Image

ബി നിലവറ തുറക്കുന്നത്‌ നീട്ടിവെച്ചു; ആകാംക്ഷയുടെ മുള്‍മുനയില്‍

Published on 04 July, 2011
ബി നിലവറ തുറക്കുന്നത്‌ നീട്ടിവെച്ചു; ആകാംക്ഷയുടെ മുള്‍മുനയില്‍
തിരുവനന്തപുരം: നിധിശേഖരത്തിന്റെ കണക്കെടുപ്പില്‍ പ്രധാനമായ ബി നിലവറ തുറക്കുന്നത്‌ വെള്ളിയാഴ്‌ചത്തെ യോഗത്തിന്‌ ശേഷമെന്ന്‌ തീരുമാനിച്ചു. ഇന്ന്‌ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഈ നിലവറ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല. നിലവറയ്‌ക്കുള്ളില്‍ ഉരുക്കിന്റെ മറസ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അറ സീല്‍ വച്ച്‌ വീണ്ടും പൂട്ടുകയായിരുന്നു. ഉരുക്ക്‌ മറ പൊളിക്കുന്നതിനുള്ള സാങ്കേതിക വിദഗ്‌ധരുടെ സഹായം തേടുന്നതിനാണ്‌തീരുമാനം മാറ്റിയത്‌. ബി അറയ്‌ക്കുള്ളില്‍ എ അറയില്‍ കണ്ടപോലെ അമൂല്യരത്‌നങ്ങളും ആഭരണ ശേഖരവുമുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക