Image

യാക്കരയിലെ ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം.

രവിശങ്കര്‍, ഫോമാ ന്യൂസ് ടീം Published on 18 January, 2019
യാക്കരയിലെ  ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം.
പാലക്കാട്:  പരിസ്ഥിതി സംരക്ഷണ സംഘടനയായ മെപ്‌കോ യുടെ സഹായസഹകരണത്തോടു കൂടി പാലക്കാട് യാക്കരയില്‍ ഫോമാ  LTSA കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫോമായുടെ നേതൃത്വത്തില്‍ , ലെറ്റ് ദെം സ്മയില്‍ എഗൈന്‍  (LTSA) ജനുവരി 12 ന് ആരംഭിച്ച മെഡിക്കല്‍ സര്‍ജിക്കല്‍  ക്യാമ്പുകള്‍ ഇതിനോടകം വിവിധ ജില്ലകളിലെ അഞ്ച് പ്രദേശങ്ങളിലായി ആയിരത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. നമ്മുടെ കുറവുകള്‍ ഒന്നുമല്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു അത്. യാക്കരയിലെ മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞെത്തുപോള്‍ ഉണ്ടായ ഒരു വികാരം അത് മാത്രമായിരുന്നുവെന്ന് ഫോമാ ഭാരവാഹികള്‍ ആത്മഗതത്തോടെ അറിയിച്ചു.
ശ്രീ.സുമേഷ് അച്യുതന്റെയും (പ്രസിഡന്റ്, മെപ്‌കോ), ശ്രീ.സുഭാഷ് യാക്കരയുടെയും (കൗണ്‍സിലര്‍, പാലക്കാട് നഗരസഭാ), പ്രദേശത്തെ മറ്റ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സഹായ സഹകരണം കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പ് വിജയമാക്കാന്‍ കഴിഞ്ഞതെന്ന് ഫോമാ ചാരിറ്റി ചെയര്‍മാന്‍ ശ്രീ.ജിജു കുളങ്ങര അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ മാത്രമേ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഥം ഉണ്ടാകുന്നുള്ളൂ എന്ന് അഭിപ്രായപ്പെട്ട LTSA സ്ഥാപകന്‍ ശ്രീ.ജോണ്‍ ഡബ്യു വര്‍ഗ്ഗീസ്, വീണ്ടും പാലക്കാട് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും എന്ന് ഉറപ്പ് നല്‍കി.

പ്രദേശവാസികള്‍ക്ക് വളരെയധികംപ്രയോജനപ്പെട്ടമെഡിക്കല്‍ ക്യാമ്പിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഫോമാ എക്‌സിക്യൂട്ടീവിനും, ഘഠടഅ ക്കും ശ്രീ.സുമേഷ് നന്ദി പറഞ്ഞു. പല മെഡിക്കല്‍ ക്യാമ്പുകളും യാക്കരയില്‍ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത് നിറവേറ്റുന്ന തരത്തിലുള്ള ഒരു മെഡിക്കല്‍ ക്യാമ്പ് യാക്കരയില്‍ ആദ്യമായിട്ടാണെന്ന് ശ്രീ.സുഭാഷ് യാക്കര അഭിപ്രായപ്പെട്ടു.

ക്യാമ്പിന്‌ശേഷം ക്യാമ്പ് ഭാരവാഹികളും സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്ന ഒരു സംഘം മലമ്പുഴയിലുള്ള ആദിവാസി കോളനിയിലെ വീടുകള്‍  സന്ദര്‍ശിക്കുകയുണ്ടായി.

യാക്കരയിലെ  ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം.യാക്കരയിലെ  ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം.യാക്കരയിലെ  ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം.യാക്കരയിലെ  ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക