Image

ഇടുക്കുള ചാക്കോയ്ക്ക് സ്വീകരണം

Published on 15 January, 2019
ഇടുക്കുള ചാക്കോയ്ക്ക് സ്വീകരണം
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ അടുത്ത വര്‍ഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടുക്കുള ചാക്കോയ്ക്ക് ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

സ്റ്റാറ്റന്‍ഐലന്റ് മാനോര്‍ ഹൗസ് റെസ്റ്റോറന്റില്‍ കൂടിയ സ്വീകരണ ചടങ്ങില്‍ വിവിധ സാംസ്കാരിക, സാമുദായിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഭാരവാഹി സണ്ണി കോന്നിയൂര്‍ സ്വാഗതം ആശംസിച്ചു. സി.വി. വളഞ്ഞവട്ടം, തോമസ് ഇടത്തിക്കുന്നേല്‍, റോയ് വര്‍ഗീസ് തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിച്ചു.

ഇടുക്കുള ചാക്കോ നടത്തിയ മറുപടി പ്രസംഗത്തില്‍, പൊതു താത്പര്യ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ താന്‍ ശ്രമിക്കുമെന്നു പ്രസ്താവിച്ചു. "നവകേരള നിര്‍മ്മിതിയില്‍' തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണമെന്നു യോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക