സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി. തിങ്കളാഴ്ച ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നാഗേശവര റാവുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പ്രസ്താവന. ഉന്നതാധികാര സമിതി അറിയാതെയാണ് നാഗേശ്വരറാവുവിന്റെ നിയമനമെന്ന് ആരോപിച്ച് 'കോമണ്‍ കോസ്' ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെ രാജിവെക്കുകയായിരുന്നു.