നടന്‍ അനൂപ് മേനോന്‍ സംവിധായകനാവുന്നു
FILM NEWS
17-Jan-2019

നടന്‍,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ അനൂപ് മേനോന്‍അഭിനയത്തിനു പുറമെ സംവിധായകനാവാനുളള തയ്യാറെടുപ്പുകളില ണ്.
കിംഗ് ഫിഷ് എന്ന ചിത്രത്തില്‍നിന്നും തിരക്കുകള്‍ കാരണം സംവിധായകന്‍ വികെ പ്രകാശ് പിന്‍മാറിയതു കാരണമാണ് ഈ തീരുമാനം. ചിത്രത്തില്‍നിന്നും വികെപി പിന്മാറിയെന്നും സംവിധാനം ഏറ്റെടുക്കുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് നടന്‍ അറിയിച്ചത്.
നീലി എന്ന ചിത്രമായിരുന്നു അനൂപ് മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൊറര്‍ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ മംമ്‌ത മോഹന്‍ദാസായിരുന്നു നായിക.

'ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍' എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനും സംവിധായകന്‍ രഞ്‌ജിത്തുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ടെക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് കോയ സിനിമ നിര്‍മ്മിക്കുന്നു. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അനൂപ് മേനോന്റെ മുന്‍ചിത്രങ്ങള്‍ക്കെല്ലാം സംഗീതം നല്‍കിയിരുന്നത് രതീഷ് വേഗയായിരുന്നു. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നീലി എന്ന ചിത്രമായിരുന്നു അനൂപ് മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൊറര്‍ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ മംമ്‌ത മോഹന്‍ദാസായിരുന്നു നായിക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments