Image

മകരവിളക്ക്: ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്തു

ശങ്കരന്‍കുട്ടി Published on 16 January, 2019
മകരവിളക്ക്: ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്തു
ഹൂസ്റ്റണ്‍ : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ അയ്യപ്പന്റെ സന്നിധാനത്തില്‍ നടന്ന മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ ഹൂസ്റ്റണില്‍ നൂറുകണക്കിന്  ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്തു. 

ഇത്   ഹൈന്ദവ സംസ്‌കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും പ്രകാശം ലോകം മുഴവന്‍ പരത്തട്ടെ എന്ന ആശയത്തോടെയായിരുന്നു എന്നും പ്രസിഡന്റ് ശ്രീ ശശിധരന്‍ നായര്‍ ഓര്‍മ്മപ്പെടുത്തുകയും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതായിരിക്കണം നമ്മളോരുത്തരുടേയും പ്രാര്‍ഥന എന്നും കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ എല്ലാ വിശേഷങ്ങളിലും പൂജാദികര്‍മ്മങ്ങളിലും എല്ലാ വിശ്വാസികളും ആത്മാര്‍ദ്ധമായി പങ്കു ചേരുവാനും ആഹ്വാനം ചെയ്തു. 

കൂടുതല്‍ അന്വേഷണങ്ങള്‍ക്കു് ബന്ധപ്പെടുക ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994, ശശിധരന്‍ നായര്‍ 832 860 0371, സുരേഷ് പിള്ള, 713 569 7920, രമാ ശങ്കര്‍ 404 680 9787 e mail: temple@guruvayur.us


മകരവിളക്ക്: ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്തു
Join WhatsApp News
പണവും തന്ത്രിയും 2019-01-17 13:57:44
പണത്തിന്‍ മുകളില്‍ തന്ത്രി പോലും പറക്കില്ല.

എന്ത് കൊണ്ട് സ്ത്രികൾ കയറിയപ്പോൾ നടപൂട്ടി താക്കോൽ ദേവസ്വം ബോഡിനെ ഏൽപ്പിച്ചില്ല. അന്ന് പറഞ്ഞത് ആചാരം തെറ്റിയാൽനട പൂട്ടി പോകും എന്നാണ് പക്ഷേ അത് ഉണ്ടായില്ല എന്താണ് കാരണം
ഇപ്പോൾ ഒരു ദിവസം 1 ലക്ഷം ആളുകൾ മ ല യി ക്ക് വരുന്നുണ്ട് ഒരാളിൽ നിന്ന് 10 രൂപ ദക്ഷിണ ആയി തന്ത്രിക്ക് കിട്ടിയാൽ എത്ര രൂപ കിട്ടും
അത് വേണ്ട എന്ന് ഏത് തന്ത്രിയും പറയില്ല അപ്പോൾ കണ്ട ഉപായം 1 മണിക്കുർ നട അടച്ച് പുണ്യാഗം തളിച്ച് ശുദ്ധി വരുത്തുക
തന്ത്രി സമൂഹത്തോട് ഒരു ചോദ്യം വത്സൻ തില്ലങ്കേരി പതിനെട്ടാം പട്ടി തിരിഞ്ഞ് ഇറങ്ങി മൈക്ക് വെച്ച് പ്രസംഗം നടത്തിയിരുന്നു അന്ന് ആചാരം ലംഘിച്ചിരുന്നില്ലേ.എന്ത് കൊണ്ട് പുണ്യാഗം തളിച്ചില്ല. നട അടച്ചില്ല.

പണത്തിനു മീതെ ഒരു തന്ത്രിയും പറക്കില്ല ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക