Image

ഫെഡറല്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒപ്പു വച്ചു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 January, 2019
ഫെഡറല്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒപ്പു വച്ചു (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണസ്തംഭനം 26-ാം ദിവസം  പിന്നിട്ട തുടരുകയാണ്. 8 ലക്ഷം ഫെഡറല്‍ ജീവനക്കാരില്‍ പലര്‍ക്കും കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പേചെക്കില്‍ ഉണ്ടായിരുന്നത് പൂജ്യം ഡോളറാണ്.  ഇതിന് മാധ്യമങ്ങള്‍ വലിയ പ്രചരണം നല്‍കി. ഒരു പേ ചെക്കിലേയ്ക്ക് ജീവിക്കുന്നവര്‍ക്ക് പെട്ടെന്ന്  ഒരു പേ ചെക്കിലേയ്ക്ക് ജീവിക്കുന്നവര്‍ക്ക് പെട്ടെന്ന് ഒരു പേ ചെക്ക് ഇല്ലാതായാല്‍ ജീവിക്കാനാവില്ല എന്ന സന്ദേശം പൊതുജനങ്ങളില്‍ ശക്തമായ വികാരം സൃഷ്ടിച്ചു. പണം കണ്ടെത്താന്‍ ഗരാജ്  സെയിലോ യാര്‍ഡ് സെയിലോ നടത്തി പഴയ സാധനങ്ങള്‍ വില്‍ക്കണം എന്ന ട്രമ്പിന്റെ ഉപദേശം അതര്‍ഹിക്കുന്ന ഗൗരവത്തോടെ ജനം തള്ളി. മെരിലാന്റില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട വേതന പരിഹാരം നല്‍കുന്ന ബില്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ബില്ലില്‍ ഒപ്പു വച്ചു. ഗവണ്‍മെന്റ് എംപ്ലോയീ ഷെയര്‍ട്രീറ്റ്്‌മെന്റ് ആക്ട് ഓഫ് 2019 എന്ന നിയമം നിലവില്‍ വന്നു. ഇതനുസരിച്ച് ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നഷ്ടമായ വേതനത്തിനും ജോലിക്കും അവധിക്കും പരിഹാരം നല്‍കണം.

ഭരണസ്തംഭനം തീരുമ്പോള്‍ പരിഹാരത്തുക നല്‍കുമെന്നാണ് പറയുന്നത്. ഇതിനിടയില്‍ ജീവനക്കാര്‍ ദൈനംദിന ചെലവുകള്‍ എങ്ങനെ വഹിക്കും എന്ന് വ്യക്തമല്ല. ബില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് സുസ്ഥിരതയും പ്രതീക്ഷയും നല്‍കുമെങ്കിലും ഇത് ഇപ്പോഴത്തെ ചെലവുകള്‍ വഹിക്കുവാന്‍ അവരെ സഹായിക്കുകയില്ല. കാര്‍ഡിന്‍ പറഞ്ഞു. ഗവണ്‍മെന്റ് തുറന്ന് പ്രവര്‍ത്തിച്ചെങ്കിലേ ഇത് സാദ്ധ്യമാകൂ. വാഷിംഗ്ഡണ്‍ ഡി.സി.ക്കടുത്ത് മേരിലാന്‍ഡ് സംസ്ഥാനത്തില്‍ താമസിക്കുന്ന കാര്‍ഡിന് തന്റെ ചുറ്റും കഴിയുന്ന ഫെഡറല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാം.

പ്രോബ്ലം സോള്‍വേഴ്‌സ് കോക്കസ് എന്നൊരു ഉഭയകക്ഷി സംഘം ഭരണസ്തംഭനം അവസാനിപ്പിക്കുവാന്‍ നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ല. കൂടിക്കാഴ്ചകള്‍ ക്രിയാത്മകമായിരുന്നു എന്നും രണ്ട് വിഭാഗങ്ങളും മറ്റുള്ളവര്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു എന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. പാരമ്പര്യം അനുസരിച്ച് പ്രസിഡന്റ് സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ പ്രഭാഷണം ജനുവരിയിലെ അവസാന ചൊവ്വാഴ്ച(29-ാം തീയതി) നടത്തേണ്ടതാണ്. രാഷ്ട്രത്തിന്റെ അവസ്ഥ ജനങ്ങളെ ധരിപ്പിക്കുന്ന ഈ പ്രസംഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു പ്രതിപക്ഷ നേതാവ് പ്രഭാഷണത്തിന് നല്‍കുന്ന മറുപടിക്കും വലിയ പ്രാധാന്യമുണ്ട്.  ഇത്തവണ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ് പ്രഭാഷണമായി ഇരുസഭകളുടെയും മുന്നില്‍ അവതരിപ്പിക്കേണ്ട, പകരം ഒരു പ്രസ്താവനയായി എഴുതി നല്‍കിയാല്‍ മതി എന്ന് സ്പീക്കര്‍ നാന്‍സി പെലോസി ഒരു കത്തിലൂടെ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ ഇരു സഭാംഗങ്ങളുടെയും മുമ്പാകെ നടത്തുമ്പോള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമായിരിക്കും എന്ന് പെലോസി പറയുന്നു. എന്നാല്‍ ദേശീയ സുരക്ഷാതലവന്‍ തങ്ങള്‍ ഈ അവസരത്തിന് പൂര്‍ണ്ണമായും സജ്ജരാണ് എന്ന് മറുപടി നല്‍കി.

ആദ്യ രണ്ട് പ്രസിഡന്റുമാര്‍ ജോര്‍ജ് വാഷിംഗ്ടണും ജോണ്‍ ആഡംസും നേരിട്ട് കോണ്‍ഗ്രസിന്റെ രണ്ട് സഭകളെയും ്അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ തോമസ് ജെഫേഴ്‌സണ്‍വാര്‍ഷിക സന്ദേശങ്ങള്‍ എഴുതി നല്‍കി. ഈ പാരമ്പര്യം ഒരു നൂറ്റാണ്ടിലധികം തുടര്‍ന്നു. 1913ല്‍ വുഡ്രോവില്‍സണാണ് നേരിട്ട് പ്രഭാഷണം നടത്തുന്ന പതിവ് ആരംഭിച്ചത്. പ്രസിഡന്റ് ഫ്രാങ്കഌന്‍ റൂസ് വെല്‍റ്റ് ഇതിനെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ എന്ന് വിളിച്ചു. ഇപ്പോഴും ഈ പേരില്‍ അറിയപ്പെടുന്നു. 1981 ജനുവരിയില്‍ പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍ പ്രസംഗം എഴുതി നല്‍കി. നാല് ദിവസത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞു.
സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ നേരിട്ട് 'ഇന്‍പേഴ്‌സണ്‍' നല്‍കുന്നതില്‍ നിന്ന് ട്രമ്പ് മാറി നില്‍ക്കാനിടയില്ല.

ഫെഡറല്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒപ്പു വച്ചു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക