Image

ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്‍റെ സൂപ്പര്‍ ഹീറോ ഡി.കെ

Published on 16 January, 2019
ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്‍റെ സൂപ്പര്‍ ഹീറോ ഡി.കെ

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒരേയൊരു സൂപ്പര്‍ഹീറോ മാത്രമേയുള്ളു. അത് ഡി.കെ ശിവകുമാര്‍ എന്ന ഡികെയാണ്. ശരിക്കും പവര്‍സ്റ്റാര്‍. അമിത് ഷായുടെ നോര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയകളിയെ പ്രതിരോധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ദള്‍ സഖ്യം ഉറപ്പിച്ച് മന്ത്രിസഭ രൂപീകരിച്ചതിന് പിന്നില്‍ ഡി.കെ എന്ന ബിസ്നസുകാരന്‍റെയും രാഷ്ട്രീയക്കാരന്‍റെയും ബുദ്ധിയായിരുന്നു. 
ഇപ്പോള്‍ ഒരിക്കല്‍ കൂടി കര്‍ണാടക പിടിക്കാന്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസുമായി ഇറങ്ങുമ്പോള്‍ മറുതന്ത്രവുമായി ബിജെപി എം.എല്‍.എ മാരെ പൊക്കിയിരിക്കുകയാണ് ഡി.കെ ശിവകുമാര്‍. ബിജെപി എം.എല്‍.എ മാരെ അമിത് ഷാ ശൈലിയില്‍ പൊക്കിയെടുത്ത് തന്‍റെ രഹസ്യസങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഡി.കെ. മാത്രമല്ല ബിജെപിയിലെ വിമത സ്വരക്കാരായ എം.എല്‍.എ മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിലവിലെ മന്ത്രിസ്ഥാനങ്ങള്‍ രാജിവെക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരിക്കുന്നു. ഡി.കെ അടക്കമുള്ള മന്ത്രിമാരാണ് രാജി വെക്കുക. ഈ മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന മന്ത്രിമാര്‍ക്ക് നല്‍കാമെന്നാണ് വാഗ്ദാനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക