Image

അറ്റോര്‍ണി സിബിള്‍ രാജന്‍ എയര്‍ ഫോഴ്‌സില്‍ ക്യാപ്റ്റനായി പ്രൊമോട്ടു ചെയ്യപ്പെട്ടു

Published on 15 January, 2019
അറ്റോര്‍ണി സിബിള്‍ രാജന്‍ എയര്‍ ഫോഴ്‌സില്‍ ക്യാപ്റ്റനായി പ്രൊമോട്ടു ചെയ്യപ്പെട്ടു
ഹൂസ്റ്റണ്‍: എഴുപത്തിരണ്ടാം എയര്‍ ഫോഴ്‌സ് ബേസ് വിംഗ് ലീഗല്‍ ഓഫീസില്‍ അറ്റോര്‍ണി ആയി സേവനം അനുഷ്ടിക്കുന്ന ലഫ്ടനനറ്റ് സിബിള്‍ രാജനെ ടിങ്കര്‍ എയര്‍ ഫോഴ്‌സ് ബേസില്‍ നടന്ന ചടങ്ങില്‍ വച്ച് ക്യാപ്റ്റന്‍ ആയി പ്രോമോട്ടു ചെയ്തു
അറ്റോര്‍ണി സിബിള്‍ 2013-ല്‍ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടള്‍സാ ലോയില്‍ നിന്നു ജൂറിസ് ഡോക്ടറേറ്റും നേടി.
നാഷനല്‍ ഡിഫന്‍സ് സര്‍വീസ് മെഡല്‍, ഗ്ലോബല്‍ വാര്‍ ഓണ്‍ ടെററിസം മെഡല്‍ എന്നീ അവാര്‍ഡുകള്‍ നേടി. ടെക്‌സസ് സ്റ്റേറ്റ് സുപ്രീം കോര്‍ട്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ എന്‍ റോള്‍ ചെയ്തിട്ടുണ്ട്.
തിരുവല്ല സ്വദേശി തോമസ് രാജന്റെയും അന്നു രാജന്റെയും പുത്രിയാണ്. സിറില്‍, ചെറില്‍ എന്നിവര്‍ സഹോദരര്‍. 
അറ്റോര്‍ണി സിബിള്‍ രാജന്‍ എയര്‍ ഫോഴ്‌സില്‍ ക്യാപ്റ്റനായി പ്രൊമോട്ടു ചെയ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക