Image

'രാഷ്ട്രീയത്തിലേക്ക് ഞാനില്ല, ഒരു രീതിയിലും താത്പര്യമില്ലാത്ത കാര്യമാണത്' ; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

Published on 17 January, 2019
'രാഷ്ട്രീയത്തിലേക്ക് ഞാനില്ല, ഒരു രീതിയിലും താത്പര്യമില്ലാത്ത കാര്യമാണത്' ; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍. രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.

'ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് നമ്മുടെ രാഷ്ട്രീയ പ്രവേശനം. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാന്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരെക്കൊയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താത്പര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളതു പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. പലരും എന്നോട് രാഷ്ട്രീയത്തിലേക്കു വരാനും ഇലക്ഷനു നില്‍ക്കാനുമെല്ലാം പറഞ്ഞു. പക്ഷേ, ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.' മോഹന്‍ലാല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഒന്നും ചര്‍ച്ചയായില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം എന്നെ 'മോഹന്‍ജി' എന്നാണ് വിളിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിരുന്നു. എന്റെ സ്വപ്നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെ കുറിച്ചു പറഞ്ഞപ്പോള്‍ 'മോഹന്‍ജി ഞാന്‍ യോഗയുടെ ഒരു ബിഗ് ഫാന്‍' ആണെന്നായിരുന്നു മറുപടി. മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക