Image

വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാന്‍ ഐഎസ്‌ആര്‍ഒ

Published on 18 January, 2019
വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാന്‍ ഐഎസ്‌ആര്‍ഒ
2019 ല്‍ ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണമാണ്‌ ഇന്ത്യന്‍ ഐഎസ്‌ആര്‍ഒ നടത്താന്‍ പോകുന്നത്‌.

മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും കോടികള്‍ മുടക്കി പരീക്ഷിച്ച്‌ ഏറെ പരാജയപ്പെട്ട പദ്ധതി ഐഎസ്‌ആര്‍ഒ കുറഞ്ഞ ചെലവിലാണ്‌ പരീക്ഷിക്കാന്‍ പോകുന്നത്‌. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന, അതും രണ്ടു ഘട്ടമായി തിരിച്ചിറക്കാവുന്ന റോക്കറ്റ്‌ പരീക്ഷണത്തിന്
ആദ്യമായാണ്‌ ഇന്ത്യറങ്ങുന്നത്‌.
ശതകോടീശ്വരനും ടെക്‌നോളജി പ്രേമിയുമായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പെയ്‌സ്‌എക്‌സ്‌ (ടുമരലത) വീണ്ടും ഉപയോഗിക്കാവുന്ന (ൃലൗമെയഹല) റോക്കറ്റുകള്‍ വിജയകരമായി പരീക്ഷിച്ച്‌ കയ്യടി നേടിയതാണ്‌.

എന്നാലിപ്പോള്‍, ഐഎസ്‌ആര്‍ഒ രണ്ടു തവണ റീയൂസ്‌ ചെയ്യാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്‌. പുതിയ ടെക്‌നോളജി ജൂണിലും ജൂലൈയിലുമായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്‌ ഐഎസ്‌ആര്‍ഒ.

റോക്കറ്റ്‌ വീണ്ടെടുക്കാന്‍ ആദ്യതവണ മസ്‌കിന്റെ സ്‌പെയ്‌സ്‌എക്‌സിന്റെ മാതൃക പിന്തുടരുകയായിരിക്കും ഐഎസ്‌ആര്‍ഒ ചെയ്യുക.

ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചുവരുന്ന റോക്കറ്റിനെ കടലില്‍ പിടിപ്പിച്ച പാഡിലേക്ക്‌ വീഴ്‌ത്തും. രണ്ടാമത്തെ തവണ റോക്കറ്റ്‌ വീണ്ടെടുക്കാന്‍ ഐഎസ്‌ആര്‍ഒ തങ്ങളുടെ ആര്‍എല്‍വി (ഞലൗമെയഹല ഘമൗിരവ ഢലവശരഹല (ഞഘഢ) നവീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ഇത്‌ 2016ലാണ്‌ ആദ്യമായി ടെസ്റ്റു ചെയ്‌തത്‌. ഐഎസ്‌ആര്‍ഒ എന്‍ജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിലൂടെ നിയന്ത്രിച്ച്‌, പ്രത്യേകമായി തയാര്‍ ചെയത എയര്‍സ്‌ട്രിപ്പില്‍ ലാന്‍ഡ്‌ ചെയ്യിച്ച്‌ വീണ്ടും ഉപയോഗിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

രണ്ടാം ഘട്ടത്തിനായി ചിറകു പിടിപ്പിച്ച ഒരു ചട്ടക്കൂട്‌ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറയുന്നത്‌. സ്‌പെയ്‌സ്‌ ഷട്ടിലിനുള്ളതു പോലെയുള്ള, ചിറകുള്ള ഒരു ചട്ടക്കൂട്‌ നിര്‍മ്മിച്ച്‌ ഈ ഷട്ടില്‍ റോക്കറ്റിന്റെ രണ്ടാംഘട്ടത്തില്‍ പിടിപ്പിക്കും.

റോക്കറ്റിന്റെ മുകള്‍ഭാഗത്തു പിടിപ്പിച്ചിട്ടുള്ള ഉപഗ്രഹത്തെയോ സ്‌പെയ്‌സ്‌ക്രാഫ്‌റ്റിനെയോ അതിന്റെ ഭ്രമണപഥത്തിലേക്കു വിട്ടുകഴിഞ്ഞാല്‍ ഷട്ടില്‍ ഭൂമിയിലേക്ക്‌ ഒരു വിമാനത്തെപ്പോലെ ഒഴുകിയിറങ്ങി പ്രത്യേകമായി സജ്ജമാക്കിയ എയര്‍സ്‌ട്രിപ്പില്‍ ലാന്‍ഡു ചെയ്യുമെന്നും കെ. ശിവന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക