Image

അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍

ഗീതു എലിസബത്ത് മാത്യു Published on 17 January, 2019
അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍
കുഞ്ഞിന് ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ പേരിട്ട ബ്രിട്ടീഷ് ദമ്പതികളെ കോടതി ശിക്ഷിച്ചപ്പോള്‍, ഹിറ്റ്‌ലര്‍ എന്ന പേരില്‍ അഭിമാനത്തോടെ ജീവിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ മലയാളി. എന്നാല്‍ പേരുകാരണം നിരവധി തമാശകളും പൊല്ലാപ്പുകളും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും മലയാളി ഹിറ്റ്‌ലര്‍ പറയുന്നു.

കുഞ്ഞിന് അഡോള്‍ഫ് ഹിറ്റ്‌ലറുടെ പേരിട്ടാല്‍ എന്തു സംഭവിക്കും? 

മകന് ഹിറ്റ്‌ലറുടെ പേര് നല്കിയതുള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തിയിരുന്ന ദമ്പതികള്‍ക്ക് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ വിധിച്ചു. നിരോധിക്കപ്പെട്ട നവനാസി സംഘടനയിലെ അംഗങ്ങളായ ദമ്പതികള്‍ക്കാണ് ജയില്‍ശിക്ഷ.

ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഹിറ്റ്‌ലര്‍ എന്ന പേരു നല്‍കിയ തമാശകളും അനുഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ മലയാളി. മെല്‍ബണ്‍ സ്വദേശി ഹിറ്റ്‌ലര്‍ ഡേവിഡ്. 

മെല്‍ബണിലെ ഹിറ്റ്‌ലര്‍ അങ്കിള്‍
മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ ഹിറ്റ്ലര്‍ അങ്കിള്‍ എന്നറിയപ്പെടുന്ന ഹിറ്റ്ലര്‍ ഡേവിഡ് ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി മെല്‍ബണില്‍ കഴിയുന്ന ഹിറ്റ്ലര്‍ അങ്കിള്‍ 76ാം വയസിലും പൊതുരംഗത്ത് സജീവമാണ്. 

ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആദ്യ സെക്രട്ടറിയായിരുന്ന ഹിറ്റ്‌ലര്‍ ഡേവിഡ് ഇപ്പോള്‍ സീനിയര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹിയുമാണ്. 

പേര് വന്ന വഴി 
അമ്മ ഫ്രാന്‍സീന ഡേവിഡ് 'സത്യനാഥന്‍' എന്നായിരുന്നു കുട്ടിക്ക് പേരിടാന്‍ തീരുമാനിച്ചിരുന്നത്. മാമോദീസയ്ക്ക് ഈ പേരിട്ട് വിളിക്കുന്നതിനായി 'സത്യനാഥന്‍'എന്ന് ഒരു കുറിപ്പിലെഴുതി കുഞ്ഞിന്റെ അച്ഛനായ അപ്പലസ്സ് ഡേവിഡിനെ ഏല്‍പ്പിച്ചു.

എന്നാല്‍ ബ്രിട്ടീഷ് ആര്‍മിയില്‍ സൈനികനായിരുന്ന അപ്പലസിന് ആ പേര് അത്രയ്ക്ക് ഇഷ്ടമായില്ല. ഹിറ്റ്‌ലറുടെ യുദ്ധ തന്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന അപ്പലസ്സിന് ഹിറ്റ്‌ലറിനോട് ആരാധനയായിരുന്നു. അങ്ങനെ മാമോദീസ ചടങ്ങില്‍ അമ്മ വെച്ചിരുന്ന സത്യനാഥനെന്ന കുറിപ്പിന് പകരം ഹിറ്റ്‌ലര്‍ എന്നെഴുതിയ കുറിപ്പാണ് വൈദികന് കിട്ടിയത്.

കുറിപ്പുനോക്കിയ വൈദികന്‍ ഈ പേര് വായിക്കണോ എന്ന് സംശയിച്ചപ്പോള്‍ 'അച്ചന്‍ വിളിക്കച്ചോ' എന്ന് അപ്പലസ് ഉറക്കവിളിച്ചുപറഞ്ഞെന്നാണ് അമ്മ പറഞ്ഞ കഥകളിലൂടെ ഹിറ്റ്ലര്‍ ഡേവിഡ് ഓര്‍ത്തെടുക്കുന്നത്.

ഹിറ്റ്ലറെന്ന പേരുവായിച്ചതിനു പിന്നാലെ പള്ളിയില്‍ ആകെ കൂട്ടച്ചിരി മുഴങ്ങിയെന്നും, തലകറങ്ങി വീഴാതിരിക്കാന്‍ പള്ളിയിലെ ബഞ്ചില്‍ പിടിച്ചു നിന്നെന്നും ഫ്രാന്‍സിന പിന്നീട് ഹിറ്റ്‌ലര്‍ ഡേവിഡിനോട് പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ തന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് ആഗ്രഹിച്ചത് പോലെതന്നെ സദാനന്ദനെന്ന് പേരിടാന്‍ ഫ്രാന്‍സീനയ്ക്ക് സാധിച്ചു. 

പിന്തുണയുമായി അമ്മ
പേരുകൊണ്ടുള്ള പൊല്ലാപ്പുകള്‍ പേരിട്ടതിന്റെ പിറ്റേന്ന് തന്നെ തുടങ്ങിയെന്ന് ഹിറ്റ്ലര്‍ ഡേവിഡ് പറയുന്നു.

ബ്രിട്ടീഷ് കോളനിയിലെ കുട്ടിയ്ക്ക് ജര്‍മ്മന്‍ നേതാവിന്റെ പേരിട്ടത് അധികാരികള്‍ക്കത്ര രസിച്ചില്ല. മാമോദീസ നടന്നതിന്റെ പിറ്റേന്ന് തന്നെ അക്കാലത്തെ അംശാധികാരി വീട്ടിലെത്തി കുട്ടിയുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ കുട്ടിയുടെ അച്ഛനിട്ട പേര് മാറ്റാനാവില്ലയെന്ന ഉറച്ച നിലപാടാണ് ഫ്രാന്‍സീന ഡേവിഡ് എടുത്തത്. പള്ളിയില്‍ ആശിര്‍വദിച്ച പേര് മാറ്റില്ലായെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ അംശാധികാരി പിന്‍വാങ്ങിയെന്നും ഹിറ്റ്ലര്‍ ഡേവിഡ് പറയുന്നു.

ഓസ്‌ട്രേലിയന്‍ പൊല്ലാപ്പുകള്‍
1960 കളില്‍ ആദ്യകാല എന്‍ ടി ടി എഫ് (NTTF) ബാച്ചുകള്‍ക്കൊപ്പം ഓസ്ട്രേലിയയിലെത്തിയപ്പോള്‍ മുതല്‍ പേരിനെച്ചുറ്റിപ്പറ്റി ധാരാളം തമാശകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഹിറ്റ്ലര്‍ ഡേവിഡ് പറയുന്നു.

ലൈസന്‍സ് എടുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ഫോം പൂരിപ്പിച്ചു കൊടുത്തപ്പോള്‍ പേരിന്റെ കോളത്തില്‍ ഹിറ്റ്‌ലറെന്ന് കണ്ട ഉദ്യോഗസ്ഥര്‍ 'Are you joking? ' എന്നാണ് ചോദിച്ചതെന്ന് ഹിറ്റ്ലര്‍ പറയുന്നു.

എന്നാല്‍ പേരുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ അനുഭവം പോലീസ് പിടിച്ചപ്പോഴായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. 

ഒരിക്കല്‍ മെല്‍ബണില്‍ കൂടി കാറോടിക്കുമ്പോഴാണ് സംഭവം നടന്നത്. സ്പീഡൊരല്‍പ്പം കൂടിയതിന് പോലീസ് പിടിച്ചു. ലൈസന്‍സ് നോക്കിയ പോലീസുകാരന്‍ 'Are you related to the other Hitler ?' എന്നാണ് ചോദിച്ചത്.

സാധാരണ ഹിറ്റ്ലര്‍ ആണെന്ന് പറഞ്ഞപ്പോള്‍ സ്പീഡ് കുറയ്ക്കാന്‍ ഉപദേശിച്ചിട്ട് പോലീസുകാരന്‍ ഒരു സല്യൂട്ടും തന്നാണ് പറഞ്ഞുവിട്ടതെന്ന് ഹിറ്റ്‌ലര്‍ ഡേവിഡ് പറയുന്നു.

ഹിറ്റ്‌ലര്‍ തന്റെ ഇരട്ടപ്പേരാണെന്ന് ഇപ്പോഴും ആളുകള്‍ കരുതാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പേരിനെ സംശയിച്ച് അമേരിക്കന്‍ പോലീസ് 
പേര് ശരിക്കും പുലിവാലായത് ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോളാണെന്ന് ഹിറ്റ്ലര്‍ ഡേവിഡ് ഓര്‍മ്മിച്ചു. പേര് കണ്ട് അസ്വഭാവികത തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

എന്തുകൊണ്ട് ഈ പേര് വന്നു, കുടുംബ പശ്ചാത്തലം എന്നിവയെല്ലാം ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ഒടുവില്‍ പേര് ഹിറ്റ്ലറെന്നല്ല ഹൈറ്റലര്‍ എന്നാണെന്ന് പറഞാണ് കൂടുതല്‍ കുഴപ്പങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹിറ്റ്‌ലര്‍ ഡേവിഡ്.

ഹിറ്റ്‌ലറെന്ന പേരിനോട് ഇഷ്ടം മാത്രം 
അപൂര്‍വ്വം ചില സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ ഹിറ്റ്ലറെന്ന പേര് കൂടുതലും തമാശകളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഹിറ്റ്‌ലര്‍ ഡേവിഡ് പറയുന്നു. അതുകൊണ്ടുതന്നെ തമാശകള്‍ കൂടുതല്‍ തരുന്ന പേരിനെ ഇഷ്ടപ്പെടുകയാണ് ഈ ഹിറ്റ്‌ലര്‍.

ഒരിക്കല്‍ മാത്രമേ പേര് മാറ്റുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുള്ളു. എന്നാല്‍ അംശാധികാരിയോട് അമ്മ പറഞ്ഞ അതെ വാക്കുകള്‍ പറഞ്ഞു ഭാര്യ ഫ്രീഡാ ഡേവിഡ് അതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നും ഹിറ്റ്ലര്‍ പറയുന്നു.

ഒരിക്കല്‍ കേട്ടാല്‍ പിന്നെയാരും തന്റെ പേര് മറക്കാറില്ലായെന്നുള്ളത് നല്ലകാര്യമല്ലേയെന്നും ഹിറ്റ്ലര്‍ ഡേവിഡെന്ന ഹിറ്റ്ലര്‍ അങ്കിള്‍ ചോദിക്കുന്നു. 
https://www.sbs.com.au/yourlanguage/malayalam/ml/article/2018/12/18/Meet-Malayali-Hitler-in-%20Australia-Malayalam?language=ml
അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍ അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍ അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍ അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍ അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍ അഭിമാനത്തോടെ ഒരു മലയാളി ഹിറ്റ്‌ലര്‍
Join WhatsApp News
തൂങ്ങി മരിക്കണം 2019-01-17 16:09:39
ഹിറ്റ്ലര്‍ ആര്‍ ആയിരുന്നു എന്ത് മാത്രം ക്രുരന്‍ ആയിരുന്നു എന്ന് നിങ്ങള്ക്ക് അറിയുമോ? എങ്കില്‍ കുറഞ്ഞത്‌ കഴുത്തില്‍ കയര്‍ കെട്ടി തൂങ്ങി ചാവണം. പഴയ നിയമ യഹോവ ദൈവത്തെപോലെ കൂട്ട കുലപാതകങ്ങള്‍ നടത്തിയ ഹിറ്റ്ലര്‍ എന്ന പേര്‍ സീകരിച്ച ഒരേ കുറ്റം മതി നിങ്ങളെ ഗ്യാസ് അടുപ്പില്‍ വെച്ചു വേവിക്കുവാന്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക