Image

മകരസംക്രാന്തിയോടനുബന്ധിച്ച്‌ പശുക്കളെ തീയിലൂടെ നടത്തുന്ന കര്‍ണ്ണാടക ആചാരത്തിനെതിരെ പ്രതിഷേധം

Published on 17 January, 2019
മകരസംക്രാന്തിയോടനുബന്ധിച്ച്‌ പശുക്കളെ തീയിലൂടെ നടത്തുന്ന കര്‍ണ്ണാടക ആചാരത്തിനെതിരെ പ്രതിഷേധം
ബെംഗളൂരു: മകരസംക്രാന്തിയോടനുബന്ധിച്ച്‌ കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നടക്കുന്ന കിച്ചു ഹായിസുവുഡു എന്ന ആചാരപ്രകാരമാണ്‌ പശുക്കളെ തീയിലൂടെ നടത്തിക്കുന്നു.

പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങളും അക്രമങ്ങളുംരാജ്യത്തവര്‍ദ്ധിക്കുന്നതിനിടെഇത്തരത്തിലൊരു ആചാരം ഇപ്പോഴും കര്‍ണ്ണാടകയില്‍ നടക്കുന്നുവെന്നതാണ്‌ വസ്‌തുത.

കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ ഇത്തരമൊരു ആചാരത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞത്‌.

മകരസംക്രാന്തിയുടെ ഭാഗമായി പരമ്‌ബരാഗതമായി നടത്തുന്ന ആചാരമാണ്‌ ഇത്‌. ജനങ്ങള്‍ക്ക്‌ ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ്‌ ഈ ആചാരം നടത്തുന്നതെന്നാണ്‌ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പശുക്കള്‍ക്കൊപ്പം ചില ആളുകളും തീയിലൂടെ ഓടുന്നുണ്ട്‌.

മകരസംക്രാന്തി ദിനത്തില്‍ സന്ധ്യക്കാണ്‌ ഈ ആചാരം നടപ്പിലാക്കുന്നത്‌. വേഗത്തില്‍ തീയിലൂടെ ഓടുന്ന പശുക്കളുടെ മേല്‍ പലപ്പോഴും തീ പടര്‍ന്നു പിടിക്കാറുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക