Image

ആര്‍പ്പോ- ആര്‍ത്തവം- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 17 January, 2019
ആര്‍പ്പോ- ആര്‍ത്തവം- (രാജു മൈലപ്രാ)
ഇടംവലം നോക്കാതെ സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചു. വിശ്വാസികളുടെ വികാരങ്ങളോ, വിധി നടപ്പാക്കുവാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയോ ഒന്നും കോടതി മുന്‍കൂട്ടി കണ്ടില്ല. അതൊന്നും കോടതിയുടെ വിഷയമല്ലല്ലോ!
അതിന്റെ പിന്നാലെ എന്തെല്ലാം കോലാഹലങ്ങളാണു അരങ്ങേറിയത്. രണ്ടു പെണ്‍കോലങ്ങളെ കോലം കെട്ടിച്ച് ആരോ എഴുന്നെള്ളിച്ചു. ഭക്തജനങ്ങള്‍ അവരെ തടഞ്ഞു. പിന്നെ പോലീസ്സായി, മന്ത്രിയായി, തന്ത്രിയായി, രാജാവായി- തന്തയ്ക്കു വിളിയായി.

ഹര്‍ത്താലിനു ഒരു കാരണത്തിനു വേണ്ടി കാത്തിരുന്നവര്‍ക്കു വേണ്ട പോലെ കാരണങ്ങള്‍ കിട്ടി. കരണത്തടി കിട്ടിയത് പതിവുപോലെ പൊതുജനത്തിന്-
'നവോത്ഥാനം', 'നവകേരളം' തുടങ്ങിയ വാക്കുകള്‍ അന്തരീക്ഷത്തില്‍ പറന്നു നടന്നു-
മഹാപ്രളയത്തിനു ശേഷമുള്ള 'പുനര്‍നിര്‍മ്മിതി'യെല്ലാം ഈ ബഹളങ്ങള്‍ക്കിടയില്‍ അപ്രസക്തമായി.

ഏതായാലും അമേരിക്കയിലെ മലയാളികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംഘടനാ നേതാക്കന്മാര്‍ എല്ലാം തന്നെ ഇപ്പോള്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണ്- ഒരു നല്ലകാര്യത്തിനു വേണ്ടി- വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക്, പുതിയ വീടു നിര്‍മ്മിച്ചു നല്‍കുവാന്‍ ഇവര്‍ മത്സരിക്കുകയാണ്- ഈ വീടായ വീടെല്ലാം കൂടി പണിതാല്‍ കുറച്ചു വീടുകള്‍ അധികം വരും. അതെന്തു ചെയ്യുമോ ആവോ?
സുപ്രീം കോടതി വിധിയുടെ കാര്യമാണല്ലോ പറഞ്ഞു വന്നത്.
ഇതില്‍ നിന്നും വളരെ നല്ലൊരു പ്രസ്ഥാനം ഉടലെടുത്തു. 'ആര്‍പ്പോ- ആര്‍ത്തവം' എന്നൊരു സംഘടന. അവരുടെ ഉദ്ഘാടന സമ്മേളന നഗറിന്റെ കവാടം വളരെ മനോഹരമായിരുന്നു.

ഇനി 'ദൈവത്തിന്റെ സ്വന്തം നാടായ' കേരളം സന്ദര്‍ശിക്കുവാനായി എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കു സ്വാഗതം അരുളിക്കൊണ്ട് തിരുവനന്തപുരം, നെടുമ്പാശ്ശേരി തുടങ്ങിയ വിമാനത്താവളങ്ങളില്‍ 'വെല്‍ക്കം ടു കേരള'  എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുവാനായി ആര്‍പ്പോ, ആര്‍ത്തവക്കാരുടെ ഈ ലോഗോ മാതൃകയാക്കാവുന്നതാണ്.

നമ്മുടെ പുരോഗമനവും, നവോത്ഥാനവും, നവനിര്‍മ്മിതിയും മറ്റും കണ്ട് വിദേശികള്‍ അസൂയപ്പെടട്ടെ!

ആര്‍പ്പോ- ആര്‍ത്തവം- (രാജു മൈലപ്രാ)
Join WhatsApp News
സ്ത്രിയുടെ പൌരാവകാശങ്ങള്‍ 2019-01-20 06:07:06

ആർത്തവ ശരീരം

വ്യത്യസ്തമായ ലൈംഗിക അവയവ വ്യവസ്ഥകളാണ് ആണിനും പെണ്ണിനും ഉള്ളത്.പെണ്ണിൽ അണ്ഡവും ആണിത് ബീജവുമാണ് ഇതിന്റെ അടിസ്ഥാനം. പെണ്ണി ന്റെ പ്രത്യൂ ൽ പാദന വ്യവസ്ഥഅണ്ഡ-ബീജസംയോജനത്തിനു ശേഷമുണ്ടാകുന്ന ഭൂണത്തെ വളർത്തിയെടുക്കുന്നതിനുള്ള അവയവങ്ങൾ കൂടി ചേർന്നതാണു്.ഗർഭാശയം, അണ്ഡവാഹിനികൾ അണ്ഡാശയങ്ങൾ എന്നിവയാണു് പെണ്ണിന്റെ ആന്തരിക പ്രത്യൂ ൽ പാദന അവയവങ്ങൾ. ഭ്രൂണത്തെ സ്വീകരിക്കുകയും ശിശുവായി വളർത്തിയെടുക്കുകയും ചെയ്യുന്നതിനുള്ള ഇടമാണ് ഗർഭാശയം.

ഓരൊ ഇടവേളകളിലും അണ്ഡാശയങ്ങളിലൊന്ന് ഒരു അണ്ഡം ഉൽപ്പാതിപ്പിച്ച് അണ്ഡവാഹിനിയിലൂടെ ഗർഭാശയത്തിലേക്ക് വിക്ഷേപിക്കുന്നു. ഈ യാത്രയ്ക്കിടയിൽ അത് ബീജവുമായി സംയോജിച്ചാൽ ഭൂണമായി മാറുകയും പ്രത്യൂ ൽപ്പാദനത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുകയും ചെയ്യും. അണ്ഡം പുറത്തു വരുന്ന ഇടവേളയിൽ ബീജസം യോഗം നടക്കുന്നില്ല എങ്കിൽ ചെറിയ ഒരു കാത്തിരിപ്പിനു ശേഷം അണ്ഡം യോനിയിലൂടെ പുറത്തു പോകും.
ഗർഭധാരണത്തിനായി പരുവപ്പെടുന്ന രക്തക്കുഴലുകളും ഇതോടൊപ്പം മുറിഞ്ഞ് അതിൽ നിന്നു് ണ്ടാകുന്ന രക്തവും പുറത്തു പോകുന്നു. സാധാരണ ശരീര അവയവങ്ങൾ മുറിഞ്ഞ് പുറത്തു വരുന്ന അതേ രക്തം തന്നെയാണിത്. ശുദ്ധി - അശുദ്ധി വ്യത്യസങ്ങൾ ഇവ തമ്മിൽ ലില്ല.ഇതിനെയാണ് ആർത്തവം എന്നു വിളിക്കുന്നത്.
മുൻ കാലങ്ങളിൽ കുടുബത്തിലേയും സമൂഹത്തിലേയും ദൈനംദിന ജീവിത ഇടപെടലുകളിൽ നിന്ന് ആർത്തവകാലത്തുള്ള പെണ്ണുങ്ങളെ അകറ്റി നിർത്തുക പതിവായിരുന്നു. ആർത്തവം ഒരു അസുഖമൊ അശുദ്ധമായ എന്തെങ്കിലമോ അല്ലന്നു് ഇന്ന് ശാസ്ത്രം വ്യക്തമാക്കി കഴിഞ്ഞു.ഇത് സ്വാഭാവികമായ ഒരു ജൈവ പ്രക്രിയ മാത്രമാണ്.

സധെര്യം മുന്നോട്ട്
സ്ത്രീ ആർത്തവം പൗരവകാശം

കേരള സർക്കാർ
വനിതാ ശിശു വികസന വകുപ്പ്- copy, post by andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക