെച്ചപ്പോള്‍ അവരെ ശാസിക്കുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക