Image

അയ്യപ്പനെ കാണാതെ പഴയ ജീവിതത്തിലേക്ക് മടങ്ങില്ലെന്ന് ഷാനിലയും രേഷ്മയും

Published on 16 January, 2019
അയ്യപ്പനെ കാണാതെ പഴയ ജീവിതത്തിലേക്ക് മടങ്ങില്ലെന്ന് ഷാനിലയും രേഷ്മയും

ദീര്‍ഘമായ വ്രതം നോറ്റ് അയ്യപ്പനെ കാണാനെത്തിയ തങ്ങള്‍ ഇനി എങ്ങനെ വ്രതം അവസാനിപ്പിക്കുമെന്ന് ആശങ്കയോടെ ചോദിക്കുകയാണ് ഷാനിലും രേഷ്മയും. നൂറു ദിവസമായി തങ്ങള്‍ വ്രതം നോറ്റ് വരുകയാണെന്നാണ് ഷാനിലയും രേഷ്മയും പറയുന്നത്. വലിയ പ്രശ്നങ്ങളില്ലാതെ ദര്‍ശനം നടത്താം എന്നതിനാലാണ് മകരവിളക്ക് കഴിയുന്നത് വരെ കാത്തിരുന്നത്. എന്നാല്‍ പ്രതിഷേധം ഭയന്ന് പോലീസ് തങ്ങളെ തിരിച്ചിറക്കിയതോടെ ഇനി എങ്ങനെ അയ്യപ്പ ദര്‍ശനം നടത്തുമെന്നും എങ്ങനെ വ്രതം അവസാനിപ്പിക്കുമെന്നും ഷാനില ചോദിക്കുന്നു. 
പത്ത് പേര്‍ മാത്രമാണ് തങ്ങള്‍ക്ക് നേരെ പ്രതിഷേധിച്ചത്. പോലീസിന് വേണമെങ്കില്‍ അവരെ മാറ്റി തങ്ങളുമായി പോകാമായിരുന്നു. ആ പത്ത് പേരും ശരണം വിളിച്ചത് കൊല്ലണം അപ്പാ എന്നാണ്. അവരുടേത് ഭക്തിയല്ല. പോലീസ് തങ്ങളെ ദര്‍ശനം നടത്താന്‍ സഹായിക്കണമായിരുന്നു. 
ദര്‍ശനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്രതം മുറിച്ച് മാല അഴിക്കാന്‍ കഴിയില്ല. പഴയത് പോലെ കുടുംബ ജീവിതത്തിലേക്ക് മടങ്ങാനും കഴിയില്ല. അതുകൊണ്ടു തന്നെ ശബരിമലയിലേക്ക് വീണ്ടുമെത്തി ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും ഷാനില പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക