അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി കലാ – സാംസ്കാരിക കൂട്ടായ്മ യായ അബുദാബി സാംസ്കാരിക വേദി, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍) ചിത്ര രചന കളറിംഗ് മത്സരം നട ത്തുന്നു.
സാംസ്കാരിക വേദി രക്ഷാധികാരി ആയിരുന്ന എം. കെ. രവി മേനോന്റെ സ്മരണാര്‍ത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതല്‍ മുസ്സഫയിലെ അഹല്യ ആശുപത്രി ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ചിത്ര രചന കളറിംഗ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ പേരു വിവരം ജനുവരി 20 നു മുമ്പായി samskarikavedhi@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 055 – 7059 769, 050 – 6711 437 ഫോണ്‍ നമ്പറിലോ അറിയിക്കണം.