Image

``വിനോദവും വിജ്‌ഞാനവും'' (സുധീര്‍ പണിക്കവീട്ടില്‍)

Published on 12 April, 2012
``വിനോദവും വിജ്‌ഞാനവും'' (സുധീര്‍ പണിക്കവീട്ടില്‍)
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗ്ലീഷ്‌ വാരികകളില്‍ വായിച്ചതാകാം.എന്നാല്‍ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍ അവയെ ലേഖകന്‍ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയിലും ഭാഷയിലും ഇവിടെ പുനരാവിഷ്‌കരിക്കുകയാണ്‌. മൊഴി മുത്തുകള്‍ ലേഖകന്‍ ഇംഗ്ലീഷില്‍ നിന്നും നേരിട്ട്‌ വിവര്‍ത്തനം ചെയ്‌തതാണ്‌.


നിങ്ങള്‍ക്കറിയാമോ?

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. (നൈല്‍ 4160 മൈല്‍ നീളം)

ഗര്‍ഭ നിരോധന ഉറകള്‍ക്ക്‌ `രാസ്‌മി' എന്ന ബ്രാന്‍ഡ്‌ നെയിം കൊടുക്കാന്‍ കാരണം. ( ഈജ്‌പ്‌റ്റിലെ ചെറിയ ഫറൊക്ക്‌ 160 കുട്ടികള്‍ ഉണ്ടായിരുന്നു എന്നതിനെ ആസ്‌പദമാക്കിയാണ്‌)

ആറടി ഉയരത്തില്‍ നിന്നും പിറന്നു വീഴുന്ന ജിറാഫ്‌ ശിശുക്കള്‍ക്ക്‌ പരിക്കൊന്നും പറ്റുന്നില്ല.

തേളിന്റെ ദേഹത്ത്‌ അല്‍പ്പം മദ്യം ഒഴിച്ചാല്‍ അത്‌ ഭ്രാന്ത്‌ പിടിച്ചപോലെ പരാക്രമം കാണിച്ച്‌ അത്‌ തന്നെ കുത്തി മരിക്കുന്നു.

ബിയര്‍ കുടിച്ചാല്‍ കുഷ്‌ഠ രോഗം വരുമെന്ന്‌ പുരാതന ഗ്രീക്കുകാര്‍ പേടിച്ചിരുന്നു.

പൂച്ച നമ്മളെ കാണുമ്പോള്‍ വാലു നീട്ടി പിടിച്ചാല്‍ അതിനര്‍ഥം. `നിങ്ങളെ കണ്ടതില്‍ സന്തോഷം എന്നത്രേ'.

രക്‌തരക്ഷസ്സുകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കടുകുമണി വിതറുക എന്ന്‌ പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. രക്‌തരക്ഷസ്സുകള്‍ക്ക്‌ കടുകുമണികള്‍ ഓരോന്നായി എണ്ണുന്നത്‌ ഉത്സാഹമാണത്രെ. എണ്ണി തീരുമ്പോള്‍ സൂര്യന്‍ ഉദിച്ചിരിക്കും. അവര്‍ ഉടന്‍ സ്‌ഥലം വിടുന്നു.

ടൈറ്റാനിക്ക്‌ കപ്പലിന്‌ 882 അടി നീളമുണ്ടായിരുന്നു. ഇന്നത്തെ അതിന്റെ വില 400 മില്യണ്‍ ഡോളറിലധികം വരുമ്മെന്ന്‌ കണക്കാക്കുന്നു. ഐസ്‌കട്ടകളിലിടിച്ച്‌ 200 അടി നീളത്തില്‍ കപ്പലിനു ക്ഷതമേറ്റു. ഐസ്‌ കട്ടകളുണ്ടെന്ന മുന്നറിയിപ്പ്‌ ഏഴു തവണ കപ്പലിലേക്ക്‌ അയച്ചെങ്കിലും ആ സമയത്തെല്ലാം യാത്രക്കാരുടെ ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും സന്ദേശമയക്കുന്നതില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന വാര്‍ത്താവിനിമയ ഉപകരണത്തിനു പ്രസ്‌തുത അറിയിപ്പുകള്‍ നഷ്‌ടപ്പെട്ടുപോയി. കപ്പല്‍ മുഴുവനായി മുങ്ങാന്‍ 2 മണിക്കൂര്‍ 20 മിനിറ്റ്‌ എടുത്തു. 2200 യാത്രക്കാരില്‍ 700 പേര്‍ രക്ഷപ്പെട്ടു.

മൊഴിമുത്തുകള്‍

സത്യമാണ്‌ ഏറ്റവും സുരക്ഷിതമായ നുണ.

നുണ പറയുന്നവനു നല്ല ഓര്‍മ്മ ശക്‌തി ആവശ്യമാണ്‌.

സ്‌നേഹം ഒരു പനിയാണ്‌. വിവാഹം അതിനെ കിടക്കയില്‍ കിടത്തി മാറ്റുന്നു.

നല്ല ഭര്‍ത്താക്കന്മാര്‍ ഭാര്യയെ ബോറടിപ്പിക്കുന്നു.

പ്രകൃതി, ക്ഷമ, സമയം, മൂന്നു പ്രധാനപ്പെട്ട വൈദ്യന്മാര്‍.

ദൈവം നിങ്ങള്‍ക്ക്‌ ഒരു മുഖം തന്നിട്ടുണ്ട്‌. നിങ്ങള്‍ വേറൊന്നുണ്ടാക്കുന്നു.

പണം കടം തരാനും സ്‌നേഹിക്കാനും ആരേയും ഒരാള്‍ക്ക്‌ നിര്‍ബന്ധിക്കാന്‍ സാധിക്കുകയില്ല.

ആരെയെങ്കിലും ചിരിപ്പിക്കണമെങ്കില്‍ അവരോട്‌ നമ്മുടെ സ്വന്തം ബുദ്ധിമുട്ടുകളെക്കുറിച്ച്‌ പറയുക.

ചിലര്‍ പൂവ്വന്‍ കോഴിയെപ്പോലെയാണ്‌്‌. സൂര്യന്‍ ഉദിക്കുന്നത്‌ അതിന്റെ കൂവ്വല്‍ കേട്ടിട്ടാണെന്ന്‌ അതു കരുതുന്നു.

യുദ്ധത്തിനു പോകാത്തവര്‍ സിംഹങ്ങളെപോലെ ഗര്‍ജ്‌ജിക്കുന്നു.

പുരോഗതിക്ക്‌ വേണ്ടി നിങ്ങള്‍ കൊടുക്കുന്ന വിലയാണ്‌്‌ പ്രശ്‌നങ്ങള്‍.

ഒരാഴ്‌ച്ചയിലെ ഏറ്റവും തിരക്ക്‌ പിടിച്ച ദിവസം നാളെയാണ്‌.

പാവപ്പെട്ടവനില്‍ അനവധി കുറ്റങ്ങള്‍ കാണുന്നു.

നാല്‍പ്പത്‌ വര്‍ഷം ഓരോ ആഴ്‌ച്ചയിലും അഞ്ഞൂണ്‌ ഡോളര്‍ വീതം ഒരാളുടെ സത്യസന്ധമായ വരുമാനത്തില്‍ നിന്നും മാറ്റി വക്കുന്നതാണു ഒരു മില്യണ്‍ ഡോളര്‍.

അയലക്കാരനില്ലാതെ ജീവിക്കാന്‍ മാത്രം ആരും ധനികരല്ല.

നിങ്ങളെക്കുറിച്ചുള്ള മുഴുവന്‍ സത്യവും അറിയണമെങ്കില്‍ അയല്‍ക്കാരനെ കോപിപ്പിക്കുക.

വക്കീല്‍ മാന്യനായ വ്യക്‌തിയാണ്‌. അദ്ദേഹം നിങ്ങളുടെ ഭൂമി ശത്രുക്കളില്‍ നിന്നും വീണ്ടെടുത്ത്‌ സ്വയം കൈവശമാക്കുന്നു.

ഭാഗ്യത്തെപറ്റിയുള്ള നിശ്‌ച്ചയമായ കാര്യം അത്‌ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്‌.

നിറമുള്ള പഴന്തുണികള്‍ പൂഴ്‌ത്തിവച്ച്‌ ഭക്ഷണം എറിഞ്ഞ്‌ കളയുന്ന ഭ്രാന്തിയായ സ്‌ത്രീയാണ്‌ ഓര്‍മ്മ.

ഫലിതങ്ങള്‍

ഒരു സ്‌ത്രീക്ക്‌ അമേരിക്കന്‍ പ്രസിഡണ്ടാകാന്‍ അസാദ്ധ്യമായത്‌ എന്തുകൊണ്ട്‌?

കാരണംഃ പ്രസിഡണ്ടാകാന്‍ 35 വയസ്സ്‌ തികഞ്ഞിരിക്കണം. സ്‌ത്രീ അവളുടെ വയസ്സ്‌ പുറത്തറിയിക്കയില്ലല്ലോ?

വിശുദ്ധകുര്‍ബാനക്ക്‌ശേഷം അച്ചന്‍ അവിടെ സന്നിഹിതരായിരുന്നവരോട്‌ ചോദിച്ചു. നിങ്ങളില്‍ എത്രപേര്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക്‌ മാപ്പു കൊടുക്കാന്‍ തയ്യാറാണു. 80 ശതമാനം കൈകള്‍ പൊക്കി. വചനങ്ങളെ മുന്‍ നിര്‍ത്തി ഒന്നു കൂടി പ്രസംഗിച്ചിട്ട്‌ അച്ചന്‍ വീണ്ടും ചോദിച്ചപ്പോള്‍ എല്ലാവരും കൈപൊക്കി., 93 വയസ്സായ ഒരു അമ്മൂമ്മ ഒഴികെ. സ്വല്‍പ്പം അതൃപ്‌തിയോടെ അച്ചന്‍ ചോദിച്ചു. ശത്രുവിന്‌ മാപ്പ്‌ കൊടുക്കാന്‍ എന്താണ്‌ വൈഷമ്യം. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്‌ കൊണ്ട്‌ വല്ല്യമ്മ പറഞ്ഞു. എനിക്ക്‌ ശത്രുക്കളില്ല. പിന്നെ ആര്‍ക്കാ ഞാന്‍ മാപ്പ്‌ കൊടുക്കുന്നത്‌. ശത്രുക്കളില്ലാത്ത ഒരു നല്ല സ്‌ത്രീയെ കണ്ടു മുട്ടിയതില്‍ അഭിമാനംകൊണ്ട്‌ അച്ചന്‍ അവരെ അള്‍ത്താരയിലേക്ക്‌ വിളിച്ച്‌ നന്ദിയറിയിച്ച ശേഷം ശത്രുക്കള്‍ ഇല്ലാത്തതിന്റെ കാരണം അന്വേഷിച്ചു. അവര്‍ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ഞാന്‍ ആ പട്ടികളെയെല്ലാം അതിജീവിച്ചിരിക്കുന്നു.

ഭൂമിയിലെ മനുഷരെല്ലാം മരിച്ച്‌്‌ സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ ദൈവം പുരുഷന്മാരോട്‌ പറഞ്ഞു. നിങ്ങള്‍ രണ്ട്‌ വരിയായി നില്‍പ്പിന്‍. ഒരു വരി സ്‌ത്രീകളാല്‍ നിയന്ത്രിക്കപ്പെട്ടവര്‍, മറ്റേ വരി സ്‌ത്രീകളെ നിയന്ത്രിച്ചവര്‍. സ്‌ത്രീകളൊക്കെ സെന്റ്‌ പീറ്ററുടെ കൂടെ പോകട്ടെയെന്നും ദൈവം കല്‍പ്പിച്ചു. സ്‌ത്രീകളാല്‍ നിയന്ത്രിക്കപ്പെട്ടവരുടെ വരി നീണ്ടതായിരുന്നു. സ്‌ത്രീകളെ നിയന്ത്രിച്ചവരുടെ വരിയില്‍ ഒരേ ഒരു പുരുഷനാണ്‌ ഉണ്ടായിരുന്നത്‌. ദൈവം ആ കാഴ്‌ച്ച കണ്ട്‌ പെണ്‍കോന്തന്മാരുടെ നീണ്ട നിര നോക്കി കോപിഷ്‌ഠനായി പറഞ്ഞു. നാണം കെട്ടവര്‍ ഞാന്‍ നിങ്ങളെ എന്റെ ഛായയില്‍ സൃഷ്‌ടിച്ച്‌, സ്‌ത്രീകളെക്കാള്‍ എല്ലാ സൗകര്യങ്ങളും തന്നിട്ട്‌ നിങ്ങളൊക്കെ പെണ്ണുങ്ങളുടെ അടിമകളായി ജീവിച്ചത്‌ ലജ്‌ജാകരം. അവള്‍ നീട്ടി തരുന്ന പഴവും തിന്നു എന്നെ കാണുമ്പോള്‍ അവളില്‍ കുറ്റം ചാര്‍ത്തി - അയ്യടാ... ഇണ്ണാമന്മാര്‍. അതിനുശേഷം സ്‌ത്രീകളെ നിയന്ത്രിച്ചവരുടെ വരിയില്‍ ഏകനായി നില്‍ക്കുന്ന പുരുഷനെ നോക്കി ദൈവം അഭിമാനത്തോടെ പറഞ്ഞു. അവനെ നോക്കുക, അവനാണ്‌ പുരുഷന്‍. ഈ വരിയില്‍ നീ മാത്രമാകാനുള്ള കാരണം ഈ പെണ്‍കോന്തന്മാര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കു മോനെ ...ദൈവം പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ പുരുഷന്‍ മറുപടി കൊടുത്തു. എനിക്കറിഞ്ഞുകൂട, എന്റെ ഭാര്യ എന്നോട്‌ ഈ വരിയില്‍ നില്‍ക്കാന്‍ പറഞ്ഞിരുന്നു.

(തുടരും..........)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക