Image

സിനി മാത്യുവിന്റെ ജാമ്യ സംഖ്യ കുറയ്ക്കണമെന്ന ആവശ്യം കോടതി തള്ളി

പി പി ചെറിയാന്‍ Published on 18 January, 2019
സിനി മാത്യുവിന്റെ ജാമ്യ സംഖ്യ കുറയ്ക്കണമെന്ന ആവശ്യം കോടതി തള്ളി
ഡാളസ്സ്: മൂന്ന് വയസ്സുള്ള ഷെറിന്‍ മാത്യുവിനെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോയ കുറ്റത്തിന് ജയിലില്‍ കഴിയുന്ന സിനി മാത്യുവിന്റെ ജാമ്യ തുക 100000 ഡോളറില്‍ നിന്നും 2500 ആയി കുറക്കണമെന്ന സിനിയുടെ അറ്റോര്‍ണിയുടെ ആവശ്യം ഡാളസ്സ് കൗണ്ടി ജഡ്ജി തള്ളി.

ജനിവരി 17 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ സിനിക്ക് വേണ്ടി അറ്റോര്‍ണി ഫിലിപ്പ് പാര്‍ക്കറാണ് കൗണ്ടി ജഡ്ജി ആംബര്‍ ഗിവണ്‍സ് ഡേവിസിന് മുമ്പാകെ ജാമ്യ സംഖ്യ കുറയ്ക്കണമെന്നാവശ്യപ്പെട്ടത്.

തന്റെ കക്ഷിക്ക് മുമ്പ് യാതൊരു ക്രിമിനല്‍ ഹിസ്റ്ററിയും ഇല്ലായിരുന്നുവെന്നും ഷെറിന്‍രെ മരണവുമായി ബന്ധമില്ലെന്നും കോടതി രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് പാര്‍ക്കര്‍ വാദിച്ചു.

ആദ്യമായി സിനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ നിശ്ചയിച്ചിരുന്ന 250000 ഡോളറിന്റെ ബോണ്ട് പിന്നീട് 100000 ആയി കുറച്ചിരുന്നു.

2016 ല്‍ ഇന്ത്യില്‍ നിന്നും ദത്തെടുത്ത ഷെറിന്‍ 2017 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തുള്ള കലുങ്കിനടിയില്‍ നിന്നാണ് ഷെറിന്റെ മൃതദേഹം കണ്ടെടുത്തത്. അന്നുമുതല്‍ അറസ്റ്റിലായ സിനിയും, ഭര്‍ത്താവ് വെസ്ലിയും ജയിലിലാണ്. സിനിയുടെ കേസ്സിന്റെ വാദം എന്ന് തുടരണമെന്ന് കോടതി തീരുമാനിച്ചിട്ടില്ല. വെസ്ലിയുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട ഫസ്റ്റ് ഡിഗ്രി മര്‍ഡറിന്റെ വിചാരണ മെയ് മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക