Image

ഞാന്‍ പ്രകാശന്‍ (ബി ജോണ്‍ കുന്തറ)

Published on 16 January, 2019
ഞാന്‍ പ്രകാശന്‍ (ബി ജോണ്‍ കുന്തറ)
മലയാളം സിനിമ അധഃപതനത്തിന്‍റ്റെ പാതയില്‍ കൂടിയാണല്ലോ യാത്രഎന്ന് നിരാശയില്‍ വിചാരിച്ചുമുന്നോട്ടുപോകുന്ന സമയമാണ് “ഞാന്‍ പ്രകാശന്‍” എന്ന സിനിമ കാണുന്നതിന് അവസരം ലഭിച്ചത്.സിനിമ തീര്‍ന്നപ്പോള്‍ തോന്നിമുഴുവനായി തറപറ്റിയിട്ടില്ല ആശക്കു വകകാണുന്നുണ്ട്.ഒരു പുനര്‍ ജന്മത്തിന്.

നടന്‍, തിരക്കഥാകൃത്ശ്രീനി,വാസന്‍, ആദ്യമേ ഈ സിനിമയുടെ വിജയത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു മൂവിയുടെ പകുതി വിജയം അതിന്‍റ്റെ കഥ, ഇതിവൃത്തം, സംഭാഷണം ഇവക്കാണ് . ശ്രീനിവാസന്‍ മുന്‍കാലങ്ങളിലും ഇതുപോലെ മികച്ച കഥകള്‍ സിനിമരംഗത് അവതരിപ്പിച്ചി.ട്ടുണ്ട്

ഞാന്‍ പ്രകാശന്‍, കേരളത്തിലെ ദുരഭിമാനം തോളത്തേന്തി നടക്കുന്ന ഒരു ചെറുപ്പക്കാരനില്‍ കഥ തുടങ്ങുന്നു. ആഒരമ്മയും സഹോദരിയും മോന്‍ ഡോക്ടര്‍ ആകുന്നതിനു പകരം നഴ്‌സിംഗ് വരെ എത്തുന്നതിനേ പറ്റിയുള്ളൂ പണമില്ലാത്തവര്‍ക്ക് അവിടെവരെ എത്തുന്നതിനേ സാധിക്കുകയുള്ളല്ലോ .

പല ചെറുപ്പക്കാരിലും കാണുന്ന അസൂയ തന്‍റ്റെ പ്രായത്തിലുള്ളവരും കൂട്ടുകാരും നല്ല കാറുകളില്‍ സഞ്ചരിക്കുന്നു. സുന്ദരി പെണ്ണുങ്ങളെ കെട്ടുവാന്‍ ഒരുങ്ങുന്നു. പ്രകാശന്‍ കാറില്‍ വന്നു വഴിചോദിച്ചവനെ വട്ടം കറക്കിവിട്ടു. സ്‌നേഹിതന്‍ കല്യാണം കാഴിക്കുന്നതിനു ഒരുങ്ങിയ പെണ്ണ് മോശമെന്നു പറഞ്ഞു അതുമുടക്കി.തന്‍റ്റെ പേരാണ് എല്ലാ തോല്‍വികളുടെയും കാരണം എന്നാല്‍ പെരുമാറ്റാം അതും നടത്തി അങ്ങനെ പി ര്‍ ആകാശ് ആയിമാറി

ഈ സിനിമയില്‍ ഒരുപാടു സംഭവങ്ങള്‍ ശ്രീനിവാസന്‍ നിരത്തുന്നുണ്ട് എന്നാല്‍ അവയെല്ലാം വളരെ കാലോചിതം ഒന്നും ഏച്ചുകെട്ടിയതായി തോന്നില്ല. കേരളത്തിനു പുറമെനിന്നും വരുന്ന പണിക്കാരും അവരുടെ ജീവിതവും മുറി ഹിന്ദിയില്‍ അവരെ ഇടനിലക്കാരന്‍ കൈകാര്യം ചെയ്യുപ്രകാശന്‍ സംബന്ധിച്ച ഒരു വിവാഹ ചടങ്ങില്‍ കേട്ട് കഴിയുവാന്‍ പ്രേക്ഷകര്‍ നോക്കിയിരിക്കുന്നതും തീര്‍ന്നയുടന്‍ ഊട്ടു പുരയിലേക്ക് ഓടുന്നതും കസേരക്കുവേണ്ടി മറ്റൊരാളെ തട്ടിമാറ്റുന്നതുമെല്ലാം എത്ര വാസ്തവം.

മറ്റൊരു സവിശേഷത ഇതിലെ സംഭാഷണം,സൂപ്പര്‍ സ്റ്റാറുകളുടെ മസ്സില്‍ പിടിച്ചുള്ള വാക്കുകള്‍. ആരും വീട്ടിലും നാട്ടിലുംഉപയോഗിക്കാത്ത സുരേഷ് ഗോപി സ്‌റ്റൈല്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ നിരത്തിഉള്ള പ്രസംഗ രീതികള്‍ അതൊന്നുംഈ മൂവിയിലില്ല. എല്ലാം നാടന്‍ വാക്കുകള്‍ സാധാരണ രീതികളില്‍.

കോമാളിവേഷം കെട്ടി കോപ്രായങ്ങള്‍ കാട്ടുന്നഹാഷ്യനടന്മാരെ ഒഴിവാക്കിയതില്‍ നിര്‍മാതാക്കള്‍ക്ക് അഭിനന്ദനം. എന്നാല്‍ ത്തന്നെയും തന്മയത്വം നിറഞ്ഞ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നിരവധി ദൃശ്യങ്ങളും സംഭാഷണന്‍ങ്ങളും നമുക്കു കാണാം.
ഫഹത് ഫാസില്‍ വീണ്ടും താനൊരു നൈസര്ഗ്ഗിന്‍ക സ്വഭാവിക രീതികളില്‍ ഒരു കഥാപാത്രത്തെ ആവിഷ്കരിക്കുന്നതിലുള്ള മികച്ച കഴിവ് ഈ സിനിമയിലുംകാട്ടി.പിന്നെ ശ്രീനിവാസന്‍ അദ്ദേഹത്തിന്‍റ്റെ കരങ്ങളില്‍ ഏത് കഥാപാത്രവും ഭദ്രം

സത്യനന്തിക്കാട് വളരെ സംയമനം പാലിച്ചു അനാവശ്യ സീനുകള്‍ ഒഴിവാക്കി. ഒരു സമൂഹ നിര്‍ത്തം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. കൂടാതെ സലോമി ജര്‍മനിയില്‍ പോയി ഉടനെ ഒരു ജര്‍മന്‍കാരനെ കെട്ടുന്നതും അവിടെകുറച്ചുകൂടി റിയലിസം കൊണ്ടുവരാമായിരുന്നു. കൂടാതെ സലോമിയുടെ കുടുംബം ആദ്യമേ മുതല്‍ പ്രകാശനെ തട്ടിക്കുന്നതിന് ആലോചന നടത്തിയതുപോലെ തോന്നും അവസാന രംഗങ്ങള്‍ കാണുമ്പോള്‍.

അതുപോലെ ഏതാനും ചെറിയ ചെറിയ പോരായ്മകള്‍ എടുത്തുകാട്ടാം അതെല്ലാം ഈ സിനിമയുടെ മൊത്തത്തിലുള്ള ഗുണനിലവാരത്തിനു മുന്നില്‍ മറക്കുക. മെഗാ താരങ്ങള്‍ക്കും സൂപ്പര്‍ ഹിറ്റ് മൂവി എന്നു വിളിച്ചു പറയുന്നവര്‍ക്കും ഞാന്‍ പ്രകാശന്‍ ഒരു പ്രകാശ വഴിവിളക്കാകട്ടെ .
Join WhatsApp News
Raju Mylapra 2019-01-16 22:16:28
വലിയ താല്പര്യത്തോടൊന്നുമല്ല ഭാര്യയുടെ ആഗ്രഹത്തിനു വഴങ്ങി "ഞാൻ പ്രകാശൻ" എന്ന സിനിമ കാണുവാൻ പോയത്. ഇടദിവസത്തെ മാറ്റിനി ഷോ. കാണികളായി ഞാനും ഭാര്യയും മാത്രം. തിയേറ്റർ 'റിയലൻസ് ഗ്രൂപ്പിന്റേതെ' ആണത്രേ. ഒരു ഈച്ച പോലുമില്ലങ്കിൽ തന്നയും കൃത്യ സമയത്തിന്  സാറ്റലൈറ്റ് വഴി  പടം തുടങ്ങും. 
സിനിമ കണ്ടു കഴിഞ്ഞപ്പോൾ വന്നത് നഷ്ട്ടമായില്ല എന്ന് തോന്നി. ഒരു നല്ല ക്ലീൻ ചിത്രം. അതേപ്പറ്റി ഒരു നല്ല വാക്ക് എഴുതണമെന്നു മനസ്സിൽ തോന്നിയപ്പോഴാണ് ശ്രീമാൻ ജോൺ കുന്തറയുടെ ഈ ലേഖനം വായിക്കുവാൻ ഇടയായത്. ചിരിക്കുവാൻ വേണ്ടുവോളം വകയുണ്ടെങ്കിലും , 'കോമാളി വേഷം കെട്ടി കോപ്രായങ്ങൾ കാട്ടുന്ന ഹാസ്യ നടൻമാർ' ഈ ചിത്രത്തിൽ ഇല്ല എന്നത് ലേഖനം വായിച്ചപ്പോൾ
മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്‌.
ചിരിയോടൊപ്പം തന്നെ, ചിന്തിക്കുവാനും, കണ്ണ് നനയിക്കുന്നതുമായ സന്ദർഭങ്ങളും ഉണ്ട്.
ബഹു. ജോൺ കുന്തറ സിനിമയെപ്പറ്റി ഭംഗിയായി പ്രതിപാദിച്ചിട്ടുള്ളത് കൊണ്ട് ഞാൻ വീണ്ടും അതിനു മുതിരുന്നില്ല.
ഒരു കാര്യം മാത്രം  കൂട്ടത്തിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നു.
സാധാരണ മലയാള സിനിമകളിലും, സാഹിത്യത്തിലും, (അമേരിക്ക ഉൾപ്പെടെ) നേഴ്സ്നെ ഒരു പരിഹാസ രൂപേണയാണ് അവതരിപ്പിക്കുന്നത്.
"ഞാൻ പ്രകാശൻ" എന്ന സിനിമ അവസാനിക്കുന്നതു Nursing Profession - ന്റെ മഹനീയതയെ പ്രകീർത്തിച്ചു കൊണ്ടാണ്.
അമേരിക്കൻ മലയാളികൾക്ക് കുടുംബസമേതം കാണുവാൻ പറ്റിയ ഒരു നല്ല സിനിമ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക