ഫ്‌ലവേഴ്‌സ് ടിവി യുഎസ്എ അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച:
AMERICA
18-Jan-2019

അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ഫ്‌ലവേഴ്‌സ് ടിവിയില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 8 30ന്(IST & CST) (9.30 EST) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ ഡ്രീംസില്‍ ഈ ആഴ്ചയിലെ തലക്കെട്ടുകള്‍.
1. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൊയര്‍ ഫെസ്റ്റ് 2019 മികച്ച പങ്കാളിത്തം കൊണ്ടും ശ്രുതിമധുരമായ ഗാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ന്യൂയോര്‍ക്കിലെയും കണക്ടിക്കട്ടിലേയും വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു.
2. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (ങഅചഖ) ഹോളിഡേ പാര്‍ട്ടി സംഘടിപ്പിച്ചു.
3. ഡാലസ് സൗഹൃദവേദിയുടെ ഏഴാമത് വാര്‍ഷികവും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. സണ്ണി വെയില്‍ സിറ്റി മേയര്‍ സജി പി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
4. നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമിനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് നവവത്സരാഘോഷം ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്നു. വിവിധഗായക സംഘങ്ങളും പ്രശസ്ത ഗായകരായ വില്യം ഐസക്, ഡെല്‍സി നൈനാന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
5. ഓര്‍ലാന്‍ഡോയിലെ മലയാളി സംഘടനയായ ഒരുമ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
6. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വിമന്‍സ് ഫോറം രൂപീകരിച്ചു. ഉദ്ഘാടന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകളെ ആദരിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments