Image

നര്‍മ്മദാ നദിയില്‍ ബോട്ട്‌ മുങ്ങി ആറുപേര്‍ മരിച്ചു

Published on 16 January, 2019
നര്‍മ്മദാ നദിയില്‍ ബോട്ട്‌ മുങ്ങി ആറുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്ര നന്ദുര്‍ബാര്‍ ജില്ലയിലെ നര്‍മ്മദാ നദിയില്‍ ബോട്ട്‌ മറിഞ്ഞ്‌ ആറുപേര്‍ മുങ്ങി മരിച്ചു. ബോട്ടില്‍ 60 യാത്രക്കാരുണ്ടായിരുന്നു.

ബോട്ടില്‍ അകപ്പെട്ട 36 പേരെ രക്ഷിക്കാനായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകരസംക്രാന്തി ഉത്സവം കാണാനായിപോയവരാണ്‌ അപകടത്തില്‍ പെട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക