ഷിക്കാഗൊ: 2019 ഡിസംബര്‍ 23 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ.
എബ്രാഹം മുത്തോലത്തിന്റ്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ
കുര്‍ബാനക്കുശേഷം, ഫൊറോനാ നേത്യുത്വത്തേപ്പറ്റിയുള്ള സെമിനാര്‍ നടന്നു.
ബഹുമാനപ്പെട്ട മുത്തോലത്തച്ചന് ഇടവകയില്‍ സേവനം അനുഷ്ടിക്കുന്ന എല്ലാ
വോളന്റീയര്മാര്ക്കുമുണ്ടാവേണ്ട നേത്യുത്വഗുണങ്ങളേപ്പറ്റി
വിശദീകരിക്കുകയും, അവരില്‍ നിന്ന് ഇടവകയും, സഭയും എന്താണ്
പ്രതീക്ഷിക്കുന്നതെന്ന് സംഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയില്‍
പ്രവര്‍ത്തിക്കുന്ന വിവിധ മിനിസ്ട്രികളുടെ 20192020 വര്‍ഷങ്ങളിലേക്കുള്ള
ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.