Image

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചു

Published on 18 January, 2019
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചു
ശബരിമല വിഷയത്തില്‍ രണ്ടും കല്പിച്ചുള്ള നീക്കത്തിനൊരുങ്ങുകയാണ് കേരളാ സര്‍ക്കാര്‍ എന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് സുപ്രീം കോടതിയില്‍ പുതിയ വാദമുഖം തുറന്ന് കേരളാ സര്‍ക്കാര്‍. 
ശബരിമലയില്‍ ഇതേ വരെ 51 യുവതികള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. അതും കയറിയവരുടെ പേരുകളും മേല്‍വിലാസവും അടക്കം വിശ്വസനീയമായ പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയത്. വിവരങ്ങളില്‍  ശബരിമലയില്‍ കയറിയവരുടെ ആധാര്‍കാര്‍ഡ് വിവരങ്ങള്‍ വരെയുണ്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. ഓണ്‍ലൈനില്‍ രജസ്ട്രര്‍ ചെയ്ത് എത്തിയവരാണ് ഇവര്‍. ഈ വെര്‍ച്വല്‍ ക്യൂ വഴി അല്ലാതെയും ശബരിമലയിലേക്ക് യുവതികള്‍ എത്തിയിരിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ കയറിയവരുടെ എണ്ണം ഇനിയും കൂടുതലാകും. എന്തു തന്നെയാണെങ്കിലും 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ഉറപ്പിക്കുകയാണ് സര്‍ക്കാര്‍. 
ഇതോടെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന റിവ്യു ഹര്‍ജിയിലും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ തിരിച്ചടി നേരിടും എന്ന് ഉറപ്പിയിരിക്കുന്നു. 
ശബരിമലയില്‍ കയറിയതിന്‍റെ പേരില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക